മനാറുല്‍ ഹുദയില്‍ വായന പദ്ധതി
വാരം: എളയാവൂര്‍ മനാറുല്‍ ഹുദ ഹയര്‍സെക്കന്‍ഡറി മദ്റസയില്‍ മാധ്യമം വായന പദ്ധതി തുടങ്ങി. പ്രിന്‍സിപ്പല്‍ ലത്തീഫ് ഇടവച്ചാല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഹുദവിയില്‍നിന്ന് വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് അജ്മല്‍ പത്രം ഏറ്റുവാങ്ങി. ആശിര്‍ മൗലവി, റഫീഖ് കൂടാളി, കെ.കെ. ഫൈസല്‍, ടി.ടി. അബ്ദുല്‍ അസീസ്, വി.വി. അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഖാലിദ് മൗലവി സ്വാഗതവും കെ.കെ. സക്കറിയ നന്ദിയും പറഞ്ഞു. വി.പി. മുഹമ്മദ് റിയാസാണ് പത്രം സ്പോണ്‍സര്‍ ചെയ്തത്.