Wednesday, July 31, 2013
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയാ സമിതി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് കെ.ഹമീദ് അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്‍റ് ടി.പി. മുഹമ്മദ് ശമീം റമദാന്‍ സന്ദേശം നല്‍കി. വി.ഗോപാലന്‍ മാസ്റ്റര്‍, ദേവദാസ് മത്തത്ത്, പവിത്രന്‍ മാസ്റ്റര്‍, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കരിവെള്ളൂര്‍: ഓണക്കുന്ന് നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സ്നേഹ സന്ദേശം നല്‍കി. ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഡോ. എ. ജോസഫ്, കെ.വി. ജയചന്ദ്രന്‍, പി. പുരുഷോത്തമന്‍, വി.എന്‍. മുഹമ്മദ്, സി.വി. ശശീന്ദ്രന്‍, കെ. മോഹനന്‍, ലക്ഷ്മണന്‍ കുയിലൂര്‍, സന്ദീപ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സലീം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി താണ പ്രാദേശിക ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചെക്പോസ്റ്റ് ഇസ്ലാമിയ മദ്റസയില്‍ സമൂഹ നോമ്പുതുറ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ്, പി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഈദ്ഗാഹ്
ഈദ്ഗാഹ്
ചക്കരക്കല്ല്: ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, എന്‍.സി. ജാഫര്‍, ഇ. അബ്ദുല്‍ സലാം, കെ.കെ. അയ്യൂബ്, എം. മൊയ്തീന്‍ കുട്ടി, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)