ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 11, 2012

BODHANAM

സഫ സ്കൂള്‍ വാര്‍ഷികാഘോഷം

സഫ സ്കൂള്‍ വാര്‍ഷികാഘോഷം
ചക്കരക്കല്ല്: സഫ ഇംഗ്ളീഷ് സ്കൂള്‍, സഫ മോറല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ‘സഫ ചാരിറ്റബിള്‍ ട്രസ്റ്റ്’ ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എന്‍.വി. ജാഫര്‍, ഡോക്ടര്‍ കെ.പി. അബ്ദുല്‍ഗഫൂര്‍, ഡോക്ടര്‍ സി.കെ. സലീം എന്നിവര്‍  സംസാരിച്ചു. സമീറ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ വി.എന്‍. ഹാരിസ് ക്ളാസെടുത്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു

കൂടങ്കുളം ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും

കൂടങ്കുളം ഐക്യദാര്‍ഢ്യ
പരിപാടികള്‍ സംഘടിപ്പിക്കും
കോഴിക്കോട്: മാര്‍ച്ച് 11 ലോകത്തുടനീളം ഫുകുഷിമ ദുരന്തത്തിന്‍െറ സ്മരണകള്‍ പങ്കിടുമ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ റസാഖ് പാലേരി അറിയിച്ചു.
 മനുഷ്യരാശിയെ വിനാശത്തിലേക്ക് നയിക്കുന്ന ആണവോര്‍ജ സ്രോതസ്സുകളില്‍നിന്ന് ലോകം പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗവണ്‍മെന്‍റും ആണവോര്‍ജത്തിനനുകൂലവും കൂടങ്കുളം സമരത്തിനെതിരെയും സ്വീകരിക്കുന്ന വഴിവിട്ട നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്.
ഫുകുഷിമ ദിനത്തില്‍ കാസര്‍കോട് ബേക്കല്‍ ബീച്ച്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കൃഷ്ണമേനോന്‍ വനിതാ കോളജ് കാമ്പസ്, പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര പന്തല്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും പ്രധാന ടൗണുകളിലും ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങളും സമര പ്രതിജ്ഞയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ കൂടങ്കുളം സമര പന്തലിലേക്ക് ഫുകുഷിമ സ്മൃതിയാത്ര സംഘടിപ്പിക്കും.
കൂടങ്കുളത്തെയും പരിസരത്തെയും തൊഴിലാളികള്‍ തൊഴില്‍ ഉപേക്ഷിച്ച് ഫുകുഷിമ സ്മൃതിയാത്രയില്‍ പങ്കുചേരും. എന്‍. സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍, പി.ഐ. നൗഷാദ്, കെ. സഹദേവന്‍ തുടങ്ങിയ സമര നേതാക്കള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഫുകുഷിമ സ്മൃതി പ്രഭാഷണം നടത്തും.
 യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ റസാഖ് പാലേരി, കണ്‍വീനര്‍, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി (ഫോണ്‍: 094446461176യുമായി ബന്ധപ്പെടണം.