ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 4, 2012

MADHYAMAM WEEKLY


ചാലയില്‍ സേവനരംഗത്ത് സോളിഡാരിറ്റിയും

ചാലയില്‍ സേവനരംഗത്ത്
സോളിഡാരിറ്റിയും
കണ്ണൂര്‍: ചാല ദുരന്തത്തില്‍പെട്ടവരെയും സ്ഥലത്ത് സേവനത്തിനത്തെിയവരെയും സഹായിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രംഗത്തത്തെി. ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായ ദിവസം രാത്രിതന്നെ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചാലയിലും പൊള്ളലേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലുമത്തെിയിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ആശുപത്രി, കൊയിലി ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചവര്‍ക്ക് ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് അത്യാവശ്യ സഹായങ്ങള്‍ ചെയ്യാന്‍ സോളിഡാരിറ്റി നിയോഗിച്ച വളന്‍റിയര്‍മാര്‍ സജീവമായുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ചാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പ്രവര്‍ത്തകരത്തെി.
ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, സെക്രട്ടറി പി.സി. ഷമീം, ടി.പി. ഇല്യാസ്, ഫൈസല്‍ മാടായി, കെ.എന്‍. ജാബിര്‍, യാസിര്‍, സാജിദ് പാപ്പിനിശ്ശേരി, എം.ബി. ഫൈസല്‍, ടി.കെ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സുഹൃദ് സംഗമം

സുഹൃദ് സംഗമം
തളിപ്പറമ്പ്: വ്യത്യസ്ത മതവിഭാഗങ്ങളെയും മറ്റു സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെ യും ഒരുമിച്ചുകൂട്ടുന്ന സൗഹൃദ സംഗമങ്ങള്‍ മതേതരത്വത്തെ തിരിച്ചുപിടിക്കാനുള്ള മഹത്തായ സംരംഭമാണെന്നും തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി ഇതിനു മുന്നിട്ടിറങ്ങിയ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സന്‍ റംല പക്കര്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഓണം സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സുഹൃദ് സന്ദേശം നല്‍കി. ഡോ. ശാന്തി ധനഞ്ജയന്‍, പ്രസന്ന, ബെറ്റി ജോസ്, സാവിത്രി, ലക്ഷ്മി ടീച്ചര്‍, തങ്കം നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏരിയാ കണ്‍വീനര്‍ ജുബൈന അധ്യക്ഷത വഹിച്ചു. സമീന ജബ്ബാര്‍ സ്വാഗതവും ശഖീബ നന്ദിയും പറഞ്ഞു.

വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണം -സോളിഡാരിറ്റി

വ്യാപാരികളുടെ പുനരധിവാസം 
ഉറപ്പുവരുത്തണം -സോളിഡാരിറ്റി

എടക്കാട്:  നാടിനെ നടുക്കിയ  ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടറി യോഗം അനുശോചനം രേഖപ്പെടുത്തി. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, സെക്രട്ടറി കെ.ടി. റസാഖ്, എ.ടി. വര്‍ഷാദ്, സി.സി.ഒ ആസിഫ് എന്നിവര്‍ സംസാരിച്ചു.