ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 13, 2012

SOLIDARITY CHALAD


THANIMA


TEEN INDIA


SLIMFIT


ബസ്സ് സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക

 കണ്ണൂരില്‍ റദ്ദാക്കപ്പെട്ട 
ബസ്സ് സ്റ്റോപ്പുകള്‍
പുന:സ്ഥാപിക്കുക
 കണ്ണൂര്‍:കണ്ണൂര്‍ മേലെചൊവ്വ ഭാഗത്തുനിന്നും വരുന്ന ട്രാഫിക്ക് ബ്ളോക്ക് ഒഴിവാക്കി ആസ്പത്രി ബസ്സുകള്‍ക്ക് കാല്‍ടെക്സ് ജംഗ്ഷനിലോ തൊട്ടടുത്ത് സ്ഥലങ്ങളിലോ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശ്രീചിത്ര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ട്രാവലേഴ്സ് ആക്ഷന്‍ ഫോറം   േയാഗം ജില്ലാ കലക്ടറോടും ബന്ധപ്പെട്ട ട്രാഫിക് അധികാരികളോടും ആവശ്യപ്പെട്ടു.
 പകല്‍ സമയത്ത് ട്രെയിനിംഗ് സ്കൂള്‍, സയന്‍സ് പാര്‍ക്ക്, ഡി.ഡി. ഓഫീസ്, സബ്ബ് റജിസ്ട്രാഫീസ്, ബിഎസ്എന്‍എല്‍ ഭവന്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാള്‍, വിവിധ പത്രമോഫീസുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് കോംപ്ളക്സുകള്‍ എന്നിവിടങ്ങളിലേക്കും എത്തേണ്ടവരും രാത്രികാലങ്ങളില്‍ തായത്തെരു വലിയവളപ്പ് കാവ്, ട്രെയിനിംഗ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും താലൂക്ക് ഓഫീസ് പരിസരത്ത് ബസ്സിറങ്ങി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ട്രെയിനിംഗ് സ്കൂളിനടുത്തും കാല്‍ടെക്സ് ജംഗ്ഷനിലും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ആയത് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ആയതിനാല്‍ മേല്‍ ആവശ്യം എത്രയും വേഗത്തില്‍ നടപ്പാല്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 ട്രാവലേഴ്സ് ആക്ഷന്‍ ഫോറം രക്ഷാധികാരികളായി അശ്രഫ് ബംഗാളി മുഹല്ല, അഡ്വക്കറ്റ് കെ.എല്‍ അബ്ദുള്‍സലാം എന്നിവരേയും  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രസിഡന്‍്റ് ഫോറം ഫോര്‍ പ്യൂപ്പിള്‍ ) -ചെയര്‍മാന്‍, മുഹമ്മദ് ഇംതിയാസ് (മണ്ഡലം പ്രസിഡണ്ട്, വെല്‍ഫയര്‍ പാര്‍ട്ടി) ജനറല്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങളായി ജിതേഷ് ഒ.പി (യുവമോര്‍ച്ച ജില്ലാ ട്രഷറര്‍) ആര്‍.രഞ്ജിത്ത് (യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡണ്ട്) എം.സി സജീഷ് (എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്) ഇല്യാസ് ടി.പി (സോളിഡാരിറ്റി) ഇ.ബാലകൃഷ്ണന്‍, മുഹമ്മദ് താണ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, അദ്ധ്യക്ഷത വഹിച്ചു. അശ്രഫ് ബംഗാളി മുഹല്ല, ജിതേഷ് ഒ.പി, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.

IPH


അപൂര്‍വ്വ ദിനം അവിസ്മരണീയമാക്കി.

 
 അപൂര്‍വ്വ ദിനം
അവിസ്മരണീയമാക്കി
ന്യൂമാഹി: നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അത്യപൂര്‍വ്വ ദിനമായ 12/12/12 അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവിസ്മരണിയമാക്കി. സ്കൂള്‍ മൈതാനത്ത് അപൂര്‍വ്വ നിമിഷത്തിലെ അക്കങ്ങളുടെ രീതിയില്‍ അണിനിരന്നും മോണ്ടിസ്സോറി ക്ളാസ്സുകളിലെ കുരുന്നുകള്‍ 12 ഇനം പച്ചക്കറികളും, പഴവര്‍ഗങ്ങളും പലഹരങ്ങളും പ്രദര്‍ശിപ്പിച്ചും ആഘോഷിച്ചു.

കുടുംബ സംഗമം

 കുടുംബ സംഗമം
തലശ്ശേരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ളീഷ് സ്കൂള്‍ കുടുംബ സംഗമം ‘എയിം- 2012’ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.എ. പുതിയ വളപ്പില്‍ സ്കൂള്‍ വിപുലീകരണ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍, ഷമീദ എന്നിവര്‍ സംസാരിച്ചു. ടി.അബ്ദുറഹീം സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ കെ. ഇസ്മയില്‍ നന്ദിയും പറഞ്ഞു.
സാംസ്കാരിക സംഗമവും വൈജ്ഞാനിക സമ്മേളനവും  അലി പൈങ്ങോട്ടായി ഉദ്ഘാടനം ചെയതു. സി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സ്്കൂള്‍ മാനേജര്‍ ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഇശല്‍ സായാഹ്നവും അരങ്ങേറി.

ഭക്ഷ്യസുരക്ഷക്ക് വെല്ലുവിളി -സോളിഡാരിറ്റി

 
 ചില്ലറ വ്യാപാരരംഗത്തെ കടന്നുകയറ്റം
ഭക്ഷ്യസുരക്ഷക്ക് വെല്ലുവിളി -സോളിഡാരിറ്റി
തലശ്ശേരി: ചില്ലറ വ്യാപാര രംഗത്തെ കുത്തകകളുടെ കടന്നുകയറ്റം തകര്‍ക്കുന്നത് വ്യാപാര രംഗത്തെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ കൂടിയാണെന്ന് സാദിഖ് ഉളിയില്‍. തലശ്ശേരിയില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചില്ലറ വ്യാപാരരംഗത്തെ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി സാദിഖ്. സ്വദേശ കുത്തകകള്‍ തകര്‍ത്ത ഉല്‍പാദന മേഖലകളില്‍ വിദേശ കുത്തകകള്‍ കൂടി കടന്നുവരുമ്പോള്‍ രാജ്യത്ത് വന്‍ ദുരന്തമാണ് സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈ. പ്രസിഡന്‍റ് സി.സി. വര്‍ഗീസ്, വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് റിയാസ് സ്വാഗതവും കെ.എം. അഷ്ഫാഖ് നന്ദിയും പറഞ്ഞു.

ഇരകളുടെ സംഗമം സംഘടിപ്പിച്ചു

 ഇരകളുടെ സംഗമം  സംഘടിപ്പിച്ചു
തലശ്ശേരി: സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പിന് ഇരയായവരുടെ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി പഴയ സ്റ്റാന്‍ഡില്‍ നടന്ന സംഗമം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, അഡ്വ. മഹേഷ് വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എ.പി. അജ്മല്‍ സ്വാഗതം പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നാളെ

 വെല്‍ഫെയര്‍ പാര്‍ട്ടി
റെയില്‍വേ സ്റ്റേഷന്‍
മാര്‍ച്ച് നാളെ
കണ്ണൂര്‍: മലബാറിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിച്ച് കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ല കമ്മിറ്റി നാളെ വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തും.
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. റെയില്‍വേ യാത്രക്കാരുടെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. മാര്‍ച്ച് കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.