ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, June 19, 2013

ASET


PRABODHANAM WEEKLY


എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

 കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മാണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ ആഭിമുഖ്യത്തില്‍ ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്, സെക്രട്ടറിമാരായ റംസി സലാം, അഫ്സല്‍ ഹുസൈന്‍, ആര്‍.എ. സാബിഖ്  എന്നിവര്‍ സംസാരിച്ചു.

കക്കാട് പുഴ ശുചീകരിച്ചു

 കക്കാട് പുഴ ശുചീകരിച്ചു
കണ്ണൂര്‍ : മഴക്കാലമായതോടെ കേരളം മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള പകര്‍ച്ച  വ്യാധികളുടെ പിടിയില്‍ അകപ്പെട്ടത് തെറ്റായ വികസന നയങ്ങളുടെ ഫലമായാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസി കെ. ടി. രാധാകൃഷ്ണന്‍ കൂടാളി പ്രസ്താവിച്ചു. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിന്‍്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശുചീകരണ സേവന ബോധവല്‍കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്ര ഭീകര രോഗങ്ങള്‍ക്ക് അടിമപ്പെടാന്‍ കാരണം മാലിന്യ സംസ്കരണ രംഗത്തുള്ള സര്‍ക്കാറിന്‍്റെ പരാജയവും പൊതു ജനങ്ങളുടെ ബോധവല്‍ക്കരരണമില്ലായ്മയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കക്കാട് പുഴയോരത്ത് നടന്ന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്‍്റ്  സൈനുദ്ദീന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുഴ ശുചീകരണത്തിനു പള്ളിപ്രം പ്രസന്നന്‍ , എന്‍ എം ശഫീക്ക്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍. എം. കോയ, സി. ഇംതിയാസ്, ബെന്നി ഫെര്‍ണാല്‍സ്, തുടങ്ങിയവര്‍ നേത്രത്വം നല്‍കി .