ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 15, 2012

INVITATION

 
 മീഡിയവണ്‍ ടി.വി.
ലോഗോ പ്രകാശനം നാളെ
കൊച്ചി: മീഡിയവണ്‍ ടി.വി ചാനലിന്‍െറ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നാളെ  പ്രകാശനം ചെയ്യും. കൊച്ചിയിലെ മെറിഡിയന്‍ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ ‘വിഷന്‍ 2016’ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ്ഹസന്‍ അധ്യക്ഷത വഹിക്കും. ഡോ. ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും.
മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി, എം.ഐ. ഷാനവാസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍. മീര, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ എന്നിവരും വ്യവസായ പ്രമുഖരും പങ്കെടുക്കും.
ലോഗോ പ്രകാശനച്ചടങ്ങ് ക്ഷണിക്കപ്പെട്ട സദസ്സിനൊപ്പം ലോകത്താകെയുള്ള മലയാളികള്‍ക്ക് കാണാന്‍ തത്സമയ വെബ് കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.
 www.mediaonetv.in, www.madhyamam.com  എന്നീ സൈറ്റുകളിലൂടെ ഇത് കാണാം.മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ കോഴിക്കോടുനിന്നും സംപ്രേഷണത്തിനൊരുങ്ങുന്ന മീഡിയവണ്‍ മലബാറില്‍നിന്നുള്ള ആദ്യ വാര്‍ത്താ-വാര്‍ത്തേതര ചാനലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം വെള്ളിപറമ്പില്‍ ചാനലിന്‍െറ വിശാലമായ സ്റ്റുഡിയോ കോംപ്ളക്സ് നിര്‍മാണം പൂര്‍ത്തിയാവുന്നു.

സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്....

