മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക്
വീണ്ടും മികവിന്‍െറ അംഗീകാരം
വീണ്ടും മികവിന്‍െറ അംഗീകാരം
മുണ്ടേരി: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യു.പി സ്കൂളിന് തുടര്‍ച്ചയായി രണ്ടാം തവണയും ലഭിച്ചു. ബഹിരാകാശ വാരം 2012ന്‍െറ ഭാഗമായി സ്കൂളില്‍ ഒരാഴ്ച നടത്തിയ വിവിധ പരിപാടികള്‍ക്കാണ് അംഗീകാരം. വി.എസ്.എസ്.സി തിരുവനന്തപുരം നടത്തിയ ചടങ്ങില്‍ ഡയറക്ടര്‍ വിജയരാഘവന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പുരസ്കാരം കൈമാറി.
സ്കൂള്‍ സയന്‍സ് ക്ളബിന്‍െറയും ശാസ്ത്രാധ്യാപകനായ പി. സുമേശന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരു സംഘം കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. അവാര്‍ഡ് സ്വീകരിച്ച അധ്യാപകരെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിച്ചു. പി.വി. ഉഷ, പി. അബ്ദുല്‍ റഹീം, കെ. രാഗേശന്‍, പി.സുമേശന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരിമൊട്ടയില്‍ കുട്ടികളെയും അധ്യാപകരെയും ആനയിച്ച് റാലി നടന്നു.