ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 6, 2012

ബംഗളൂരുവിലെ വിദ്യാര്‍ഥിവേട്ട അവസാനിപ്പിക്കണം -എസ്.ഐ.ഒ

ബംഗളൂരുവിലെ വിദ്യാര്‍ഥിവേട്ട
അവസാനിപ്പിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്ലിം വിദ്യാര്‍ഥികളെയും പ്രഫഷനലുകളെയും അറസ്റ്റ് ചെയ്യുന്ന കര്‍ണാടക ഭരണകൂടത്തിന്‍െറ വംശീയ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലുകളിലൂടെയും പൊലീസിങ്ങിലൂടെയും മുസ്ലിം സമൂഹത്തിനെതിരെ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനത്തിന്‍െറ തുടര്‍ച്ചയാണ് ബംഗളൂരുവില്‍ നടക്കുന്നത്. കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഗുജറാത്താക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യവാദികള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
  ബംഗളൂരുവിലെ ആസൂത്രിതമായ വേട്ടക്കെതിരെ എസ്.ഐ.ഒ കാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

SOLIDARITY POSTER


speech


സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി

സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണം:
സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി
അത്താഴക്കുന്ന്: കൗസര്‍ സ്കൂള്‍ അധ്യാപകനും വയനാട് ജില്ലക്കാരനുമായ സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണത്തിലേക്ക് നയിക്കുന്നതിന് കാരണക്കാരായ സദാചാര ഗുണ്ടകളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.എം.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. പള്ളിയത്ത് ശ്രീധരന്‍, പി.വി. മുത്തലിബ്, ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പള്ളിയത്ത് ശ്രീധരന്‍ (ചെയര്‍.), പി.വി. മുത്തലിബ്, സി.എച്ച്. പ്രഭാകരന്‍ (വൈ. ചെയര്‍.), എം.കെ. മഹമൂദ് (കണ്‍വീനര്‍), എന്‍. പ്രഭാകരന്‍, ടി. അസീര്‍ (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.അമീര്‍ കീഴ്പറമ്പ് നന്ദി പറഞ്ഞു.

എമര്‍ജിങ് കേരള:പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി

എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ
പ്രക്ഷോഭം തുടങ്ങും -സോളിഡാരിറ്റി
കോഴിക്കോട്: പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്ന എമര്‍ജിങ് കേരളയിലെ ചതിക്കുഴികള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തോട്ടം മേഖലയിലെ ഭൂമി അഞ്ചുശതമാനം ടൂറിസത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതും എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കുത്തകകള്‍ക്ക് വില്‍ക്കാനാണെന്ന് നേതാക്കള്‍ ആരോപിച്ചു. ദുരൂഹതകള്‍ നിറഞ്ഞ പദ്ധതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍തന്നെ രംഗത്തത്തെിയ സാഹചര്യത്തില്‍ എമര്‍ജിങ് കേരള പുനപ്പരിശോധിക്കണം. നിക്ഷേപ സംഗമം നടക്കുന്ന നാളുകളില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം നടത്തുകയെന്നും നേതാക്കള്‍ പറഞ്ഞു.
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം മുന്‍നിര്‍ത്തി സാമുദായിക ധ്രുവീകരണവും വര്‍ഗീയ പ്രചാരണവും നടക്കുന്നത് അപകടകരമാണ്. സാമൂഹിക നീതിക്കുവേണ്ടി കൂട്ടായ്മകള്‍ നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വിദ്വേഷങ്ങളിലേക്ക് പോകരുത്. സാമൂഹികനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ യഥാര്‍ഥ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുകൊണ്ടുവരണം. അല്ലാതെ ഭൂരിപക്ഷ പ്രീണനം, ന്യൂനപക്ഷ പ്രീണനം എന്നിങ്ങനെ അര്‍ഥരഹിത വിവാദങ്ങളിലൂടെ കേരളത്തിലെ സാമൂഹിക ജീവിതത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.