ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 23, 2012

സ്വാഗത സംഘം രൂപവത്കരിച്ചു

സ്വാഗത സംഘം
രൂപവത്കരിച്ചു
ന്യൂമാഹി: അല്‍ഫലാഹ് സ്ഥാപനങ്ങളുടെ വാര്‍ഷികത്തിന്‍േറയും  ‘ഫലാഹ് എക്സ്പോ 2012’ എക്സിബിഷന്‍േറയും നടത്തിപ്പിന് സ്വാഗത സംഘം രൂപവത്കരിച്ചു. ഡിസംബര്‍ 27, 28, 29 തീയതികളിലാണ് പരിപാടി.
 ഭാരവാഹികള്‍: കെ.കെ. അബ്ദുല്ല (ചെയര്‍.), എം.സി.കെ. നാസര്‍, സി.കെ. ജലീല്‍ (വൈസ് ചെയര്‍.), എന്‍.എം. ബഷീര്‍ (ജന. കണ്‍.), ഷര്‍മിന ഖാലിദ് (കണ്‍.), എം.എ. നാസര്‍ (പ്രോഗ്രാം), മുഹമ്മദ് പ്രശാന്ത് (എക്സ്പോ), ഇബ്രാഹിം (സാമ്പത്തികം), എം. റഊഫ് (പ്രചാരണം), മുഹമ്മദ് സാലിഹ് (ലൈറ്റ് ആന്‍റ് സൗണ്ട്), സയ്യിദ് മുഹമ്മദ് ഫഹദ് (വളന്‍റിയര്‍), മുഹമ്മദ് തന്‍സീം (മീഡിയ), എന്‍. മുഖ്താര്‍ (കലാ പരിപാടികള്‍), പി. ഷീഹാബുദ്ദീന്‍ (ഭക്ഷണം), സുലൈമാന്‍ മാസ്റ്റര്‍ (സ്വീകരണം), സി. ഹസീന (വനിതാ വിഭാഗം). അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് യോഗത്തിന് നേതൃത്വം നല്‍കി.

മലര്‍വാടി വായനാ പദ്ധതി തുടങ്ങി

മലര്‍വാടി വായനാ പദ്ധതി തുടങ്ങി
മട്ടന്നൂര്‍: മട്ടന്നൂര്‍ മുനിസിപ്പല്‍ യു.പി സ്കൂളില്‍ മലര്‍വാടി വായനാ പദ്ധതി തുടങ്ങി. പ്രധാനാധ്യാപകന്‍ പി.എം. സുരേന്ദ്രനാഥ് സ്കൂള്‍ ലീഡര്‍ കാവ്യാ കൃഷ്ണന് മലര്‍വാടി പതിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.
മലര്‍വാടി രക്ഷാധികാരി സി. അലി, എം.കെ. അബ്ദുറഹ്മാന്‍, പി.ബി. ഉഷാകുമാരി ടീച്ചര്‍, ബാവ മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

കുടുക്കിമെട്ടയില്‍ ടാങ്കര്‍ ലോറി തടഞ്ഞു

 കുടുക്കിമെട്ടയില്‍
ടാങ്കര്‍ ലോറി തടഞ്ഞു
കുടുക്കിമെട്ടയില്‍ ടാങ്കര്‍ ലോറി നാട്ടുകര്‍ തടഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മംഗലാപുരത്തുനിന്ന് വന്ന അഞ്ച് ഗ്യാസ് ടാങ്കര്‍ ലോറികളാണ് തടഞ്ഞത്. രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടാവണമെന്ന നിയമം പാലിക്കാതെയാണ് ഇവ സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.30നാണ് തടഞ്ഞത്. ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി നാട്ടുകാരെ അനുനയിപ്പിച്ച് ലോറികള്‍ വിട്ടയച്ചു. ഇനിമുതല്‍ നിയമം ലംഘിക്കുന്നവക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നാട്ടുകാര്‍ക്ക്  ഉറപ്പുനല്‍കി.

