ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ
‘സ്വകാര്യ ക്വോട്ടയില്‍ സര്‍ക്കാര്‍ നേരിട്ട്
ഹാജിമാരെ തെരഞ്ഞെടുക്കണം’

ന്യൂദല്‍ഹി: സ്വകാര്യ ഹജ്ജ് ക്വോട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജമാഅത്തെ ഇസ്ലാമി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹജ്ജ് കേസില്‍ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും ജമാഅത്ത് മുന്‍കൈ എടുത്ത് സ്ഥാപിച്ച കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ക്വോട്ട ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് വീതംവെക്കുന്നതിന് പകരം സബ്സിഡിയോടെയുള്ളതെന്നും അല്ലാത്തതെന്നും രണ്ടായി തരം തിരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്ന നറുക്കെടുപ്പില്‍ മൂന്നു ലക്ഷത്തോളം ഹാജിമാര്‍ നിലവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സബ്സിഡി ഇല്ലാത്ത യാത്രക്കാരെയുംഹജ്ജ് കമ്മിറ്റിക്ക് ഇതുപോലെ തെരഞ്ഞെടുക്കാവുന്നതാണ്. സബ്സിഡിയില്ലാതെ പോകാന്‍ തയാറുള്ളവരില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കണം. ഇവരുടെ വിസ സ്റ്റാമ്പിങ് അടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ക്വോട്ടയിലെന്ന പോലെ ചെയ്യാന്‍ കഴിയും. സൗദിയിലെ താമസമടക്കം അതിനുശേഷം വരുന്ന കാര്യങ്ങളില്‍ മാത്രമേ സ്വകാര്യ ഓപറേറ്റര്‍മാരുടെ സേവനം തേടേണ്ടതുള്ളൂ എന്ന് അപേക്ഷ ബോധിപ്പിച്ചു. ഹജ്ജ് യാത്രയുടെ നിരക്ക് കുത്തനെ താഴാന്‍ ഇത് കാരണമാകും. വന്‍കിടക്കാരുടെ കുത്തക ഇല്ലാതാക്കാനും പുതിയ ഹാജിമാരുടെ അവസരം നഷ്ടപ്പെടുത്തി ഒരേ വ്യക്തി വീണ്ടും വീണ്ടും ഹജ്ജിന് പോകുന്നത് തടയാനും ഇത് വഴി കഴിയും. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
കര്‍ക്കശമായ വ്യവസ്ഥകളിലൂടെ ഇത്തരം സംഘങ്ങളെ തെരഞ്ഞടുക്കാന്‍ സര്‍ക്കാറിന് കഴിയും. ജനുവരി 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലാഭേച്ഛയില്ലാത്ത സന്നദ്ധസംഘടനകളുടെ കാര്യം പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യം മന്ത്രാലയം പരിഗണിച്ചതേയില്ല. ചില വന്‍കിട കുത്തകകള്‍ക്കുവേണ്ടിയാണ് സര്‍ക്കാറിന്‍െറ നയമെന്ന് വ്യാപകമായ വിമര്‍ശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ തന്നെ സ്വന്തം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്ന് ഹരജി ബോധിപ്പിച്ചു. കോടതിയില്‍നിന്ന് നിരന്തരം നിര്‍ദേശമുണ്ടായിട്ടും ഹാജിമാര്‍ക്ക് അനുഗുണമായ തരത്തില്‍ നയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ ഓപറേറ്റര്‍മാര്‍ക്ക് കടന്നുവരാന്‍ പുതിയ കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഒരു കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം തടയാന്‍ കഴിയില്ളെന്നും സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും ജമാഅത്ത് ബോധിപ്പിച്ചു. ഒരു കോടി വിറ്റുവരവുള്ളവരും സേവന നികുതി കൊടുക്കുന്നവരും മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പറയുന്നതും കുത്തകകള്‍ക്ക് വേണ്ടിയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നികുതി വേണ്ടതില്ളെന്ന് 2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഹാജിമാര്‍ പഞ്ചനക്ഷത്ര സൗകര്യം ആവശ്യപ്പെടുന്നുണ്ടെന്ന വിദേശമന്ത്രാലയത്തിന്‍െറ അവകാശവാദം ശരിയല്ളെന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ളെന്നും ഹരജിയിലുണ്ട്. ഇപ്പോഴുള്ള പട്ടിക അടിസ്ഥാനമാക്കി അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.