ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH KAKKAD. Show all posts
Showing posts with label JIH KAKKAD. Show all posts

Saturday, July 27, 2013

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് പുഴാതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍ റമദാന്‍ സന്ദേശം നല്‍കി. കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ, സി.പി.എം കൊറ്റാളി ലോക്കല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, പുഴാതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എം. സലീം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. വിനോദ്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ചന്ദ്രന്‍ റമദാന്‍ കവിതാലാപനം നടത്തി. ടി. അസീര്‍ സ്വാഗതം പറഞ്ഞു.

Tuesday, August 7, 2012

ഇഫ്താര്‍ സംഗമം

 
 
 
 
  ഇഫ്താര്‍ സംഗമം
 കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഹല്‍ഖ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പുഴാതി പഞ്ചായത്ത് പ്രസിഡന്‍റ് സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാസിം സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. കാടന്‍ ബാലകൃഷ്ണന്‍, ശിവദാസന്‍, പള്ളിപ്രം പ്രസന്നന്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, പി.എ. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പി.വി. സക്കീര്‍ഹുസൈന്‍ സ്വാഗതവും സി.പി. മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.

Thursday, April 26, 2012

കുടിവെള്ള വിതരണം

 കുടിവെള്ള വിതരണം 
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലുള്ള കുടിവെള്ള വിതരണം വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.ഐ. ഷാജഹാന്‍, എം.കെ. നിയാസ്, എം.കെ. സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, December 27, 2011

തൊഴില്‍ ഉപകരണ വിതരണം

തൊഴില്‍ ഉപകരണ വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം എം.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.  ബി. ഹസ്സന്‍, കെ. പ്രകാശന്‍, എന്‍.വി. സക്കീര്‍ ഹുസൈന്‍, എന്‍.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു.

Tuesday, December 13, 2011

ഹിജ്റയുടെ സന്ദേശം: ചര്‍ച്ചാ സംഗമം

ചര്‍ച്ചാ സംഗമം
കക്കാട്: ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.എന്‍. അബ്ദുല്‍ അസീസ്, കെ. ഹസ്സന്‍കോയ, എം. മുഹമ്മദ്കുഞ്ഞി, എ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും സി.പി. മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.

Friday, August 26, 2011

IFTHAR

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഘടകം ഇഫ്താര്‍ സംഗമവും പെന്‍ഷന്‍ വിതരണവും നടത്തി. സംഗമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദും അഗതികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം പുഴാതി പഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം പള്ളിയത്ത് ശ്രീധരന്‍, എന്‍.സി.പി ജില്ലാ ട്രഷറര്‍ സി.എച്ച്. പ്രഭാകരന്‍, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. രാഘവന്‍, പുഴാതി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. വിനോദ്, ഐ.എന്‍.എല്‍ നേതാവ് പി.വി. മുത്തലിബ്, പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി. അബ്ദുല്‍കരീം, ജഗേഷ്ബാബു, സി.പി.എം പുഴാതി ലോക്കല്‍ സെക്രട്ടറി ടി. രവീന്ദ്രന്‍, കക്കാട് ലോക്കല്‍ സെക്രട്ടറി കാടന്‍ ബാലകൃഷ്ണന്‍, പി.എം. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. അമീര്‍ കീഴുപറമ്പ് റമദാന്‍ സന്ദേശം നല്‍കി. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും സി.പി. മുര്‍ശിദ് നന്ദിയും പറഞ്ഞു. ഐമന്‍ റഷീദ് ഖിറാഅത്ത് നടത്തി.
സിദ്ദാപുരം: ജമാഅത്തെ ഇസ്ലാമി സിദ്ദാപുരം യൂനിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എസ്. വെങ്കടേശ്, സാമൂഹിക പ്രവര്‍ത്തകന്‍ സി.എ. നന്ദ സുബ്ബയ്യ, മൂര്‍നാട് പി.യു കോളജ് ലെക്ചറര്‍ മഹാദേവസ്വാമി, 'സന്മാര്‍ഗ' വാരിക പത്രാധിപര്‍ അബ്ദുല്‍ഖാദര്‍ കുക്കില, കെ. നന്ദ, വി.സി. അഹമ്മദ്കുട്ടി ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുട്ടു സ്വാമി, കെ.യു. അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ കുക്കില റമദാന്‍ സന്ദേശം നല്‍കി. റഊഫ് ഖിറാഅത്ത് നടത്തി. എ.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വീരാജ്പേട്ട: ഇമാം മുസ്ലിം ജുമാമസ്ജിദ് കമ്മിറ്റിയും ജമാഅത്തെ ഇസ്ലാമി യൂത്ത് വിങ്ങും സംയുക്തമായി കുടുംബസംഗമവും ഇഫ്താറും നടത്തി. ഇസ്ലാമിക വിജ്ഞാനകോശം അസി. എഡിറ്റര്‍ ഷാനവാസ് കൊടുവള്ളി ക്ലാസെടുത്തു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. നാസര്‍ സ്വാഗതവും ഇ. സിറാജ് നന്ദിയും പറഞ്ഞു.

Wednesday, August 17, 2011

JIH KAKKAD

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് എടച്ചേരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ അമീര്‍ കീഴ്പറമ്പ് റമദാന്‍ സന്ദേശം നല്‍കി. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കേരള കൌമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് സി.പി. സുരേന്ദ്രന്‍,ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. അശ്റഫ് ഉള്ള്യേരി സ്വാഗതവും ഹാരിസ് കൊളപ്പാല നന്ദിയും പറഞ്ഞു. പി.ടി.ഇസ്മായില്‍, പി.പി. ഫസല്‍, കെ. അന്‍ശീര്‍, ശാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി.