ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 18, 2013

‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ ഉദ്ഘാടനം

‘ഒരു കൈ ഒരു തൈ’
പരിസ്ഥിതി കാമ്പയിന്‍
ഉദ്ഘാടനം 
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി ചാലാട് യൂനിറ്റിന്‍െറ പരിപാടി പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് പരിസരത്ത് മരം നട്ട് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെംബര്‍ പി.വി. ശോഭന ഉദ്ഘാടനം ചെയ്തു. പഞ്ഞിക്കയില്‍ ഹുദാമസ്ജിദ് സെക്രട്ടറി കെ.പി. ഹാഷിം ‘ഗ്രീന്‍കാര്‍ഡ്’ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് കൈമാറി. മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്റര്‍ സി.എച്ച്. ഷൗക്കത്തലി കുട്ടികള്‍ക്ക് ‘ഹരിതപ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു. ടി.കെ. അസ്ലം, കെ.പി. റഫീഖ്, പി.എം. ഷറോസ്, കെ.പി. അബ്ദുല്‍മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി തുടരുന്നത് അപമാനം -സോളിഡാരിറ്റി

 മുഖ്യമന്ത്രി തുടരുന്നത്
അപമാനം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍ കുറ്റാരോപിതരാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം വസ്തുതാവിരുദ്ധമാണ്.
ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സത്യസന്ധമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഹജ്ജ്: സര്‍ക്കാര്‍ ക്വോട്ട വെട്ടിക്കുറക്കരുത് -ജമാഅത്തെ ഇസ്ലാമി


ഹജ്ജ്: സര്‍ക്കാര്‍ ക്വോട്ട 
വെട്ടിക്കുറക്കരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് :  സൗദി സര്‍ക്കാര്‍ 20 ശതമാനം ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുത്ത തീര്‍ഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട സൗദി ഭരണകൂടം പുന$സ്ഥാപിച്ചില്ളെങ്കില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വോട്ട വെട്ടിക്കുറക്കണമെന്ന കേന്ദ്ര നിയമമന്ത്രാലയം നല്‍കിയ നിയമോപദേശം പാലിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ചിലവുകുറഞ്ഞ തീര്‍ഥാടനമാര്‍ഗം എന്ന നിലയില്‍ സാധാരണക്കാരും ഇടത്തരക്കാരുമാണ് ഹജ്ജ് കമ്മിറ്റിയെ ഏറെയും ആശ്രയിക്കുന്നത്. നിലവില്‍ ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട 1,25,025 സീറ്റുകളും നില നിര്‍ത്തിക്കൊണ്ടു മാത്രമേ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം വെട്ടിക്കുറക്കാവൂ. 
34,005 സീറ്റുകളും സ്വകാര്യ മേഖലയില്‍നിന്ന് മാത്രമേ കുറവു വരുത്താവൂ. നിയമമന്ത്രാലയത്തിന്‍െറ ഉപദേശത്തെ മറികടന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ നീക്കങ്ങള്‍ക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.