പെട്ടിപ്പാലം സമരവുമായി ബന്ധപ്പെട്ട് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍മേധ പട്കറെ സന്ദര്‍ശിച്ചപ്പോള്‍.
പെട്ടിപ്പാലം സമരത്തിന് മേധയുടെ പിന്തുണ
തലശേãരി: ശുദ്ധവായുവിനും ജീവിതത്തിനുമായി 44 ദിവസമായി തുടരുന്ന പെട്ടിപ്പാലത്തെ സമരത്തിന് രാജ്യത്തെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോഴിക്കോട് തന്നെകണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കളോടാണ് മേധ പിന്തുണ അറിയിച്ചത്.
മലിനീകരണം അഴിമതിയാണെന്നും ഭരണകൂടം നിയമവും നീതിയും പാലിക്കുംവരെ പെട്ടിപ്പാലം സമരം തുടരണമെന്നും അവര്‍ പറഞ്ഞു. നമ്മുടെ ഭൂമി, വെള്ളം, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം അഴിമതി കാരണം ദുരുപയോഗിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമാണ്.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ദേശീയ ഐക്യദാര്‍ഢ്യ സമിതിയംഗം പി.ബി.എം. ഫര്‍മീസ്, യു. ഷൈജു എന്നിവരാണ് മേധ പട്കറെ സന്ദര്‍ശിച്ചത്.