സാര്‍, നഗരസഭ ഞങ്ങളെ
പുഴുക്കളായിട്ടാണ് കാണുന്നത്....
തലശ്ശേരി: ‘സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്. ഞങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നിടത്ത് എന്തിനാണ് നിങ്ങള്‍ ജീവിക്കുന്നതെന്നാണ് നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ ചോദിക്കുന്നത്. ഞങ്ങള്‍ ഭീകര വാദികളല്ല, ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള അവകാശത്തിനായാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്...’ പെട്ടിപാലം സന്ദള്‍ശിച്ച ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കറുടെ മുന്നില്‍ പെട്ടിപാലത്തെ സ്ത്രീകളടക്കമുള്ളവര്‍ തങ്ങളുടെ വികാരം വാക്കുകളിലൊതുക്കാനാവാതെ വിങ്ങുകയായിരുന്നു. പെട്ടിപാലം പ്രശ്നത്തെപറ്റി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗവും കലക്ടറുടെ പെട്ടിപാലം സന്ദര്‍ശനവും വൈകാരികവും പ്രക്ഷ്ുബ്ദവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കലക്ടറുടെ സന്ദര്‍ശന വേളയിലും യോഗത്തിലും സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും വര്‍ഷങ്ങളായുള്ള പരാതിയാണ് അവതരിപ്പിച്ചത്. തന്‍െറ ഉപ്പ ദുര്‍ഗന്ധം ശ്വസിച്ച്  നെഞ്ചു വേദനയെടുത്ത് മരിക്കുന്നത് കണ്ട് ഗതികെട്ടാണ് ഞാന്‍ സമരത്തിനിറങ്ങിയതെന്ന ജബീന ഇര്‍ഷാദിന്‍െറ വാക്കുകള്‍ വൈകാരിക രംഗത്തിനാണ് സാക്ഷ്യം വഹിച്ചത്.
ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തിനും അടുത്ത തലമുറയെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സമരത്തിലിറങ്ങിയ തങ്ങളെ നഗരസഭയും പൊലീസും ഭീകര വാദികളായിട്ടാണ മുദ്ര കുത്തുന്നതെന്ന് സമര സമിതി പ്രവര്‍ത്തകയായ സുമയ്യ പറഞ്ഞു.
പെട്ടിപാലം സമരത്തില്‍ സ്ത്രീകള്‍ക്ക് നേരെയും കുട്ടികള്‍ക്കുനേരെയുമുള്ള പൊലീസ് അതിക്രമം യോഗത്തില്‍ കലക്റുടെ മുന്നില്‍ അവതരിപ്പിച്ചു. സമരവുമായി ബന്ധപെട്ട് നിരവധി കള്ളകേസുകളാണ് സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ളത്.
ഹജ്ജിന് പോവാന്‍ തയ്യാറായവരുടെ പാസ്പോര്‍ട്ട് കേസിന്‍െറ പെരില്‍ പൊലീസ് തടഞ്ഞുവെച്ചു.  കേസിന്‍െറ പേരില്‍ പെട്ടിപാലത്തുകാരെ പൊലീസ് നിരന്തരമായി പീഡിപ്പിക്കുകയായണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകള്‍ കലക്ടറെ അറിയിച്ചു.
പെട്ടിപാലത്ത് മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിട്ട് ആരോഗ്യ വകുപ്പ അധികൃതര്‍ സ്ഥലത്ത് തിരിഞ്ഞ് നേക്കിയിട്ടു പോലുമില്ളെന്ന് സമര സമിതി പ്രവര്‍ത്തകര്‍ കലക്ടറെ ധരിപ്പിച്ചു.
മാലിന്യ നിക്ഷേപം മൂലം  കുഞ്ഞുങ്ങളുടെ കാലില്‍ കുമിളകള്‍ പൊന്തിയത് കലകടറെ സ്ത്രീകള്‍ കാണിച്ച് കൊടുത്തത് കാഴ്ചക്കാരില്‍ നൊമ്പരമുളവാക്കി. വിവിധ രോഗം ബാധിച്ച് പ്രദേശത്തെ പല കുട്ടികള്‍ക്കും ഇതുവരെ സ്കൂളില്‍ പോകാന്‍ സാധിക്കാത്തതും രക്ഷിതാക്കള്‍ അറിയിച്ചു.
മാലിന്യ നിക്ഷേപത്തിന്‍െറ പേരില്‍ പെട്ടിപാലത്ത് വന്‍ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്നും പ്രദേശ വാസികള്‍ കലക്ടറോട് പഞ്ഞു. പെട്ടിപാലത്ത് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ച പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. പ്രശ്നത്തിന് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് കലക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത പരിഹാരം കാണും -കലക്ടര്‍

 പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത
പരിഹാരം കാണും -കലക്ടര്‍
തലശ്ശേരി: പെട്ടിപ്പാലം പ്രശ്നത്തില്‍ സമര സമിതി പ്രവര്‍ത്തകരുമായി ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ നടത്തിയ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം വിളിച്ച് ചേര്‍ത്തത്.
മാലിന്യ പ്രശ്നത്തെക്കുറിച്ച് പഠിച്ച തിരുവനന്തപുരത്തെ ശുചിത്വ മിഷന്‍െറ വിദഗ്ധ അവതരിപ്പിച്ച മാസ്റ്റര്‍ പ്ളാനിലെ ഒമ്പതോളം നിര്‍ദേശങ്ങള്‍ യോഗത്തില്‍ കലക്ടര്‍ മുന്നോട്ട് വെച്ചു. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ളാന്‍റിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ തലശ്ശേരി നഗരസഭക്ക് പ്രത്യേകം ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മാലിന്യം മൂടിയുള്ള കാപ്പിങ് സമ്പ്രദായം നടപ്പാക്കുക, വിവിധയിടങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുക, മാലിന്യത്തിന്‍െറ തോത് ഉത്ഭവ സ്ഥാനത്ത് നിന്നുതന്നെ ക്രമാതീതമായി കുറച്ച് കൊണ്ടു വരുക, പെട്ടിപ്പാലത്ത് സസ്യങ്ങള്‍ പിടിപ്പിച്ച് ഗ്രീന്‍ ബെല്‍ട്ട് സ്ഥാപിക്കുക, പ്ളാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ ഒമ്പതോളം നിര്‍ദേശങ്ങളാണ് മാസ്റ്റര്‍ പ്ളാനില്‍ മുന്നോട്ട് വെക്കുന്നത്.  ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും. പ്ളാന്‍, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ എന്നീ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭയാണെന്നും അവര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു.
എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത സമര സമിതി നേതാക്കളും പ്രവര്‍ത്തകരും നഗരസഭക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഇതിന്‍െറ പേരില്‍ കോടികളുടെ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദു നാസ്സിര്‍ ആരോപിച്ചു. പൊലീസ് സംരക്ഷണത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തുക, പെട്ടിപ്പാലം സമരത്തിന്‍െറ പേരില്‍ സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്ത കള്ളകേസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിച്ചത്. പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് എസ്.പിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മറുപടി പറഞ്ഞു.
നഗരത്തിന്‍െറ വിവിധപ്രദേശങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ ഒന്ന് എന്ന തോതില്‍ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്നും തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാലിന്യ വിരുദ്ധ സമരം തുടങ്ങിയിട്ട് ഏഴര മാസമായിട്ടും നഗസഭ ഒരു ശാസ്ത്രീയ നടപടിയും സ്വീകരിച്ചിട്ടില്ളെന്നും സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
യോഗത്തിന് ശേഷം കലക്ടറുടെ നേതൃത്വത്തില്‍ പെട്ടിപ്പാലം സന്ദര്‍ശിച്ചു. നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പ്ളാന്‍റും സ്ഥാപിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.എം. ശശിധരന്‍, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ഇ. മോഹനന്‍, സി.ഐ എം.വി. വിനോദ്, വിവിധ സമര സമിതി നേതാക്കളായ എന്‍.വി. അജയ കുമാര്‍, സി.പി. അശ്റഫ്, കെ. നിയാസ്, പി.കെ.  പ്രകാശന്‍, ജബീന ഇര്‍ഷാദ്, കെ.എം. റാബിയ, റസിയ ലത്തീഫ്, ജുബൈലിയ, സുമയ്യ എന്നിവരും പങ്കെടുത്തു.
പെട്ടിപ്പാലത്ത് ആശുപത്രി മാലിന്യം;
നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
തലശ്ശേരി: പെട്ടിപ്പാലത്ത് കഴിഞ്ഞ ദിവസം തള്ളിയ മാലിന്യ കൂമ്പാരത്തില്‍ ആശുപത്രി മാലിന്യം കണ്ടത്തെിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ കലക്ടര്‍ തലശ്ശേരി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ച്, ഗ്ളൂക്കോസ് കുപ്പികള്‍ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളാണ് പെട്ടിപ്പാലത്ത് കലക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി മാലിന്യം തള്ളിയ ആശുപത്രിക്കെതിരെ നടപടിയെടുക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. ആശുപത്രിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് നഗരസഭ ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നതെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.  മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയും പകലുമായി രണ്ട് സക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ പൈശാചികതയുടെ പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍

