Saturday, June 29, 2013
‘ഒരു കൈ ഒരു തൈ’ എടക്കാട് ഏരിയാതല ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’ എടക്കാട്
ഏരിയാതല ഉദ്ഘാടനം
കാഞ്ഞിരോട് : മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്‍’ എടക്കാട് ഏരിയാതല ഉദ്ഘാടനം കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ ഹുദ ഇംഗ്ളീഷ് സ്കൂളില്‍ മുണ്ടേരി പഞ്ചായത്ത് മെമ്പര്‍ രമണി ടീച്ചര്‍ നിര്‍വഹിച്ചു. മുണ്ടേരി പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ ജയരാജ്, മലര്‍വാടി ക്യാപ്റ്റന്‍ ഹഫാം എന്നിവര്‍ മരത്തൈ നട്ടു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ സെക്രട്ടറി ഉമ്മര്‍കുട്ടി അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, ടി. അഹ്മദ് മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: എ.ടി. സമീറ പ്രസിഡന്‍റ്, എം. സൈറാബാനു സെക്രട്ടറി
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം: എ.ടി. സമീറ പ്രസിഡന്‍റ്,
എം. സൈറാബാനു സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റായി എ.ടി. സമീറയെയും സെക്രട്ടറിയായി എം. സൈറാബാനുവിനെയും തെരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് കാലാവധി.
ടി.പി. സാഹിദ (ജോ. സെക്ര.), പി. ജമീല (ഇസ്ലാമിക സമൂഹം), കെ.എ. സൗദ (തര്‍ബിയത്ത്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഏരിയാ കണ്‍വീനര്‍മാരായി സറീന മൊയ്തു (കണ്ണൂര്‍), സി.പി. ഷമീദ (തലശ്ശേരി), സി. ഹസീന (ന്യൂ മാഹി), ടി. നജ്മ (പാനൂര്‍), ടി.കെ. സുബൈദ (ഇരിട്ടി), വി.കെ. താഹിറ (മാടായി), പി.ടി.പി. സാജിദ (പയ്യന്നൂര്‍), സി.സി. ഫാത്തിമ (മട്ടന്നൂര്‍, സൈറാബാനു (എടക്കാട്), ടി.പി. സാജിത (വളപട്ടണം) എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാസമിതി അംഗങ്ങള്‍: കെ.എന്‍. സുലൈഖ, ടി.കെ. ജംഷീറ, പി. ഷാഹിന, ടി.പി. ആയിശ, ജബീന ഇര്‍ഷാദ്, സി.ടി. അമീന, എ.പി. ശബാനി, ബിസ്മിന, പി. റഷീദ, കെ.എം. സമീന ജബ്ബാര്‍. ജില്ലാ കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാലയങ്ങളില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
വിദ്യാലയങ്ങളില്‍ മതസ്വാതന്ത്ര്യം
ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തെ ചില സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഇത് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഈയിടെ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍തന്നെ മുസ്ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യനിഷേധ പ്രശ്നത്തെ സ്ഥിരീകരിക്കുന്നതുമാണ്. ഉറപ്പാക്കണം -ജമാഅത്തെ ഇസ്ലാമി
വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൗലികാവകാശം ലഭ്യമാക്കുന്നതിനുപകരം ഇതാവശ്യപ്പെടുന്ന സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. അമീര്‍ ടി.ആരിഫലി അധ്യക്ഷത വഹിച്ചു.
