ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 12, 2012

CH CENTRE

 WOMEN'S CONFERENCE
  WOMEN'S CONFERENCE
YOUTH CONFERENCE

SOLIDARITY POSTER

ADMISSION 2012

അധ്യാപക പരിശീലന കളരി

 
 അധ്യാപക പരിശീലന കളരി
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു. ഡോ.വേണു ഗോപാല്‍ നേതൃത്വം നല്‍കി. മൗണ്ട് ഫ്ളവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞു. ഗഫൂര്‍ നന്ദി പറഞ്ഞു.

സൈക്കിള്‍ റാലി

 സൈക്കിള്‍ റാലി
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം എടയന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശ സൈക്കിള്‍ റാലി നടത്തി. രക്ഷാധികാരി പി.സി. മൂസഹാജി ഫ്ളാഗ് ഓഫ് ചെയ്തു. എടയന്നൂര്‍ ആശുപത്രി റോഡ് നവീകരണത്തിന്‍െറ പേരുപറഞ്ഞ് വെട്ടി നശിപ്പിച്ച തണല്‍ മരത്തിന്‍െറ കുഴിയില്‍ പ്രതിഷേധത്തണല്‍ മരം നട്ടുപിടിപ്പിക്കുകയും ചെയ്തു. ബാലസംഘം ക്യാപ്റ്റന്‍ ഹലിംഷാ നേതൃത്വം നല്‍കി. മലര്‍വാടി കോഓഡിനേറ്റര്‍ എം.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. വി.കെ. റമദാന്‍ പ്രകൃതി സംരക്ഷണ സന്ദേശം നല്‍കി. ടി.കെ. ഫര്‍സീന്‍ സ്വാഗതവും യദുകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വഴിയോര കൃഷിയില്‍ വിളഞ്ഞ വാഴക്കുല കൗതുകമായി

വഴിയോര കൃഷിയില്‍
വിളഞ്ഞ വാഴക്കുല കൗതുകമായി
വഴിയോര കൃഷിയില്‍ വിളഞ്ഞ വാഴക്കുല കൗതുകമായി. വട്ടപ്പൊയില്‍ കെ.കെ. യൂനുസാണ് വഴിയോര കൃഷിയില്‍ 30 കിലോയിലധികം തൂക്കമുള്ള വാഴക്കുല വിളയിച്ചത്. യൂനുസിന്‍െറ വീടിന്‍െറ മുന്‍വശമുള്ള റോഡരികിലെ പുറമ്പോക്ക് സ്ഥലത്താണ് കൃഷി. വാഴക്കുല കൂടാതെ മരച്ചീനി, കൈതച്ചക്ക, ഇഞ്ചി, കൂവ, ആത്തച്ചക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഗള്‍ഫില്‍നിന്ന് തിരിച്ചുവന്ന് മറ്റ് ജോലികളില്ലാത്തതാണ് വഴിയോര കൃഷി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യൂനുസ് പറഞ്ഞു.
Courtesy: Madhyamam

വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ നടത്തും

 വെല്‍ഫെയര്‍ പാര്‍ട്ടി  
സായാഹ്ന ധര്‍ണ നടത്തും
കണ്ണൂര്‍: വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തും. ജൂണ്‍ 13ന് വൈകീട്ട് നാലിന് തലശ്ശേരി ബസ്സ്റ്റാന്‍ഡ് പരിസരത്തും 15ന് വൈകീട്ട് നാലു മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലുമാണ് ധര്‍ണ.തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫും കണ്ണൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം മാഗ്ളിന്‍ പീറ്ററും ധര്‍ണ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.ടി. രാധാകൃഷ്ണന്‍, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുക്കും.

സോളിഡാരിറ്റി ബഹുജനസംഗമം 14ന്

 
 സോളിഡാരിറ്റി 
ബഹുജനസംഗമം 14ന്
കണ്ണൂര്‍: ‘കൊലപാതക രാഷ്ട്രീയത്തിനെതിരെ ജീവന്‍െറ രാഷ്ട്രീയത്തെ പിന്തുണക്കുക’ എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജൂണ്‍ 14ന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ബഹുജനസംഗമം സംഘടിപ്പിക്കുന്നു. ‘മാധ്യമം’ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്യും. സി.ആര്‍. നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും

നോര്‍ക്ക അറ്റസ്റ്റേഷന്‍

നോര്‍ക്ക അറ്റസ്റ്റേഷന്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 13, 20, 27 തീയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍െറ അറ്റസ്റ്റേഷന്‍ സെന്‍ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.

വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കണം -ശൈഖ് മുഹമ്മദ് കാരകുന്ന്

 വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കണം 
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ പ്രഥമ ലക്ഷ്യമെന്നും ദൈവബോധത്തിലൂടെ മാത്രമേ ജീവിതവിശുദ്ധി കൈവരിക്കാനാകൂവെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ജാഗ്രതാ സമിതി കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ ഡോ. ശശികുമാര്‍ പുറമേരി ക്ളാസെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് 19ന്

വിമാനക്കൂലി വര്‍ധന: 
വെല്‍ഫെയര്‍ പാര്‍ട്ടി
എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് 19ന്
തിരുവനന്തപുരം: എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഒരുമാസം പിന്നിട്ടിട്ടും പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തത് ലക്ഷക്കണക്കിന് പ്രവാസികളെ ഗുരുതരമായി ബാധിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. എല്ലാ തലത്തിലും ഭീമമായ കൂലിയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. മിക്കവാറും സര്‍വീസുകള്‍ കമ്പനികള്‍ റദ്ദാക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ ഉറക്കംതൂങ്ങുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ എയര്‍ഇന്ത്യ ഓഫിസുകളിലേക്ക് ജൂണ്‍ 19 ന് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.