Saturday, September 8, 2012
പുതുതലമുറ ഗായകര്‍ക്ക് പാടാന്‍ അവസരം
പുതുതലമുറ ഗായകര്‍ക്ക്
പാടാന്‍ അവസരം
പാടാന്‍ അവസരം
കോഴിക്കോട്: മലയാളത്തില്‍ പുതുതായി ആരംഭിക്കുന്ന മീഡിയ വണ്‍ ചാനലിലെ സംഗീത പരിപാടിയായ പതിനാലാം രാവിലൂടെ പുതിയ ഗായകര്‍ക്ക് പാടാന്‍ അവസരം. 25 വയസ്സിനുതാഴെ പ്രായമുള്ളവര്‍ വിശദമായ ബയോഡാറ്റ, ഒരു പാസ്പോര്‍ട്ട് സൈസ്, ഫുള്‍സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷകര്‍ പാടിയ മലയാള സിനിമാ ഗാനം, മാപ്പിളപ്പാട്ട്, അന്യഭാഷാ ഗാനം തുടങ്ങിയ മൂന്നു പാട്ടുകളുടെ സിഡിയും അപേക്ഷയോടൊപ്പം ഉണ്ടാവണം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, സെപ്റ്റംബര്‍ 12 ന് മുമ്പായി പ്രോഗ്രാംസ്, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ഗലേറിയ ട്രേഡ് സെന്‍റര്‍, മൂന്നാം നില, ഡോര്‍ നമ്പര്‍ 5/340 (47), ഐ.ജി റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
സ്വാശ്രയ കരാര്‍ അഴിമതിക്കെതിരെ എസ്.ഐ.ഒ സെക്രട്ടേറിയറ്റ് ധര്‍ണ

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ പുന$പരിശോധിക്കണമെന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന കരാര്‍ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കോളര്‍ഷിപ് വിതരണവ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡവും അര്‍ഹരായവരെ തെരഞ്ഞെടുക്കാനുള്ള അധികാരവും സര്‍ക്കാറില്‍നിന്ന് തട്ടിയെടുത്ത മാനേജ്മെന്‍റ് ഫെഡറേഷന്‍ പ്രസ്തുത സ്കോളര്‍ഷിപ് വിതരണ സംവിധാനം അട്ടിമറിച്ചിരിക്കുകയാണ്. സ്വാശ്രയ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പി.എ. മുഹമ്മദ്കമ്മിറ്റി പിരിച്ചുവിട്ട് ഗുണനിലവാരമടക്കം നിരീക്ഷിക്കുന്ന സമഗ്ര കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് ലബീബ ഇബ്രാഹിം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ ഫാസില്‍, യൂസുഫ്, ഷിയാസ്, അജ്മല്‍ റഹ്മാന്‍, അമീര്‍, മഖ്താര്‍, നജ്ദ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

ഐത്തപ്പയുടെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കും
ഐത്തപ്പയുടെ ചികിത്സ
സോളിഡാരിറ്റി ഏറ്റെടുക്കും
സോളിഡാരിറ്റി ഏറ്റെടുക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ബെള്ളൂരിലെ ഐത്തപ്പയുടെ കുടുംബത്തിനുള്ള ചികിത്സ സോളിഡാരിറ്റി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുരിത ബാധിതരുടെ പട്ടികയില്‍പെടാത്ത നിരവധി കുടുംബങ്ങളില്‍ ഒന്നാണ് ഐത്തപ്പയുടേത്. കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഐത്തപ്പ. കര്‍ണാടകത്തില്‍ ജനിച്ച ഭാര്യക്ക് ബെള്ളൂരിലത്തെിയതോടെ അസുഖം വന്നുതുടങ്ങി. മകന്‍ ഏഴുവയസ്സുള്ള ശിവകുമാറിനും അഞ്ചുവയസ്സുള്ള അക്ഷയിനും സമാന അസുഖങ്ങളുണ്ട്. മക്കളെ എന്നും എടുത്തിരിക്കേണ്ട അവസ്ഥയിലായതിനാല്‍ ഐത്തപ്പക്കും ഭാര്യക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇവരുടെ അസുഖം കൂടിവരുന്നത് നാട്ടുകാരെയും ഉത്കണ്ഠാകുലരാക്കുന്നു. സ്ഥിര വരുമാനമില്ലാതെ കൊച്ചു കുടിലില്‍ കഴിയുന്ന ഈ കുടുംബത്തിന് ഇപ്പോള്‍ അത്താണി അയല്‍ക്കാരും നാട്ടുകാരുമാണ്. ഇവര്‍ മൂന്നുനേരം ആഹാരം വീട്ടിലത്തെിക്കും.
