ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 8, 2013

AL FALAH

 
 
 
 

SOLIDARITY CENTRE


SOLIDARITY CHALAD


അല്‍ഫലാഹ് വാര്‍ഷികാഘോഷം പത്തിന് തുടങ്ങും

 അല്‍ഫലാഹ് വാര്‍ഷികാഘോഷം
പത്തിന് തുടങ്ങും
തലശ്ശേരി: അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ജനുവരി പത്ത് മുതല്‍ 12 വരെ പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഫലാഹ് എക്സ്പോ 2013’ എന്ന് പേരിട്ട പരിപാടി പത്തിന് രാവിലെ പത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസിന്‍െറ പുതിയ ബ്ളോക് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യത്തുല്‍ ഫലാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹീം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. കമറുദ്ദീന്‍ ഡിജിറ്റല്‍ ക്ളാസ് റൂമിന്‍െറയും കെ.കെ. മമ്മുണ്ണി മൗലവി നവീകരിച്ച ലൈബ്രറിയുടെയും നൂറുല്‍ അമീന്‍ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.11ന് ഉച്ചക്ക് 11ന് നടക്കുന്ന മാധ്യമ സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘മാധ്യമങ്ങളും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം വിഷയാവതരണം നടത്തും. ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന കലാപരിപാടി കുടുംബ കോടതി ജില്ല ജഡ്ജി പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. 12ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അല്‍ഫലാഹ് ഇന്‍സറ്റിറ്റ്യൂഷന്‍ മാനേജര്‍ എം. ദാവൂദ്, വുമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് എം.എം. നാസര്‍, പ്രശാന്ത് ഒളവിലം എന്നിവര്‍ പങ്കെടുത്തു.