ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 27, 2012

വെല്‍ഫെയര്‍ പാര്‍ട്ടി പട്ടിണി കഞ്ഞിവെപ്പ് 29ന്

വെല്‍ഫെയര്‍ പാര്‍ട്ടി പട്ടിണി കഞ്ഞിവെപ്പ് 29ന്
കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്‍പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരി വിട്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29ന് കണ്ണൂള്‍ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പരിപാടിയില്‍ വീട്ടമ്മമാര്‍ പട്ടിണി കഞ്ഞിവെച്ച് വിതരണം ചെയ്യുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം പ്രസ്താവനയില്‍ അറിയിച്ചു.

ഖുര്‍ആന്‍ പാരായണ മത്സരം

 
 
 ഖുര്‍ആന്‍ പാരായണ മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ പ്രചാരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ മത്സര പോസ്റ്റര്‍ പതിച്ച് നിര്‍വഹിച്ചു. 15 മുതല്‍ 30 വയസ്സ് വരെയുള്ള യുവതികള്‍ക്കാണ് മത്സരം. പ്രൈമറിതല മത്സരം ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. മത്സര കേന്ദ്രങ്ങളും നമ്പറും- കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയം (9744908655), കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ (9746145131), തലശ്ശേരി ഇസ്ലാമിക് സെന്‍റര്‍ (9656675150), ഇരിട്ടി ഐഡിയല്‍ കോളജ് (9526633128), തളിപ്പറമ്പ് ഇഹ്സാന്‍ മദ്റസ (9747331309), മാടായി വാദിഹുദ ഇംഗ്ളീഷ് സ്കൂള്‍ (9895561486), വളപട്ടണം അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ (8129867636), ചൊക്ളി അല്‍ഫലാഹ് വുമണ്‍സ് കോളജ് (8129604080). പ്രൈമറി തലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സെക്കന്‍ഡറി മത്സരം ഒക്ടോബര്‍ 14ന് കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തിലും സംസ്ഥാനതല മത്സരം 20, 21 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും നടക്കും. ഒന്നാംസമ്മാനം 25,000 രൂപയും രണ്ടാംസമ്മാനം 15,000ഉം മൂന്നാം സമ്മാനം 10,000 രൂപയും ഫൈനലിലത്തെുന്ന 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നല്‍കും.

നടപടിയെടുക്കണം

 നടപടിയെടുക്കണം
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹൈസ്കൂളിനുസമീപത്തെ 220 കെ.വി സബ്സ്റ്റേഷനുമുന്നില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നടപടി വേണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടു. മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതിനാല്‍ ദുര്‍ഗന്ധം കാരണം ഇതുവഴി നടന്നുപോകാന്‍ കഴിയുന്നില്ല. മാലിന്യം തള്ളുന്ന സാമൂഹികദ്രോഹികളെ പിടികൂടി തക്കശിക്ഷ നല്‍കണമെന്ന് യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.