ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH DHRMASHALA. Show all posts
Showing posts with label JIH DHRMASHALA. Show all posts

Saturday, November 3, 2012

ഈദ് സുഹൃദ്സംഗമം

ഈദ് സുഹൃദ്സംഗമം
തളിപ്പറമ്പ്: ജമാഅത്തെ ഇസ്ലാമി ധര്‍മശാല ഘടകം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം  ഗാന്ധിയനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.പി. റഹീം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് പ്രഫസര്‍ ഡോ. ജോണ്‍, ധര്‍മശാല സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ അബ്ദുസ്സമദ്, സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജലാല്‍ ഖാന്‍ സ്വാഗതവും ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Saturday, September 29, 2012

മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍

 
 
 
 
 
 
 മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
 തളിപ്പറമ്പ്: നമ്മെ ഭിന്നിപ്പിക്കുന്ന, മനുഷ്യനെ ആദരിക്കാത്ത ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് സുഹൃദ് സംഗമങ്ങളുടെ സന്ദേശമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ധര്‍മശാലയില്‍ സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ഒരുമയാണ് ഓണം. നാം ഒരുമിച്ചാല്‍ എന്നാളും ഓണമാകുന്നതുപോലെ ഭിന്നിച്ചാല്‍ ഒരുനാളും ഓണമാവുകയുമില്ല. ദൈവത്തെ വണങ്ങി ജീവിച്ച ചെകുത്താന്‍, മനുഷ്യനെ വണങ്ങാനുള്ള ദൈവകല്‍പന നിരസിച്ചതിലൂടെ നിരാകരിച്ചത് മാനവികതയെ ആദരിക്കാനുള്ള ദൈവനിര്‍ദേശമാണ്. ഇന്നത്തെ നേതാക്കളും ഭരണകൂടങ്ങളും മാനവികതയെ ആദരിക്കാത്ത ചെകുത്താന്മാരുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റംല പക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്‍ജില്‍ (സീനിയര്‍ എന്‍ജി., കെല്‍ട്രോണ്‍), പവിത്രന്‍ (എന്‍ജി., കെല്‍ട്രോണ്‍), ശിവദാസന്‍ (സെക്ര. ഡി.കെ.ഇ.യു), ശശി (സി.ഐ.ടി.യു), ഗംഗാധരന്‍ (എന്‍.എസ്.എസ് വയോജന കേന്ദ്രം), നവാസ് ശരീഫ് (എന്‍ജി. കോളജ്) എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജലാല്‍ഖാന്‍ സ്വാഗതവും കെ.കെ.പി. മുസ്തഫ ഉദ്ബോധനവും നടത്തി.

Friday, February 17, 2012

ടേബിള്‍ ടോക്ക്

ടേബിള്‍ ടോക്ക്
ധര്‍മശാല: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയ്ധില്‍ ജമാഅ്ധ ഇസ്ലാമി ധര്‍മശാലയില്‍ നട്ധിയ ടേബിള്‍ ടോക്ക് കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ് വകുപ്പ് മേധാവി ഡോ. ടി.ഡി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍ മാസ്റ്റര്‍, ഇസാഖ്, എന്‍.കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. എം. ജലാല്‍ഖാന്‍ സ്വാഗതവും പി.പി. അബ്ദുസമദ് നന്ദിയും പറഞ്ഞു.