ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 4, 2012

ഹിദായത് നഗര്‍ റോഡിലെ വളവ് ഇനി ഓര്‍മ

 
 
 
 
ഹിദായത് നഗര്‍ റോഡിലെ വളവ് നികത്തി
ഹിദായത് നഗര്‍ റോഡിലെ വളവ് ഇനി ഓര്‍മ
കാഞ്ഞിരോട് : സ്കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന മായന്‍മുക്ക് _ ഹിദായത്ത് നഗര്‍ റോഡിലെ അപകട ഭീതിയുയര്‍ത്തിയ വളവു നികത്തി. പരിസരവാസിയും സ്ഥലം ഉടമയുമായ ടി. വി. അബ്ദുല്‍ റഷീദ്  സാഹിബ് സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതോടെയാണ് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണി ഉയര്‍ത്തിയ വളവു നികത്തുന്നതിനു സൗകര്യമൊരുങ്ങിയത് . 
     മസ്ജിദുല്‍ ഹുദ, അല്‍ ഹുദ ഇംഗ്ളീഷ് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍കയ്യെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  വളവ് നില്‍കുന്ന ഭാഗത്ത് റോഡ് വീതികൂട്ടി കരങ്കല്ല് കൊണ്ട് ഭിത്തികെട്ടി മണ്ണിട്ട് നികത്തിയാണ് നിര്‍മാണം നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവും വഹികുന്നത് കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റാണ്.
     നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഉടമ ടി. വി. അബ്ദുല്‍ റഷീദ് സാഹിബ് , ജമാഅത്തെ  ഇസ്ലാമി യൂനിറ്റ് പ്രസിഡന്‍്റ് വി. പി. അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍ , എ. എം. മുഹമ്മദ് ,വി. കെ. അബ്ദുല്‍ റസാക്ക്, പി. സി. അജ്മല്‍ , പി. പി.  അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കിഡ്സ് ഫെസ്റ്റ് 2012

ഉത്തര മേഖല 
മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012
സ്വാഗത സംഘം രൂപീകരിച്ചു
കാഞ്ഞിരോട്: നവംമ്പര്‍ 10 ന് കാഞ്ഞിരോട് അല്‍ ഹുദ  ഇംഗ്ളീഷ് സ്കൂളില്‍ നടക്കുന്ന ഉത്തര മേഖല മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012 സ്വാഗത സംഘം രൂപികരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍:
പി.സി. മൊയ്തു മാസ്റ്റര്‍ (മുഖ്യ രക്ഷാധികാരി)
വി.പി. അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍ (ചെയര്‍മാന്‍)
കെ.ടി. കുഞ്ഞിമൊയ്തീന്‍ (ജന.കണ്‍വീനര്‍)
എം.പി. യമുന ടീച്ചര്‍  (പോഗ്രാം)
എം. തുളസി ടീച്ചര്‍ (സ്റ്റേജ് & അക്കമഡേഷന്‍)
ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍  (റിസപ്ഷന്‍)
കെ. സജീം (പ്രചാരണം)
എ.എം മുഹമ്മദ്  (ഭക്ഷണം )
പി.പി. അബ്ദുല്‍ സത്താര്‍  (ലോ & ഓര്‍ഡര്‍)
വി.കെ. നൗഷാദ് (ധനകാര്യം)

നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

 
 നഴ്സുമാരുടെ സമരത്തിന്
ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഴ്സിങ് സമരത്തിന്‍െറ മറവില്‍ യോഗ്യത നേടിയിട്ടില്ലാത്ത നഴ്സുമാരെയും വിദ്യാര്‍ഥികളെയും വെച്ചുള്ള ചികിത്സ ജനങ്ങളുടെ ജീവന്‍വെച്ചുള്ള തീക്കളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി പറഞ്ഞു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്കു മുന്നിലെ നഴ്സുമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം പ്രസിഡന്‍റ് ഇംതിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു.