ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 26, 2011

VOTE

പ്രവാസി വോട്ടവകാശം: 
പട്ടികയില്‍ പേര് ചേര്‍ക്കാം
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ 20ാം വകുപ്പിന് ഭേദഗതി വരുത്തി ചട്ടങ്ങള്‍ രൂപവത്കരിച്ച്  കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  അതുപ്രകാരം വിദേശ  പൌരത്വം സ്വീകരിച്ചിട്ടില്ലാത്തവരും നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവരുമായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിലാസം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യാം.2011 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ വിദേശത്ത് വസിക്കുന്ന കേരളീയരായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുളള വിലാസം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.  ഇതിനായി നിര്‍ദേശിക്കപ്പെട്ട  6(എ) നമ്പര്‍ ഫോറം  തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് (തഹസില്‍ദാര്‍) സമര്‍പ്പിക്കണം.  തപാലില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പ്രസക്ത പേജുകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.  നേരിട്ട് അപേക്ഷിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ അസ്സല്‍ ഹാജരാക്കണം.  അപേക്ഷാ ഫോറം ചീഫ് ഇലക്ടറല്‍ ഓഫിസറുടെ സൈറ്റില്‍ ceo.kerala.gov.in  നിന്ന് പ്രിന്റ്    ചെയ്ത് എടുക്കാം.

SOLIDARITY KANNUR_WATER PROJECT

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി ജില്ലാതല സമര്‍പ്പണം നാളെ
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആറളം കളരിക്കാട് കോളനിയിലെ ജനകീയ കുടിവെള്ള പദ്ധതി.
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ കുടിവെള്ളപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന് തോട്ടട സമാജ്വാദി കോളനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിക്കും.
സമാജ്വാദി കോളനി, ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, എട്ടിക്കുളം പള്ളി കോളനി എന്നിവിടങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആറളം കളരിക്കാട് കോളനിയിലെ പദ്ധതി ഫെബ്രുവരി 27ന് വൈകീട്ടും എട്ടിക്കുളത്തേത് മാര്‍ച്ച് 20നും പുന്നാട് കോളനിയിലേത് ഏപ്രില്‍ മൂന്നിനും ഉദ്ഘാടനം ചെയ്യും.
യുവാക്കളുടെ കായികാധ്വാനവും സുമനസ്സുകളുടെ സാമ്പത്തികസഹായവും ജനങ്ങളുടെ പിന്തുണയുംകൊണ്ട് പൂര്‍ത്തിയാക്കുന്ന ജില്ലയിലെ നാല് പദ്ധതികള്‍ 200ല്‍പരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. നാടിന്റെ അടിസ്ഥാന വികസനത്തില്‍ ക്രിയാത്മക പങ്ക് വഹിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 50 ഗ്രാമങ്ങളിലായി 52 കുടിവെള്ളപദ്ധതികളാണ് സോളിഡാരിറ്റി നടപ്പാക്കുന്നത്. മൊത്തം രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് പദ്ധതി സഹായകമാകും. ഓരോ പദ്ധതിക്കും ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ചെലവ്.
സമാജ്വാദി കോളനിയില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനചടങ്ങില്‍ എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം മാധവന്‍ മാസ്റ്റര്‍, പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ. സി.എം. ജോയി തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്ര, കലാപരിപാടികള്‍, പൊതുസമ്മേളനം എന്നിവയും ഉണ്ടാകും.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, ടി.കെ. റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം, കെ.കെ. ഷുഹൈബ്, കെ.എന്‍. ജുറൈജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിട്ടി: ആറളം കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ളപദ്ധതി 27ന് നാടിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാവുന്ന കോളനിയാണ് കളരിക്കാട്. പദ്ധതി മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാവുക. സംസ്ഥാനത്ത് നൂറോളം ഗ്രാമങ്ങളില്‍ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ദാഹജലമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സോളിഡാരിറ്റി ഇത്തരം സംരംഭവുമായി മുന്നോട്ടുപോകുന്നത്.
കളരിക്കാട്ട് ഒന്നരലക്ഷം രൂപ ചെലവില്‍ പണിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഇരിട്ടി ബ്ലോക് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിക്കും. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് കെ. സാദിഖ് മാസ്റ്റര്‍, സെക്രട്ടറി എം. ഷാനിഫ്, അന്‍സാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Courtesy:Madhyamam/26-02-2011

SOLIDARITY KANHIRODE AREA-CHELORA

ചേലോറ: വഞ്ചനാ നിലപാട് അവസാനിപ്പിക്കണം
-സോളിഡാരിറ്റി
 ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ചേലോറ നിവാസികളോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണത്തിനായി പത്തു വര്‍ഷം മുമ്പ് അധികൃതര്‍ ഏര്‍പ്പെടുത്താമെന്നേറ്റ ബദല്‍ സംവിധാനം ഇനിയും നടപ്പില്‍ വരാത്തത് പ്രദേശവാസികളോടുള്ള കടുത്ത വഞ്ചനയാണ്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ ഒന്നിക്കണമെന്ന് പ്രസിഡന്റ് കെ.കെ. ഫൈസല്‍ ആവശ്യപ്പെട്ടു. സി.ടി. ഷഫീഖ്, കെ.കെ. ഫിറോസ്, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
25-02-2011

ULIYIL MOUNT FLOWER SCHOOL

 ഉളിയില്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന നഴ്സറി ഫെസ്റ്റ് കീഴൂര്‍^ചാവശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറശീദ് ഉദ്ഘാടനം ചെയ്യുന്നു.
നഴ്സറി ഫെസ്റ്റ്
ഉളിയില്‍: മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ കെ.ജി വിഭാഗം വിദ്യാര്‍ഥികളുടെ കലാവിരുന്ന് നഴ്സറി ഫെസ്റ്റ് കീഴൂര്‍-ചാവശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറശീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി മാനു മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു.
എം.ടി.എസ് റാങ്ക് ജേതാക്കളായ അമ്മു ബാബു, മിസ്അബ് അല്‍അമീന്‍ എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം മട്ടന്നൂര്‍ എസ്.ഐ കെ.ജെ.ബിനോയ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഇ.കെ മറിയം ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
25-02-2011