Friday, October 7, 2011
OBIT_SUBAIR
വാഹനാപകടത്തില്‍
പരിക്കേറ്റയാള്‍ മരിച്ചു
പരിക്കേറ്റയാള്‍ മരിച്ചു
കാഞ്ഞിരോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാഞ്ഞിരോട് പുറവൂരിലെ പാറക്കണ്ടി നസീമ മന്‍സിലില്‍ എസ്. സുബൈര്‍ (36) ആണ് മരിച്ചത്.
ഭാര്യ: പാറക്കണ്ടി നസീമ.
മക്കള്‍: ജസീം, ജംഷീന, ജസീല്‍.
മാതാവ്: ഹാജറ. സഹോദരി: ഖമറുന്നീസ.
കഴിഞ്ഞയാഴ്ച കണ്ണൂര്‍ ചൊവ്വയില്‍ സുബൈര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മാരുതിവാന്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ സുബൈര്‍ കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മത്സ്യത്തൊഴിലാളിയായ സുബൈര്‍ കണ്ണൂര്‍ സിറ്റി സ്വദേശിയാണ്.
കഴിഞ്ഞയാഴ്ച കണ്ണൂര്‍ ചൊവ്വയില്‍ സുബൈര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മാരുതിവാന്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ സുബൈര്‍ കോഴിക്കോട് ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മത്സ്യത്തൊഴിലാളിയായ സുബൈര്‍ കണ്ണൂര്‍ സിറ്റി സ്വദേശിയാണ്.
ഖബറടക്കം വെള്ളിയാഴ്ച മൂന്നിന് പുറവൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
SOLIDARITY KANNUR
സോളിഡാരിറ്റി മലബാര്‍
നിവര്‍ത്തന പ്രക്ഷോഭം
ജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍
നിവര്‍ത്തന പ്രക്ഷോഭം
ജില്ലാതല ഉദ്ഘാടനം ഇരിട്ടിയില്‍
കണ്ണൂര്‍: വികസന കാര്യത്തില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നവംബര്‍ 20 വരെ സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം 10ന് ഇരിട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നിര്‍വഹിക്കും. 'മലബാര്‍ വികസനത്തിന്റെ കണക്കുകള്‍ ചോദിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി വിവേചനവും അസന്തുലിതത്വവും ഇല്ലാത്ത ഐക്യകേരളത്തിന്റെ സൃഷ്ടി ലക്ഷ്യമിട്ടാണ് സോളിഡാരിറ്റിയുടെ നിവര്‍ത്തന പ്രക്ഷോഭം. തലശേãരി^മൈസൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുകയെന്നത് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണ്. മലയോര ഹൈവേ സാക്ഷാത്കരിക്കുക, മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് താലൂക്കുകളും വിദ്യാഭ്യാസ ജില്ലകളും സ്ഥാപിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ജില്ലയില്‍ ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തുന്നു.ഒക്ടോബര്‍ അവസാനവാരം ജില്ലാ പ്രചാരണ വാഹനജാഥയും നവംബര്‍ രണ്ടാംവാരം ഏരിയ കേന്ദ്രങ്ങളില്‍ പദയാത്രയും സംഘടിപ്പിക്കും. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന വിഷയത്തില്‍ നവംബര്‍ നാലിന് കണ്ണൂരില്‍ സംവാദം സംഘടിപ്പിക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സദസ്സുകള്‍, യുവജന സമ്പര്‍ക്കങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.
SOLIDARITY IRIKKUR AREA
പ്രതിഷേധിച്ചു
ഇരിക്കൂര്‍: സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമുള്ള ഇരിക്കൂര്‍ ടൌണിലെ ചുവരെഴുത്ത് നശിപ്പിച്ചതില്‍ സോളിഡാരിറ്റി യോഗം പ്രതിഷേധിച്ചു. ഭാരവാഹികള്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. യോഗത്തില്‍ കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എന്‍.വി. താഹിര്‍, കെ. സലീം, കെ. മഷ്ഹൂദ്, കെ. ഹാരിസ് എന്നിവര്‍ സംസാരിച്ചു.
GIO KANNUR
ജി.ഐ.ഒ പഠനക്യാമ്പ്
തലശേãരി: ചൊക്ലി ജി.ഐ.ഒവിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി പഠനക്യാമ്പ് സംഘടിപ്പിച്ചു. അഫീദ ഖുര്‍ആന്‍ പഠനക്ലാസ് നടത്തി. ഏരിയാ പ്രസിഡന്റ് നബീല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം ജബീന, സി.പി. ലാമിയ, അഫീദ എന്നിവര്‍ സംസാരിച്ചു.
SIO KANNUR AREA
എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ഇസ്ലാം പഠനശാല ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു.
Subscribe to:
Posts (Atom)