മെഡിക്കല്‍ ക്യാമ്പ് എട്ടിന്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ബോധവത്കരണ ക്ളാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് രാവിലെ ഒമ്പതു മുതലാണ് ക്യാമ്പ്. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ വിഭാഗങ്ങളിലായി പരിശോധന നടത്തും. ക്യാമ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെയും മലബാര്‍ കാന്‍സര്‍ സെന്‍ററിലെയും പ്രമുഖ ഡോക്ടര്‍മാര്‍ സംബന്ധിക്കും. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ 2711152, 9747335195 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് സ്കൂളിലത്തെണം.