ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label HIGH SPEED RAILWAY. Show all posts
Showing posts with label HIGH SPEED RAILWAY. Show all posts

Sunday, June 23, 2013

അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി



അതിവേഗ റെയില്‍:  കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത  മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്‍, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന്‍ ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, June 20, 2013

അതിവേഗ റെയില്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നാളെ

 അതിവേഗ റെയില്‍: 
കണ്ണൂര്‍ കലക്ടറേറ്റ്  മാര്‍ച്ച് നാളെ
കണ്ണൂര്‍: അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ സമിതി നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതാണ് അതിവേഗ റെയില്‍പാതയെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 70,000 കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും. 20 മീറ്റര്‍ മാത്രം വീതിയില്‍ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും 100മുതല്‍ 120മീറ്റര്‍ വരെ സര്‍വേ നടത്തിയത് ദുരൂഹമാണ്. പദ്ധതി ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍, കണ്‍വീനര്‍ പി.ബി.എം. ഫര്‍മിസ്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

Thursday, June 13, 2013

അതിവേഗ റെയില്‍പാതക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു

 
 അതിവേഗ റെയില്‍പാതക്കെതിരെ
പ്രക്ഷോഭം ശക്തമാകുന്നു
കണ്ണൂര്‍:  അതിവേഗ റെയില്‍പാതക്കെതിരെ ജില്ലാ തലത്തിലുള്ള യോജിച്ച സമരത്തിന് അതിവേഗ റെയില്‍പാത വിരുദ്ധ സമിതി യോഗം തീരുമാനിച്ചു.  പാത വരുന്നതോടെ കുടിയൊഴിയേണ്ടി വരുന്നവരുടെ ഭീതിയകറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തെ സംഭവത്തിന്‍െറ നിജസ്ഥിതി ബോധ്യപ്പെടുത്താനും പ്രക്ഷോഭം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രക്ഷോഭങ്ങളെ ഏകീകരിക്കുന്നതിന്‍െറ ഭാഗമായി ജൂണ്‍ 22ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നിലവില്‍ സമരസമിതികള്‍ രൂപവത്കരിച്ച സ്ഥലങ്ങളില്‍ നിന്നുള്ളവരെയും പാത കടന്നു പോകുന്ന ഇടങ്ങളില്‍ നിന്നുള്ളവരെയും പങ്കെടുപ്പിക്കും.
  ജനകീയ സമരമായി വളരുന്ന അതിവേഗ പാതക്കെതിരെയുള്ള പ്രക്ഷോഭത്തിന് ചെമ്പിലോട്, കടമ്പൂര്‍, ധര്‍മടം, എടക്കാട്, കതിരൂര്‍ പഞ്ചായത്തുകളിലും തലശ്ശേരി നഗരസഭയിലെ   കൊളച്ചേരി എന്നിവിടങ്ങളിലും പ്രതിരോധ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റുമാരുള്‍പ്പെടെയുള്ളവരാണ് സമരസമിതി ഭാരവാഹികള്‍.  നിര്‍ദിഷ്ട പാത കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള കല്യാശ്ശേരി, ചോലോറ, പുഴാതി, പാപ്പിനിശ്ശേരി, ചിറക്കല്‍ എന്നിവിടങ്ങളില്‍ പുതിയ യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നിര്‍ദിഷ്ട പാത കടന്നു പോകുന്ന സ്ഥലങ്ങളിലുള്ള ജനങ്ങള്‍ തങ്ങളുടെ അധിവാസ മേഖല ഭീഷണിയിലാണെന്നു തിരിച്ചറിയുന്നില്ളെന്നും ഇതിനായി പാത കടന്നുപോകുന്ന സ്ഥലങ്ങള്‍ കണക്കാക്കി സമിതിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും  യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍  ജില്ലാ രക്ഷാധികാരി ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ്, ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, എം.കെ. രത്നാകരന്‍, പി.കെ. ബാലന്‍, ടി.പി. ഇല്യാസ്, പി.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, June 12, 2013

അതിവേഗ റെയില്‍പാത വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍ ഇന്ന്

അതിവേഗ റെയില്‍പാത വിരുദ്ധ
സമിതി കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: അതിവേഗ റെയില്‍പാത വിരുദ്ധ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കും. പഴയ ബസ്സ്റ്റാന്‍ഡിലെ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4.30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ പ്രാദേശിക കമ്മിറ്റികളും ഇരകളായിട്ടുള്ള നാട്ടുകാരും പങ്കെടുക്കും. ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍ അധ്യക്ഷത വഹിക്കും.