ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY KANNUR. Show all posts
Showing posts with label SOLIDARITY KANNUR. Show all posts

Monday, November 5, 2012

സോളിഡാരിറ്റി മേഖലാ സമ്മേളനം

 
 
 സോളിഡാരിറ്റി 
മേഖലാ സമ്മേളനം
കണ്ണൂര്‍: മനുഷ്യരെ അടിമകളാക്കുന്ന അധീശത്വ ശക്തികള്‍ക്കെതിരെ പോരാടാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും യുവാക്കള്‍ മുന്നോട്ടുവരണമെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.പി. മുഹമ്മദ് ഷമീം പറഞ്ഞു. ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കണ്ണൂര്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് ഹനീഫ മാസ്റ്റര്‍ സംസാരിച്ചു. കെ.കെ. മുഹമ്മദ് ഷുഹൈബ് സ്വാഗതം പറഞ്ഞു.

Monday, September 17, 2012

‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്

കൂടങ്കുളം: സോളിഡാരിറ്റി
‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്
കണ്ണൂര്‍: കൂടങ്കുളം ആണവ പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമ സമീപനത്തില്‍ പ്രതിഷേധിച്ചും സോളിഡാരിറ്റി ഇന്ന് വൈകീട്ട് നാല് മണിക്ക് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത്  ‘കടലില്‍ ഇറങ്ങി’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍  അറിയിച്ചു.  പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്യും.

Monday, August 27, 2012

ഗതാഗതകുരുക്ക് പരിഹരിക്കണം

 ഗതാഗതകുരുക്ക്
പരിഹരിക്കണം
കണ്ണൂര്‍: ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് ആവശ്യപ്പെട്ടു. താഴെചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാത മൂന്നുമീറ്റര്‍ വീതികൂട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് മാസങ്ങളായി.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ബസ്ബേകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കുരുക്ക് നീക്കാനുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും നിലനില്‍ക്കേ നടപടികളുമായി മുന്നോട്ടുപോകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

Monday, August 13, 2012

ഇഫ്താര്‍


സോളിഡാരിറ്റി കണ്ണൂര്‍ ജില്ല, കണ്ണൂര്‍ ഹെഡ് ക്വാട്ടേര്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ സംസ്ഥാന സമിതിയംഗം കെ എം മഖ്ബൂല്‍ സന്ദേശം കൈമാറുന്നു. വേദിയില്‍ യു എ ഇ കണ്ണൂര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വക്കെറ്റ് ശുകൂര്‍, ആര്‍ എം ഒ ഡോക്ടര്‍ സന്തോഷ്‌, പി സി ഷമീം, ടി കെ മുഹമ്മദ്‌ റിയാസ് (ജെനറല്‍ സെക്രട്ടറി, സോളിഡാരിറ്റി - കണ്ണൂര്‍.)

Wednesday, August 8, 2012

സഹായം നല്‍കണം -സോളിഡാരിറ്റി

സഹായം നല്‍കണം -സോളിഡാരിറ്റി
കണ്ണൂര്‍: ഇരിട്ടി ടൗണിലും പഴശ്ശി ഡാം പരിസരത്തുമുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഫൈസല്‍ വാരം, ടി.പി. ഇല്യാസ്, കെ. സാദിഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Thursday, August 2, 2012

ഭീകരാന്തരീക്ഷം അവസാനിപ്പിക്കണം -സോളിഡാരിറ്റി

 ജില്ലയിലെ ഭീകരാന്തരീക്ഷം
സി.പി.എം  അവസാനിപ്പിക്കണം
-സോളിഡാരിറ്റി

കണ്ണൂര്‍: നേതാക്കള്‍ നിയമത്തിനതീതരല്ളെന്നിരിക്കെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിന്‍െറ പേരില്‍ സി.പി.എം ജില്ലയിലുടനീളം നടത്തുന്ന അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ളെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ ബാധ്യതയാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ഓര്‍മപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, കെ.എം. മഖ്ബൂല്‍,എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.

