സോളിഡാരിറ്റി ബസ് സ്റ്റാന്റ് ഉപരോധിച്ചു
കണ്ണൂര്‍: ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഉപരോധിച്ചു. നാല്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ മുക്കാല്‍ മണിക്കൂര്‍ നേരം ബസ്റ്റാന്റ് എന്‍ട്രന്‍സില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ നിര്‍വഹിച്ചു. പെട്രാള്‍ വില അഞ്ച് രൂപ വര്‍ദ്ധിപ്പിച്ച് ഒരു രൂപ കുറയ്ക്കുന്ന രീതിയിലുള്ള അടവു നയമാണ് ഇപ്പോള്‍ കുറച്ച ഒരു രൂപയും. അതും ഒരുഫയര്‍ സ്റ്റേജില്‍ മാത്രമാണെന്നതും പ്രതിഷേധാര്‍ഹമാണ്. അശാസ്ത്രീയമായ ബസ് ചാര്‍ജ് വര്‍ദ്ധനയും ഫയര്‍സ്റ്റേജ് നിര്‍ണ്ണയവും മുതലാളിമാര്‍ക്ക് ഒത്താശചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. മുഹമ്മദ റിയാസ്, പി.കെ.സാജിദ് എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് കെ. എം. അശ്ഫാഖ്, ഇല്ല്യാസ്.ടി.പി.,കെ.എം.ജുറൈജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Thursday, August 11, 2011
SOLIDARITY KANNUR
SOLIDARITY KANNUR
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് യോഗം പൊലീസ് തടഞ്ഞു
കണ്ണൂര്‍: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയുടെ യോഗം പൊലീസ് തടഞ്ഞു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് കമ്പനിയുടെ ഓഫിസ് പൂട്ടി. മോഡികെയര്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനി ഏജന്റുമാര്‍ക്കും മാര്‍ക്കറ്റിങ്ങില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി താണയിലെ ഓഫിസില്‍ നടന്ന യോഗമാണ് ടൌണ്‍ എസ്.ഐ ഫായിസ് തടഞ്ഞത്. കമ്പനി പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വിശദീകരണം നല്‍കുന്നതുവരെ ഓഫിസ് അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.
നിരവധി പേരെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നുവെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാവിലെ 11 മുതല്‍ ഉച്ച 1.30 വരെയായിരുന്നു യോഗം. കമ്പനിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി യോഗത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന്, മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി കമ്പനി അധികൃതര്‍ യോഗമില്ലെന്ന് വിവരം അറിയിക്കുകയായിരുന്നു. മരുന്നുകള്‍, രോഗസംഹാരി ഉപകരണങ്ങള്‍, മറ്റ് ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് പരാതിയെ ത്തുടര്‍ന്ന് കഴിഞ്ഞ മാസം വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ കമ്പനിയിലും റെയ്ഡ് നടന്നിരുന്നു.
Subscribe to:
Posts (Atom)