സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ കോലം കത്തിക്കുന്നു .
എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനത്തില്‍
കണ്ണൂരിലും പ്രതിഷേധമിരമ്പി
എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനത്തില്‍
കണ്ണൂരിലും പ്രതിഷേധമിരമ്പി
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രകടനം നടത്തി. കാല്‍ടെക്സ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് കൃഷിമന്ത്രി ശരദ് പവാറിന്റെ കോലം കത്തിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയാ സെക്രട്ടറി റംഷിദ് സംസാരിച്ചു. ജില്ലാ സമിതിയംഗം ശമീം സ്വാഗതം പറഞ്ഞു. അംജദ്, ജുറൈജ് എന്നിവര്‍ നേതൃത്വം നല്‍കി.