ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 3, 2011

KANHIRODE NEWS

 ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങള്‍ നല്‍കി
കണ്ണൂര്‍: റമദാന്‍ റിലീഫിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് ആംബുലന്‍സ് സംഭാവന ചെയ്തു. ടൌണ്‍ സി.ഐ ബാലകൃഷ്ണന്‍ ആശുപത്രി സൂപ്രണ്ടിന് ഉപകരണം കൈമാറി. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, മുനീര്‍ ഐക്കൊടിച്ചി, എം.മഹറൂഫ്, കെ. ആശിഖ്, സമീര്‍ വാരംകടവ്, ഇഖ്ബാല്‍ പള്ളിപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് സ്വാഗതം പറഞ്ഞു.

KANHIRODE NEWS

 
 
 കമാല്‍പീടികയില്‍ സി.പി.എം 
ഓഫിസിനുനേരെ അക്രമം
 കമാല്‍പീടികയില്‍ സി.പി.എം ഓഫിസിനുനേരെ ആക്രമണം. കമാല്‍പീടികയിലെ ടി.കെ. ബാലന്‍ സ്മാരക മന്ദിരത്തിനുനേരെ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.
ഓഫിസിന്റെ വാതിലുകള്‍, അലമാരകള്‍, മേശ, ടി.വി, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവ നശിപ്പിച്ച നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിനുപിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമാല്‍പീടിക ബ്രാഞ്ച് സെക്രട്ടറി എ. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
ചേലോറയില്‍ സി.പി.എം ഓഫിസിനുമുന്നില്‍ സ്ഥാപിച്ച കൊടിമരം, തറയുടെ ടൈല്‍, പതാക എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചോലോറ ബ്രാഞ്ച് സെക്രട്ടറി എന്‍. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി

SOLIDARITY KANNUR

സോളിഡാരിറ്റി തുണയായി;
അശോകന്‍ ആശുപത്രി വിട്ടു
പയ്യന്നൂര്‍: ബില്ലടക്കാന്‍ പണമില്ലാതെ ഒരുമാസമായി ആശുപത്രിയില്‍ കഴിയുന്ന മാട്ടൂല്‍ സ്വദേശി എന്‍.എസ്. അശോകന്‍ ആശുപത്രി വിട്ടു. ആഗസ്റ്റ് 29ന് 'മാധ്യമ'ത്തിലൂടെ അശോകന്റെ കദനകഥയറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കാരുണ്യത്തിലൂടെയാണ് അശോകന് ആശുപത്രി വിടാന്‍ അവസരമൊരുങ്ങിയത്.
ജൂലൈ മൂന്നിന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ അശോകന്‍ രണ്ടുമാസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒരുമാസം മുമ്പുതന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും ബില്ലടക്കാന്‍ തുകയില്ലാത്തതിനാല്‍ ആശുപത്രി വിടാനായില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 710ാം വാര്‍ഡില്‍ അഭയാര്‍ഥിയായി കഴിയുന്ന വാര്‍ത്തയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവന വിഭാഗം പ്രശ്നത്തില്‍ ഇടപെടുകയും സുമനസ്സുകളില്‍നിന്ന് സ്വരൂപിച്ച തുകകൊണ്ട് ബില്ലടക്കുകയുമായിരുന്നു. സോളിഡാരിറ്റി സേവന വകുപ്പ് ജില്ലാ കണ്‍വീനര്‍ ഫൈസല്‍ മാടായിയാണ് വെള്ളിയാഴ്ച ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബില്ലടച്ചത്.
77,000ത്തോളം രൂപയാണ് ആകെ ബില്ല്. ഇതില്‍ 15000ത്തോളം രൂപ നേരത്തേ നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ അടച്ചിരുന്നു. ബാക്കിവരുന്ന തുകയില്‍ ആശുപത്രി അധികൃതരുടെ ഇളവുകള്‍ കഴിച്ചുള്ള തുകയാണ് സോളിഡാരിറ്റി സ്വരൂപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചത്.
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അശോകന് പരിക്കേറ്റത്. വാരിയെല്ലു പൊട്ടി കുടലില്‍ മുറിവേല്‍ക്കുകയും കൈയെല്ല് പൊട്ടുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സംഘടനയായ 'സാന്ത്വന'മാണ് ഭക്ഷണവും മറ്റും നല്‍കി സഹായിച്ചത്.
തൃശൂര്‍ സ്വദേശിയായ അശോകന്‍ മാട്ടൂല്‍ ബീച്ച് റോഡില്‍ വാടകക്കെട്ടിടത്തിലാണ് താമസം. ഭാര്യ സുശീല മാത്രമാണ് സഹായിയായി കൂടെയുള്ളത്. മത്സ്യവില്‍പനക്കാരനായ ഇയാള്‍ മത്സ്യം വാങ്ങാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.