ബൈത്തുസകാത്ത്: സകാത്ത് വിതരണം
ബൈത്തുസകാത്ത്: സകാത്ത് വിതരണം
തലശ്ശേരി: ചൊക്ളി ബൈത്തുസകാത്ത് കമ്മിറ്റി ശേഖരിച്ച സകാത്തിന്‍െറ വിതരണോദ്ഘാടനം മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് കെ. അഹമ്മദ് ഹാജി നിര്‍വഹിച്ചു. ബൈത്തുസകാത്ത് പ്രസിഡന്‍റ് കണിയാങ്കണ്ടി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ബി. ഉസ്മാന്‍, പി. ഖാദര്‍ മാസ്റ്റര്‍, ടി. അബ്ദുല്‍റഹീം, സി.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. അസീസ് മാസ്റ്റര്‍ സ്വാഗതവും സി.കെ. ഫര്‍ഹാദ് നന്ദിയും പറഞ്ഞു.കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കൃഷിഭൂമിസമരങ്ങള്‍ ഏറ്റെടുക്കുമെന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി
കുളത്തൂപ്പുഴ: കൃഷിയോഗ്യമായ ഭൂമിക്ക് വേണ്ടി അരിപ്പ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സമരം ഏറ്റെടുക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി തയാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍. അരിപ്പ ഭൂസമരക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന ചടങ്ങ് കുളത്തൂപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് എന്ന സര്‍ക്കാര്‍ നയം കൂടുതല്‍ ഭൂരഹിതരെ സൃഷ്ടിക്കാനേ സഹായിക്കൂ. കൃഷിഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആദിവാസി -ദലിത് സമൂഹത്തിന് എല്ലാ സഹായങ്ങളും നല്‍കും. ഭൂരഹിതരെ മൂന്നുസെന്‍റ് നല്‍കി ചേരിവാസികളാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പാട്ട വ്യവസ്ഥ ലംഘിച്ചും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്ന വന്‍കിടക്കാരെ ഒഴിപ്പിക്കാത്തത് വിരോധാഭാസമാണെന്ന് അംബുജാക്ഷന്‍ പറഞ്ഞു.
അഞ്ച് ജില്ലകളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമാഹരിച്ച ഭക്ഷ്യവിഭവങ്ങളാണ് സമരസമിതിക്ക് കൈമാറിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ് ആദിവാസി ദലിത് മുന്നേറ്റ സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന് വിഭവങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. റസാഖ് പാലേരി സ്വാഗതവും കെ.ബി. മുരളി നന്ദിയും പറഞ്ഞു.

ദുരന്തഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തം

ന്യൂദല്‍ഹി: പ്രളയം ദുരന്തം വിതച്ച ഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തവുമായി മുസ്ലിം സംഘടനകളും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത്. ജമാഅത്തെ ഇസ്ലാമി ഉത്തര്‍പ്രദേശ് വെസ്റ്റ് - ഉത്തരാഖണ്ഡ് ഹല്‍ഖകള്‍ സംയുക്തമായി ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇതുകൂടാതെ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തില്‍ ഋഷികേശിലേക്കും ഡറാഡൂണിലേക്കും വളന്‍റിയര്‍മാരെ അയക്കുകയും ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടു കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായതിനാല്‍ പ്രളയക്കെടുതി മൂലം പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പിടിപെട്ടവര്‍ക്ക് ചികിത്സക്ക് മതിയായ സൗകര്യങ്ങളില്ളെന്നുകണ്ടാണ് ജമാഅത്തിന്‍െറ നീക്കം. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യന്‍ റെയില്‍വേയുമായും സഹകരിച്ചാണ് സംസ്ഥാന അമീര്‍ മൗലാനാ ഇനാമുല്ല ഇസ്ലാഹിയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് റെയില്‍വേ സൂപ്രണ്ട് എം.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ജമാഅത്ത് വളന്‍റിയര്‍മാര്‍ക്കുള്ള താമസസൗകര്യം റെയില്‍വേ ഒരുക്കിക്കൊടുത്തു. പ്രളയബാധിതര്‍ക്ക് മതിയായ ചികിത്സക്ക് അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും മൊബൈല്‍ ഹോസ്പിറ്റലും സജ്ജമാക്കിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന പലിശരഹിത സഹായ സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു
അന്തര്‍സംസ്ഥാന പലിശരഹിത സഹായ
സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു
സഹകരണ സംഘം യാഥാര്‍ഥ്യമാവുന്നു
കോഴിക്കോട്: പലിശരഹിത സാമ്പത്തിക വ്യവസ്ഥയുടെ വിളംബരമായി ‘സംഗമം’ മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തനത്തിന് തുടക്കമായി.
