ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 5, 2013

ബൈത്തുസകാത്ത് വീട് താക്കോല്‍ദാനം

ബൈത്തുസകാത്ത്
വീട് താക്കോല്‍ദാനം
ചക്കരക്കല്ല്: ബൈത്തുസകാത്ത് ചക്കരക്കല്ല് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. പൊതുവാച്ചേരിയിലെ നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഇ. അബ്ദുല്‍ സലാം, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, പൊതുവാച്ചേരി പള്ളി പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ഹാജി, മൊയ്തീന്‍ മാസ്റ്റര്‍, സി.കെ. നസീര്‍, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംബന്ധിച്ചു.

സാമൂതിരി കുടുംബ പെന്‍ഷന്‍: തീരുമാനം പിന്‍വലിക്കണം -സോളിഡാരിറ്റി

 
സാമൂതിരി കുടുംബ പെന്‍ഷന്‍: 
തീരുമാനം പിന്‍വലിക്കണം 
-സോളിഡാരിറ്റി
 കോഴിക്കോട്: സാമൂതിരി കുടുംബത്തിലെ പിന്മുറക്കാരായ 826 പേര്‍ക്ക് പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു.വിവിധ കുടുംബ-സാമൂഹിക പെന്‍ഷന്‍ പദ്ധതികള്‍ക്കനുവദിക്കുന്ന തുക അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ പോലും പര്യാപ്തമല്ല. പ്രൗഢിയോടെയും പ്രതാപത്തോടെയും കഴിയുന്ന സാമൂതിരി കുടുംബത്തിന്  പ്രതിവര്‍ഷം രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മുര്‍സിക്കെതിരായ സമരത്തിന് പിന്നില്‍ പുറംശക്തികള്‍-ജമാഅത്ത്


മുര്‍സിക്കെതിരായ സമരത്തിന് പിന്നില്‍
പുറംശക്തികള്‍-ജമാഅത്ത്
  ന്യൂദല്‍ഹി: ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തിനെതിരെ നടക്കുന്ന അക്രമ സമരം ആ രാജ്യത്തെ ജനതക്കെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പ്രസ്താവിച്ചു. മുസ്ലിം രാജ്യങ്ങളിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്കെതിരെ സാമ്രാജ്യത്വ ശക്തികള്‍ രംഗത്തുണ്ടെന്നത് രഹസ്യമല്ല. അതാണ് ഈജിപ്തില്‍ കാണുന്നത്. ആഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ച്  ജനകീയ സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ ശ്രമം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഈജിപ്ഷ്യന്‍ ജനതക്ക് കഴിയണം. സമരത്തെ വിവേകത്തോടെയും സംയമനത്തോടെയും നേരിട്ട് സാമ്രാജ്യത്വ ഗൂഢാലോന പരാജയപ്പെടുത്തണമെന്നും  ഉമരി പ്രസ്താവനയില്‍ പറഞ്ഞു.