കുടുംബത്തിലെ എല്ലാവരും എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടും സഹായം ലഭിക്കുകയോ സര്‍ക്കാറിന്‍െറ പട്ടികയില്‍ പെടുത്തുകയോ ചെയ്യാത്തത് കഴിഞ്ഞ ആഗസ്റ്റ് ആറിന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഐത്തപ്പയുടെ കുടുംബത്തിന്‍െറ കാര്യം പരിശോധിക്കാമെന്ന് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റെമഡിയേഷന്‍ സെല്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. കഴിഞ്ഞദിവസം എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ നിരവധി വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഐത്തപ്പയുടെ കുടുംബത്തിന്‍െറ ജീവിതം സോളിഡാരിറ്റി നേതാക്കള്‍ നേരില്‍ കണ്ടത്.
ഐത്തപ്പയുടെ കുടുംബത്തിന് ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി നേതാക്കള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, സെക്രട്ടറി കെ.കെ. ബഷീര്‍, പി.കെ. അബ്ദുല്ല, അബ്ദുല്ലത്തീഫ് കുമ്പള, കെ.കെ. ഇസ്മാഈല്‍, റാഷിദ് മുഹ്യിദ്ദീന്‍, സിന്ധു ഷാജി, വി.പി. ഷക്കീര്‍, അബ്ദുഖാദര്‍, എന്‍.എം. റിയാസ്, മുഹമ്മദ് പാടലടുക്ക, അബ്ദുറഹ്മാന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Courtesy:Madhyamam
സന്ദര്‍ശിച്ചു
സന്ദര്‍ശിച്ചു
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സെക്രട്ടറിമാരായ മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷഫീഖ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിന്‍െറ കൊറ്റാളിയിലെ വീട് സന്ദര്‍ശിച്ചു.
എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി സ്കോളര്‍ഷിപ്
എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക്
സോളിഡാരിറ്റി സ്കോളര്‍ഷിപ്
സോളിഡാരിറ്റി സ്കോളര്‍ഷിപ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പരിധിയിലെ നിര്‍ധന എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സ്കോളര്‍ഷിപ് നല്‍കുന്നു. അര്‍ഹരായവര്‍ പ്രസിഡന്‍റ്, സോളിഡാരിറ്റി കണ്ണൂര്‍, കൗസര്‍ കോംപ്ളക്സ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. 8089808828, 0497 2701988.
എന്‍ഡോസള്‍ഫാന്‍: ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി
എന്‍ഡോസള്‍ഫാന്‍:
ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ചിത്രം നേരില്‍ക്കണ്ട ദേശീയ മനുഷ്യാവകാശ കമീഷന്‍ അതിന്‍െറ ഇരകളായ ജില്ലയിലെ 4000ത്തിലധികം പേര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുവര്‍ഷം പിന്നിട്ട ഉത്തരവ് ഉടന്‍ നടപ്പാക്കാമെന്ന് കോടതിയിലടക്കം ബോധ്യപ്പെടുത്തിയ സര്‍ക്കാര്‍, രോഗികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരിമിതമായ രോഗികള്‍ക്ക് മാത്രമേ സഹായം നല്‍കൂവെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണ്. മാത്രമല്ല, വിദഗ്ധ ചികിത്സക്കാവശ്യമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്പെഷല്‍ സ്കൂള്‍ തുടങ്ങി കമീഷന്‍െറ മറ്റ് ഉത്തരവുകളുടെ കാര്യത്തിലും അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ദുരിതബാധിതരെ അണിനിരത്തി അവകാശ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ലിസ്റ്റില്‍പെടാത്ത ഗുരുതര രോഗത്തിനിരയായ നിരവധി പേര്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ബോധ്യമാവുന്നത്. രോഗികളുടെ ജീവന്‍ രക്ഷിച്ചെടുക്കാനുള്ള ചികിത്സാ കാര്യത്തിലും സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബ്ദുല്ല, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.കെ. ഇസ്മാഈല്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് മുഹ്യിദ്ദീന്‍, വിക്ടിംസ് ഫോറം സെക്രട്ടറി സിന്ധു ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)