Thursday, May 24, 2012

പെട്രോള്‍ വില വര്‍ധന: ജില്ലയില്‍ വ്യാപക പ്രതിഷേധം

 പെട്രോള്‍ വില വര്‍ധന:
ജില്ലയില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധിപ്പിച്ച് ജീവിതം ദുസ്സഹമാക്കി, അറബ് നാടുകളെപ്പോലെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, കെ.സാദിഖ്, പി.സി. ശമീം, സാജിദ് നദ്വി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

Thursday, May 3, 2012

ഖദീജക്ക് സോളിഡാരിറ്റിയുടെ സഹായ ഹസ്തം

 ഖദീജക്ക് സോളിഡാരിറ്റിയുടെ
സഹായ ഹസ്തം
കേളകം: ഞായറാഴ്ച വൈകീട്ട് ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതനായ അക്രമിയുടെ കല്ളേറില്‍ തല തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അടക്കാത്തോട് പുത്തന്‍വീട്ടില്‍ ഖദീജയുടെ (ഒമ്പത്) ചികിത്സാ ചെലവ് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.
കുട്ടിയുടെ ദൈന്യത ‘മാധ്യമ’ത്തിലൂടെ അറിഞ്ഞാണ് ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് സോളിഡാരിറ്റി (സേവന വിഭാഗം) ജില്ലാ സെക്രട്ടറി പി.സി. ഷമീം,  ഭാരവാഹികളായ കെ. സാദിഖ്, റിയാസ് പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു. പട്ടാമ്പി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷന്‍ വിട്ടയുടനെയാണ് ശരവേഗത്തില്‍ എത്തിയ കല്‍ച്ചീള് ഖദീജയുടെ തലക്കേറ്റത്. അടക്കാത്തോട് ടൗണിന് സമീപത്തെ ഒറ്റമുറി പീടികയില്‍ നിരാലംബരായി രണ്ട് മക്കളോടൊപ്പം കഴിയുന്ന നൂര്‍ജഹാന്‍െറ ഇളയ മകളാണ് ഖദീജ. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുകിട്ടുന്ന നാമമാത്ര വരുമാനമായിരുന്നു ഇവരുടെ ആശ്രയം.
ഇതിനിടെ സംഭവം കണ്ണൂരിലെ ഹാറൂണ്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയാ സമിതി പ്രസിഡന്‍റ് അലവിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെി പ്രാഥമിക ചെലവുകള്‍ക്കായി 10,000 രൂപ ഖദീജയുടെ ഉമ്മ നൂര്‍ജഹാന് കൈമാറി.
റെയില്‍ യാത്രക്കിടെ പരിക്കേറ്റ ഖദീജക്ക് നിയമസഹായമത്തെിക്കുന്നതിനും സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി, കോട്ടക്കല്‍ ഘടകം രംഗത്തത്തെിയിട്ടുണ്ട്.
 Account Details:
Account Holder             -   P C Shameem
Account Number           -   20013235247
Bank                               -   State Bank of India
Branch                           -   Thalassery
Type of A/C                    -   Saving Account
IFSC Code                      -   SBIN0000926 
Mob              : 91 80 89 80 88 28  

സോളിഡാരിറ്റി സായാഹ്ന സദസ്സ്

 
 സോളിഡാരിറ്റി
സായാഹ്ന സദസ്സ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ബി.ഒ.ടി വിരുദ്ധ  പാലിയേക്കര ഐക്യദാര്‍ഢ്യ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂരില്‍ സായാഹ്ന സദസ്സ് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
ബി.ഒ.ടിയിലെ സ്വകാര്യവത്കരണ താല്‍പര്യത്തെയും ജനവിരുദ്ധതയെയും മനസ്സിലാക്കാന്‍ കഴിയാത്ത സംഘടനകള്‍ ഈ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രതിനിധിസഭാംഗം വി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സോളിഡാരിറ്റി ജില്ലാ സെകട്ടറി കെ. സാദിഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മാടായി സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബി.ഒ.ടി വിരുദ്ധ പ്രതിഷേധ സായാഹ്നം കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
 സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ദേശീയപാത സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത്, സി. അബ്ദുന്നാസര്‍, സി.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പി.എ. സഈദ് സ്വാഗതവും എ.വി. അജ്മല്‍ നന്ദിയും പറഞ്ഞു.