 
 രാഷ്ട്രീയ പാര്‍ട്ടികള്‍ പൈശാചികതയുടെ
പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
കണ്ണൂര്‍: ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും അധാര്‍മികതയുടെയും പൈശാചികതയുടെയും പിടിയിലാണെന്നും മനുഷ്യജീവന് വിലകല്‍പിക്കാത്ത പ്രസ്ഥാനങ്ങ ള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ളെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.
‘കൊലപാതക രാഷ്ട്രീയത്തിനെതിരെ ജീവന്‍െറ രാഷ്ട്രീയത്തെ പിന്തുണക്കുക’ എന്ന സന്ദേശവുമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടാവുക എന്നത് ഇപ്പോഴൊരു വിഷയമേയല്ല. മറിച്ച്, ക്രിമിനലുകളാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ക്രിമിനലിസവും പണാധിപത്യവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിന്‍െറ സ്വാഭാവിക ഫലമാണ് കൊലപാതക രാഷ്ട്രീയം.
രാഷ്ട്രീയത്തിന്‍െറ പേരിലുള്ള കൊലപാതകങ്ങള്‍ ഇവിടെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മൂല്യങ്ങളോടും യുദ്ധം പ്രഖ്യാപിക്കുന്ന തലമുറയെ ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസംപോലും ഇതിന്‍െറ ഭാഗമാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഹീനകൃത്യങ്ങള്‍ക്കും പുകമറ സൃഷ്ടിക്കാന്‍ കണ്ടത്തെിയ പേരാണ് തീവ്രവാദം. കേവലം സംശയങ്ങളുടെയും മുന്‍വിധികളുടെയും പേരില്‍ തീവ്രവാദം ആരോപിച്ച് ഒരു ജനതയെ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും ടി.കെ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

MEDIA ONE

ADMISSION 2012

ജനപക്ഷ രാഷ്ട്രീയ സദസ്സ്

 ജനപക്ഷ രാഷ്ട്രീയ സദസ്സ്
തലശ്ശേരി: കേരളത്തിലെ സര്‍ക്കാര്‍ ശവംതീനിയാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തലശ്ശേരി ബസ്സ്റ്റാന്‍ഡിന് സമീപം ഒരുക്കിയ ജനപക്ഷ രാഷ്ട്രീയസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്  ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ.ടി. രാധാകൃഷ്ണന്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു.

എന്‍ജിനീയറിങ് ഡിപ്ളോമ ഈവനിങ് കോഴ്സ്

എന്‍ജിനീയറിങ് ഡിപ്ളോമ
ഈവനിങ് കോഴ്സ്
കണ്ണൂര്‍: ഗവ.പോളി ടെക്നിക്ക് കോളജില്‍ എന്‍ജിനീയറിങ് ഡിപ്ളോമ  ഈവനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നിവയിലായി 50 വീതം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ക്ളാസുകള്‍ വൈകീട്ട് 4.50 മുതല്‍ ഒമ്പത് മണിവരെയാണ്.  എസ്.എസ്.എല്‍.സിയെങ്കിലും യോഗ്യതയുള്ളവര്‍ക്ക് ജോലിയോടൊപ്പം പോളിടെക്നിക്ക് ഡിപ്ളോമ നേടാനുള്ള അവസരമാണിത്.  ആറ് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുക.
ഓരോ ബ്രാഞ്ചിലും അഞ്ചു സീറ്റുകള്‍ വീതം ഗവ. ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.  ഇതിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ബാക്കിവരുന്ന 45 സീറ്റുകള്‍ എന്‍.സി.വി.ടി, ടി.എച്ച്.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ. തുടങ്ങിയ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍       എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കുമാണ്.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷകള്‍ പാസായിരിക്കണം.  ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.  ഗവ, പൊതുമേഖല, പബ്ളിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലേതിലെങ്കിലും രണ്ടുവര്‍ഷത്തില്‍ കുറയാതെ സാങ്കേതിക തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  സംവരണ തത്ത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കും അഡ്മിഷന്‍.  അപേക്ഷാഫോറവും പ്രോസ്പെക്ടസും www.polyadmission എന്ന വെബ്സൈറ്റില്‍ നിന്ന് ജൂണ്‍ 15 വരെ ഡൗണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, നേറ്റിവിറ്റി, ജോലിപരിചയം, ജാതി, വരുമാനം മുതലായവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18 ന് വൈകീട്ട് നാല് മണിക്കകം പോളിടെക്നിക്ക് പ്രിന്‍സിപ്പലിന് അയക്കണം. 
ജനറല്‍ വിഭാഗത്തിന് 100 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാഫീസ്.

