അധ്യാപക രക്ഷാകര്‍തൃ യോഗം
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളിന്റെയും വിമന്‍സ് കോളജിന്റെയും അധ്യാപക രക്ഷാകര്‍തൃ യോഗം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, കെ.കെ. അബ്ദുല്ല, സ്വാലിഹ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണം എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.