ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 21, 2011

NOT WORKING MARKETING

SOLIDARITY VARAM

'വാരംകടവ് പാലം വഴി ബസ്റൂട്ട്
അനുവദിക്കണം'
വാരംകടവ് പാലം വഴി പുതിയ ബസ്റൂട്ട് അനുവദിക്കണമെന്ന് സോളിഡാരിറ്റി  യൂത്ത് മൂവ്മെന്റ് വാരം യൂനിറ്റ് ആവശ്യപ്പെട്ടു. വാരം, കൊളച്ചേരി, ചേലോറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനം ചെയ്ത് മാസങ്ങളായെങ്കിലും ഇന്നും അവഗണനയിലാണ്. കാട്ടാമ്പള്ളി, പറശãിനിക്കടവ്, പുതിയതെരു, കക്കാട് ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം. നിലവില്‍ വാരം കടാങ്കോട് വഴി എളുപ്പത്തില്‍ കണ്ണൂരിലെത്താനാവുന്ന പാലം അധികൃതരുടെ അവഗണനയില്‍നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റഫീഖ് കടാങ്കോട്, കെ.കെ. ഫൈസല്‍,  സി. തന്‍വീര്‍ എന്നിവര്‍ സംസാരിച്ചു.

MYL KANNUR

 
'കാലവര്‍ഷക്കെടുതി: അടിയന്തര സഹായമെത്തിക്കണം'
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ മെംബര്‍ഷിപ്പടിസ്ഥാനത്തില്‍ കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികള്‍: എം. മുസ്ലിഹ് (പ്രസി.), കെ.കെ. താജുദ്ദീന്‍, ആശിഖ് ചിറക്കല്‍കുളം , അസീസ് എടക്കാട് (വൈ. പ്രസി.), പി. അഷ്റഫ് കാഞ്ഞിരോട് (ജനറല്‍ സെക്രട്ടറി), പി.സി. നൌഷാദ്, സമീര്‍ വാരംകടവ്, എം. മഹറൂഫ് (ജോ.സെക്ര.), ഇഖ്ബാല്‍ പള്ളിപ്പൊയില്‍ (ട്രഷറര്‍). റിട്ടേണിങ് ഓഫിസര്‍ കെ.പി.എ. സലീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.പി. താഹിര്‍, സി. സമീര്‍, സി.എച്ച്. മുഹമ്മദ് അഷ്റഫ്, കളത്തില്‍ സലീം, റിയാദ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. കെ.എം. ശംസുദ്ദീന്‍ സ്വാഗതവും പി. അഷ്റഫ് നന്ദിയും പറഞ്ഞു.