WANTED

പെട്ടിപ്പാലത്ത് പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി

പെട്ടിപ്പാലത്ത് പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
തലശ്ശേരി: വന്‍ പൊലീസ് സന്നാഹത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച  മാലിന്യ നിക്ഷേപം ഉച്ചയോടെയാണ് അവസാനിച്ചത്്.
നഗരസഭയുടെ ചെറു വണ്ടികളിലായി ഏകദേശം ആറ് ലോഡ് മാലിന്യമാണ് തള്ളിയത്. ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരിയുടെ നേതൃത്വത്തിലായിരുന്നു മാലിന്യം തള്ളിയത്. മഴക്കാലം തുടങ്ങിയതോടെ മാലിന്യം കുമിഞ്ഞ് കൂടി തലശ്ശേരി നഗരം ചീഞ്ഞു നാറാന്‍ തുടങ്ങിയിരുന്നു.
നാരങ്ങാപുറം, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, ജൂബിലി ഷോപ്പിങ് കോംപ്ളക്സ് പരിസരം, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞളിയാന്‍ തുടങ്ങിയത്. നേരത്തേ ഈ മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ ഇവ കത്തിക്കാന്‍ സാധ്യമല്ലാതായി.
തുടര്‍ന്നാണ് ബുധനാഴ്ച പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ്  മാലിന്യം തള്ളുന്നത്.
സംഭവത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സമര സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയും നടക്കും.

ഇസ്ലാമിക വിജ്ഞാനകോശം 11ാം വാല്യം പ്രകാശനം ഇന്ന്

ഇസ്ലാമിക വിജ്ഞാനകോശം
11ാം വാല്യം പ്രകാശനം ഇന്ന്
മലപ്പുറം: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന റഫറന്‍സ് ഗ്രന്ഥാവലിയായ ഇസ്ലാമിക വിജ്ഞാനകോശത്തിന്‍െറ 11ാം വാള്യം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രകാശനം ചെയ്യും.  അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ 11ാം വാല്യം പ്രകാശനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍ ഏറ്റുവാങ്ങും.
പ്രകാശനത്തോടനുബന്ധിച്ച് 8,650 രൂപ മുഖവിലയുള്ള 11 വാല്യങ്ങളുടെ സെറ്റ് 5,850 രൂപക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക ആറു തവണകളായി അടക്കാനും സൗകര്യമുണ്ട്. ഇസ്ലാമിക് വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ.എ.എ. ഹലീം, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്ല, പി.ആര്‍ സെക്രട്ടറി ഡോ. കെ.ടി. ഹംസ, വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എം. മുഹമ്മദ് അജ്മല്‍

 ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന 
ഇസ്ലാമിക് കലാമേളയില്‍ 
സീനിയര്‍ വിഭാഗം പടപ്പാട്ട് മത്സരത്തില്‍ 
രണ്ടാം സ്ഥാനം നേടിയ 
എം. മുഹമ്മദ് അജ്മല്‍ 
(കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസ )

SOLIDARITY

ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി

ചേലോറയില്‍ പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്‍ പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി. മാലിന്യം തള്ളലിനെതിരെ പ്രദേശവാസികളുടെ സമരം 200 ദിവസത്തിലേക്കടുക്കുകയാണ്. സമരം ശക്തമായി തുടരുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂന്ന് ലോഡ് മാലിന്യം തള്ളിയത്. ചേലോറ നിവാസികളുടെ  കിണറുകളില്‍ മാലിന്യം കലരുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പരിഹാരം തേടിയാണ് സമരം തുടങ്ങിയത്. കുടിവെള്ളത്തിനായി നഗരസഭ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും വിജയം കണ്ടിട്ടില്ല. അതിനിടെ, ചേലോറയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുമെന്ന നഗരസഭയുടെ തീരുമാനത്തില്‍ ചേലോറ പഞ്ചായത്ത് അധികൃതരും നാട്ടുകാരും യോജിപ്പിലത്തെിയിട്ടില്ല. ചേലോറയില്‍ മാലിന്യം നിക്ഷേപിക്കല്‍ നിര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.