‘ഫലസ്തീന്‍ ഉമ്മമാര്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക’

 
 ‘ഫലസ്തീന്‍ ഉമ്മമാര്‍
സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക’
കോഴിക്കോട്: ഫലസ്തീന്‍ ഉമ്മമാരുടെ മനോധൈര്യവും ത്യാഗന്നദ്ധതയും ലോക സ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും മാതൃകയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡന്‍റ് കെ.എന്‍ സുലൈഖ പറഞ്ഞു.
ഗസ്സ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്  ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (ജി.ഐ.ഒ) ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കു നേരെ ലോകമാധ്യമങ്ങള്‍ കണ്ണടക്കുന്ന ഗൂഢതന്ത്രം തിരിച്ചറിയണമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന പറഞ്ഞു.
മാവൂര്‍ റോഡിലെ ഹിറാ സെന്‍ററില്‍നിന്ന് ആരംഭിച്ച് മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ച റാലിക്ക് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, സംസ്ഥാന സമിതിയംഗം എ.കെ. ഫാസില, ജില്ലാ പ്രസിഡന്‍റ് സംറ അബ്ദുറസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

IPH KANNUR


SIO


നിയമവിരുദ്ധ അറസ്റ്റിനെതിരെ എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്

 നിയമവിരുദ്ധ അറസ്റ്റിനെതിരെ
എസ്.ഐ.ഒ പാര്‍ലമെന്‍റ് മാര്‍ച്ച്
ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ സംഘടനയുടെ പേരില്‍ രാജ്യത്തെ നിരപരാധികളായ മുസ്ലിം യുവാക്കളെ സര്‍ക്കാറും പൊലീസും ചേര്‍ന്ന് വേട്ടയാടുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് അഹ്മദ് കുറ്റപ്പെടുത്തി. നിരപരാധികളുടെ അറസ്റ്റിനും നിയമവിരുദ്ധ തടവിനും എതിരെ എസ്.ഐ.ഒ (സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്‍റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ മുസ്ലിം യുവാക്കളുടെ അറസ്റ്റിനെക്കുറിച്ച് മുസ്ലിം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം ജമാഅത്ത് സെക്രട്ടറി അനുസ്മരിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഘടനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന്  നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഘടനയുടെ ഓഫിസ് എവിടെയാണെന്നും ഭാരവാഹികള്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ മേലില്‍ മുസ്ലിം സമുദായത്തിന് ജാഗ്രത പാലിക്കാമെന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ മുജാഹിദീന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞില്ളെന്ന് മുഹമ്മദ് അഹ്മദ് കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, ആള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജാമിഅ സ്റ്റുഡന്‍റ് സോളിഡാരിറ്റി ഫോറം, അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ എസ്.ഐ.ഒ മാര്‍ച്ചിന് പിന്തുണ നല്‍കി. മാര്‍ച്ച് ന്യൂദല്‍ഹി ജന്തര്‍ മന്തറില്‍ ദല്‍ഹി പൊലീസ് തടഞ്ഞു.  എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് അദീബ് എം.പി, എസ്.ക്യു.ആര്‍ ഇല്യാസ്, അബ്ദുല്‍ വഹാബ് ഖില്‍ജി, തസ്ലീം റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു.
ബംഗളൂരുവില്‍ ജനകീയ റാലി
ബംഗളൂരു: ഭീകരത ആരോപിച്ച് നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനകീയ റാലി സംഘടിപ്പിച്ചു. സാമൂഹിക സംഘടനകള്‍ സംഘടിപ്പിച്ച റാലിയില്‍ നൂറ് കണക്കിനുപേര്‍ അണിനിരന്നു. കള്ള ക്കേസുകള്‍ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി നേതാവ് മുഹമ്മദ് താഹ മതീന്‍ റാലി ഉദ്ഘാടനം ചെയ്തു.
മുസ്ലിം യുവാക്കളെ അനധികൃതമായി പിടികൂടി തടങ്കലില്‍ വെക്കുന്നത് പൊലീസും സുരക്ഷാ ഏജന്‍സികളും പതിവാക്കുകയാണ്. ഇത് പൊതുജന ശ്രദ്ധ പതിയേണ്ട ഗുരുതരമായ പ്രശ്നമാണ് -പ്രജ രാജകീയ വേദികെ നേതാവ് മനോഹര്‍ എലവര്‍ത്തി പറഞ്ഞു.
വര്‍ഗീയ ശക്തികളാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ നരസിമ്മയ്യ പറഞ്ഞു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ റൈറ്റ്സ്, സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, പ്രജ രാജകീയ വേദികെ, ജമാഅത്തെ ഇസ്ലാമി, ജംഇയ്യതുല്‍ ഉലമ, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, കര്‍ണാടക ദലിത മഹിളാ വേദികെ, കര്‍ണാടക മുസ്ലിം മുത്തഹിദെ മഹാസ്, കര്‍ണാടക സെക്ഷ്വല്‍ മൈനോറിറ്റി ഫോറം, ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റിവ്, ഓപണ്‍ സ്പേസ്, പീപ്പ്ള്‍ ഡെമോക്രാറ്റിക് ഫോറം തുടങ്ങി നിരവധി സംഘടനകള്‍ റാലിയില്‍ അണിനിരന്നു.