തമിഴ്നാട്, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന മേഖലയാക്കിയാണ് സംഗമം ആരംഭിച്ചത്. കോഴിക്കോട് ഹൈലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പദ്ധതിയുടെ ഒൗപചാരിക പ്രഖ്യാപനം നിര്‍വഹിച്ചു.
മനുഷ്യത്വരഹിതമായ പലിശക്കെതിരായ പോരാട്ടത്തിന്‍െറ ഭാഗമാണ് ഈ സംരംഭമെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു.
ലോകത്തിന് മാതൃകയായ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക മാതൃകയാണ് ‘സംഗമം’ കൊണ്ട് സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇച്ഛാശക്തിയും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഇത് വിജയിപ്പിക്കാനാവും. ഇന്ത്യയില്‍ കൊള്ളപ്പലിശക്ക് കര്‍ഷകര്‍ക്ക് പണം കടം കൊടുക്കുന്ന സഹകരണ സംഘങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണം വരാനിടയായത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ കെ. ശംസുദ്ദീന്‍ പദ്ധതി വിശദീകരിച്ചു.
50 കോടി രൂപയുടെ അംഗീകൃത മൂലധനമുള്ള, കേന്ദ്ര സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന സഹകരണ സംഘമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിയെടുക്കുന്നവര്‍ക്കാണ് അംഗത്വം നല്‍കുക. അംഗങ്ങളില്‍നിന്ന് പലിശരഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കും. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ടാവും. ലാഭനഷ്ടങ്ങള്‍ അംഗങ്ങള്‍ പങ്കുവെക്കും.
അംഗങ്ങള്‍ക്ക് വിവിധ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും പലിശരഹിത സൂക്ഷ്മ വായ്പകള്‍ നല്‍കും. ഒരംഗത്തിന് പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കും. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും ബ്രാഞ്ചു വഴിയായിരിക്കും.
കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്നു വീതം ബ്രാഞ്ചുകള്‍ ആദ്യം തുടങ്ങും. കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ചടങ്ങില്‍ സംസാരിച്ചു. സാമ്പത്തിക വ്യവസ്ഥകളുടെ തകര്‍ച്ചക്കും ധനത്തിന്‍െറ വിലയിടിവിനും കാരണം പലിശയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ ധാര്‍മിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് പലിശരഹിത വായ്പാ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍, സംഗമം വൈസ് പ്രസിഡന്‍റ് തുഫൈല്‍ അഹ്മദ് വാണിയമ്പാടി എന്നിവര്‍ സംസാരിച്ചു.
‘സംഗമം’ പ്രസിഡന്‍റ് ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
പുതിയതെരു: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ കാമ്പയിന്‍’ വളപട്ടണം ഏരിയാതല ഉദ്ഘാടനം കീരിയാട്ട് ജമാഅത്തെ ഇസ്ലാമി ഏരിയാ ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ബാസ് മദ്റസാ ലീഡര്‍ സിനാന് മരത്തൈയും വിത്തും നല്‍കി നിര്‍വഹിച്ചു. അംഗങ്ങള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഏരിയാ കോഓഡിനേറ്റര്‍ എന്‍.എം. കോയ, കാസിം മാസ്റ്റര്‍, ടീന്‍ ഇന്ത്യ ഏരിയാ പ്രസിഡന്‍റ് അമീന്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു. രഹ്ന ബീബി ടീച്ചര്‍, അശീറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്വിസ് മത്സരത്തില്‍ സിനാന്‍ ഒന്നാംസ്ഥാനം നേടി.
Subscribe to:
Posts (Atom)