ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 12, 2012

IAC


IAC

SIO COLUMN

ഇസ്രായേല്‍ ബന്ധം ആപത്ത് -ജമാഅത്തെ ഇസ്ലാമി

 ഇസ്രായേല്‍ ബന്ധം ആപത്ത്
-ജമാഅത്തെ ഇസ്ലാമി
 ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മറന്നുകൊണ്ട് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താനുള്ള വിദേശകാര്യ വകുപ്പിന്റെ നീക്കം ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും  ഇസ്രായേലും യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജറൂസലം പ്രസ്താവന ബുദ്ധിശൂന്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അകറ്റിനിര്‍ത്തുകയും മര്‍ദിതരായ ഫലസ്തീനികളോടൊപ്പം നില്‍ക്കുകയുമായിരുന്നു ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറും യു.പി.എ സര്‍ക്കാറും അതിനെ ശക്തിപ്പെടുത്തി.
ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ആയുധച്ചന്തയാക്കി മാറ്റുകയാണ് ഇതിനകം ഇസ്രായേല്‍ ചെയ്തത്. ഇന്ത്യയിലാവര്‍ത്തിക്കപ്പെടുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും അതുമായി ബന്ധമുള്ള സംഘ്പരിവാര്‍ ശക്തികളുടെയും പങ്ക് ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുമെതിരായ ഈ സമീപനത്തെ കുറിച്ച് നിലപാട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ് സന്നദ്ധമാവണം. വിദേശകാര്യ വകുപ്പിലെ സഹകക്ഷിയായ മുസ്ലിംലീഗിനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് ^പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തക കിറ്റ്

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ഡയലോഗ് സെന്റര്‍ നല്‍കുന്ന പുസ്തക കിറ്റ് ലൈബ്രേറിയന്‍ സജിത്തിന് അബ്ദുല്‍ മജീദ് കൈമാറുന്നു.

ചേലോറ മാലിന്യപ്രശ്നം: എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

 
 ചേലോറ മാലിന്യപ്രശ്നം: 
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നടക്കുന്ന പ്രദേശ വാസികളുടെ സമരത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്  സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. സമരം അന്തിമമാണെന്നും ഒരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നും സമര നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നീളുന്ന സമരപ്പന്തലിലേക്ക് കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റിയിരുന്നു. സംഭവത്തോടെ പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. നഗരസഭയും പൊലീസ് അധികൃതരും സമരക്കാരെ കരുതിക്കൂട്ടി പ്രകോപിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍
ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
തലശേãരി പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ ഇന്നലെ ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, കെ.വി. അബൂബക്കര്‍, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, റഹീം തച്ചറോത്ത് തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.