Monday, April 30, 2012

നാളെ ബി.ഒ.ടി വിരുദ്ധ -പാലിയേക്കര ഐക്യദാര്‍ഢ്യ ദിനം

 നാളെ ബി.ഒ.ടി വിരുദ്ധ 
പാലിയേക്കര
ഐക്യദാര്‍ഢ്യ ദിനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ പാലിയേക്കര ഐക്യദാര്‍ഢ്യദിനത്തിന്‍െറ ഭാഗമായി കണ്ണൂര്‍, തലശ്ശേരി എന്നീ സ്ഥലങ്ങളില്‍ ബി.ഒ.ടി വിരുദ്ധ ഐക്യദാര്‍ഢ്യ സായാഹ്ന സദസ്സ് നടത്തും.
കണ്ണൂരില്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എന്‍. സുബ്രഹ്മണ്യന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, പി.എം. നാസര്‍, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തലശ്ശേരിയില്‍ സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ്, അജ്മല്‍, സി. നാസര്‍, സി.ടി. ഫൈസല്‍, യു.കെ. സെയ്ദ്, ഷറഫുദ്ദീന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Wednesday, April 18, 2012

മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം -സോളിഡാരിറ്റി

മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ ദിനം 
-സോളിഡാരിറ്റി
കണ്ണൂര്‍: തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ബി.ഒ.ടി വിരുദ്ധ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേയ് ഒന്നിന് ബി.ഒ.ടി വിരുദ്ധ ദിനമായി ആചരിക്കാന്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ബി.ഒ.ടി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൗണുകളില്‍ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പ്രതിഷേധ സായാഹ്നം’ സംഘടിപ്പിക്കും.  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എം.ബി. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, April 11, 2012

പരിസ്ഥിതി കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം: സോളിഡാരിറ്റി

പരിസ്ഥിതി കൈയേറ്റങ്ങള്‍
അവസാനിപ്പിക്കണം: സോളിഡാരിറ്റി
കണ്ണൂര്‍: ജില്ലയിലെ പല ഭാഗങ്ങളിലായി നടക്കുന്ന കണ്ടല്‍ക്കാട് നശീകരണം, തോട് നികത്തല്‍ തുടങ്ങിയ പരിസ്ഥിതി കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി  ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കൈയേറ്റങ്ങള്‍ വ്യാപകമാവാന്‍ കാരണം അധികൃത അനാസ്ഥയും അലംഭാവവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി പ്രതിഷേധിച്ചു
വാരം: ചേലോറ സമരക്കാരെ പ്രസ്താവനയിലൂടെ അപമാനിച്ച കെ. സുധാകരന്‍ എം.പിയുടെ നിലപാടില്‍ സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, കെ. സജീം, കെ.ടി. ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Friday, March 23, 2012

ദേശീയ പാത വികസനം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി

 
 ദേശീയ പാത വികസനം:
സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പറേറ്റുകളുടെ കൂടെയാണെന്ന് ദേശീയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. ബി.ഒ.ടി പാതക്കു വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് താഴെചൊവ്വയിലെ ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലേക്ക് ദേശീയ പാത സംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാത വികസനത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് ഇരു മുന്നണി സര്‍ക്കാരുകളും സ്വീകരിച്ചത്. ദേശീയ പാത 30 മീറ്റര്‍ മതിയെന്ന കാര്യം തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചതാണ്. എന്നാല്‍, ഒരു ഭാഗത്ത് പാവപ്പെട്ട ജനങ്ങളും മറു ഭാഗത്ത് കോര്‍പറേറ്റുകളും അണിനിരന്നപ്പോള്‍ എല്ലാവരും കോര്‍പറേറ്റുകളുടെ ഭാഗത്തേക്ക് മലക്കം മറിയുകയായിരുന്നു. ദേശീയ പാത 45 മീറ്ററാക്കാന്‍ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 15 മീറ്റര്‍ കൂടുതല്‍ വികസിപ്പിക്കുമ്പോള്‍ കേരളത്തില്‍ മൊത്തം 5000 ഏക്കര്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരും. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജിവനമാര്‍ഗം ഇല്ലാതാവും. ഈ സ്ഥാനത്ത്  വന്‍കിട മാളുകളും ബാര്‍ ഹോട്ടലുകളും സ്ഥാപിക്കാനാണ് ശ്രമം.
ഉദ്യോഗസ്ഥരും ജനങ്ങളേക്കാളേറെ കേര്‍പറേറ്റുകളെയാണ് കണക്കിലെടുക്കുന്നത്. ഭരണകൂടത്തെ മറിച്ചിടാന്‍ കെല്‍പുള്ളവരാണ് ജനങ്ങളെന്നത് ഉദ്യോഗസ്ഥര്‍ മറക്കരുത്. സ്ഥലമെടുപ്പിന്‍െറ പേരില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന മുഷ്ക് അതിരുവിട്ടാല്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും സുരേന്ദ്രനാഥ് പറഞ്ഞു.
മുഴപ്പിലങ്ങാട്, എടക്കാട്, ചാല ദേശീയപാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പാത കുടിയിറക്ക് വിരുദ്ധസമിതി ജില്ലാ കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, ടി.സി. മനോജ്, പോള്‍ ടി. സാമുവല്‍, പ്രേമന്‍ പാതിരിയാട്, എം.കെ. അബൂബക്കര്‍, അബ്ദുല്‍ അസീസ് ഹാജി, കെ. സുധര്‍മന്‍, നസീര്‍ കടാങ്കോട് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.

Thursday, March 22, 2012

സോളിഡാരിറ്റി ബഹുജന മാര്‍ച്ച് ഇന്ന്

സോളിഡാരിറ്റി ബഹുജന
മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: പെട്ടിപ്പാലത്ത് മുഖ്യമന്ത്രിയുടെ ഉറപ്പുലംഘിച്ച് പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് എന്‍.സി.സി റോഡില്‍നിന്ന് ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് അറിയിച്ചു.

Tuesday, March 20, 2012

സന്ധ്യക്കും മക്കള്‍ക്കും തലചായ്ക്കാനിടമൊരുങ്ങി

സന്ധ്യക്കും മക്കള്‍ക്കും
തലചായ്ക്കാനിടമൊരുങ്ങി
പയ്യന്നൂര്‍: വര്‍ഷങ്ങളായി സങ്കടക്കടലില്‍ കഴിയുന്ന യുവതിയുടെയും രോഗികളായ മക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. സങ്കടക്കടലില്‍ നീന്തി തളര്‍ന്ന കുന്നരുവിലെ സന്ധ്യയുടെയും രോഗികളായ മക്കളുടെയും തല ചായ്ക്കാനൊരിടം എന്ന സ്വപ്നമാണ് ഒരുകൂട്ടം നന്മയുള്ള മനസ്സുകളുടെ കാരുണ്യംകൊണ്ട് യാഥാര്‍ഥ്യമായത്.
കുന്നരുവിലെ നിലംപൊത്താറായ കുടിലില്‍ ജന്മനാ വൈകല്യമുള്ള കുട്ടികളുമായി ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ കഥ ‘മാധ്യമ’വും ചില ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മാടായി ഏരിയാ ഘടകം രാമന്തളി ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
കുന്നരുവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീ ബാലകൃഷ്ണന്‍ വീട് സന്ധ്യക്ക് കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ്, ഫൈസല്‍ മാടായി, റാഷിദ്, കെ.പി. വിനു മാസ്റ്റര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Saturday, March 10, 2012

മലയാള സിനിമയില്‍ നടക്കുന്നത് പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി

 മലയാള സിനിമയില്‍ നടക്കുന്നത്
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
കണ്ണൂര്‍: പ്രതിലോമ രാഷ്ട്രീയവത്കരണത്തിനുള്ള  ശ്രമങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന്  ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു.  സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതിലോമപരമായ ഉള്ളടക്കങ്ങളുമായാണ് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ‘ആദിമധ്യാന്തം’ തഴയപ്പെട്ടപ്പോള്‍ തങ്ങളുടെ ഭാഗം ആദ്യമായി ലോകത്തിനു മുന്നില്‍ പറയാന്‍ വഴിതന്നത് ‘മാധ്യമം’പത്രമാണ്. സിനിമക്ക് ഇന്ന് ലഭിച്ച അംഗീകാരത്തിന് മാധ്യമത്തോട് കടപ്പെട്ടിരിക്കുന്നു.ആനന്ദ് പട്വര്‍ധന്‍ ഇന്ത്യന്‍ ജാതീയതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്‍ററിക്ക് ഉത്തരേന്ത്യയില്‍ വലിയ ജനക്കൂട്ടമാണ് ലഭിക്കുന്നത്.
ഈ ആള്‍ക്കൂട്ടങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്താന്‍  തുടങ്ങിയിരിക്കുന്നു.  മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്. അവയെ മുളയിലേ  നുള്ളിക്കളയാനുള്ള ശ്രമങ്ങളുമുണ്ടെന്ന് ഷെറി ചൂണ്ടിക്കാട്ടി. ആദിമധ്യാന്തം സിനിമയുടെ നിര്‍മാതാവ് പി.എ. റഷീദിനെയും ആദരിച്ചു.  സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഷെറിക്കും റഷീദിനും ഉപഹാരം നല്‍കി.