ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 22, 2012

EID NAMAZ


ഈദ് സംഗമം


SIO പതാക ദിനം ആചരിച്ചു.

 
 SIO പതാക  ദിനം  ആചരിച്ചു
കണ്ണൂര്‍: SIO  30 ാം വാര്‍ഷിക  ദിനാചരണത്തിന്‍െറ ഭാഗമായി അഖിലേന്ത്യാതലത്തില്‍  പതാക  ദിനവും   സത്യപ്രതിജ്ഞ ചടങ്ങും നടന്നു.  കണ്ണൂര്‍  ഏരിയ തല  പതാക  ദിനാചരണം ജില്ല  സെക്രട്ടറി  ആശിക്ക്  കഞ്ഞിരോട് നിര്‍വഹിച്ചു .കണ്ണൂര്‍  ഏരിയ  പ്രസിഡന്‍്റ്  സാബിക്ക്  ആധ്യക്ഷത വഹിച്ചു.

AL HUDA OLD STUDENTS MEET


FRIDAY CLUB


കൊളാഷ് പ്രദര്‍ശനം

സോളിഡാരിടി കണ്ണൂര്‍ ഏരിയ കണ്ണൂര്‍ മാപ്പിള ബേയില്‍ സംഘടിപ്പിച്ച കൊളാഷ് പ്രദര്‍ശനം

PRABODHANAM WEEKLY


MADHYAMAM WEEKLY


‘സമരതെരുവ്’ സംഘടിപ്പിച്ചു

‘സമരതെരുവ്’ സംഘടിപ്പിച്ചു
പഴയങ്ങാടി:  ബസ്ചാര്‍ജ് വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടിയില്‍ സമരതെരുവ് സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാന്‍ഡില്‍ സമരതെരുവിന്‍െറ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ നിര്‍വഹിച്ചു. സന്തോഷ് മൂലക്കീല്‍, മോഹനന്‍ കുഞ്ഞിമംഗലം, മഹ്മൂദ് വാടിക്കല്‍, എസ്.എല്‍.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. വി.വി. ചന്ദ്രന്‍ സ്വാഗതവും ഏ.കെ. ജാഫര്‍ നന്ദിയും പറഞ്ഞു. പ്രസന്നന്‍ മാടായി അധ്യക്ഷത  വഹിച്ചു.

വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല - സി.ആര്‍.

 
 വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല
- സി.ആര്‍. നീലകണ്ഠന്‍
പഴയങ്ങാടി: പുരോഗതിക്ക് പകരം വികസനത്തിന്‍െറ പേര് പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാനോ സഹിക്കാനോ ജനങ്ങള്‍ക്കാവുന്നില്ളെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
സോളിഡാരിറ്റി കാമ്പയിനിന്‍െറ ഭാഗമായി  നടത്തിയ മാടായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദശകങ്ങള്‍ക്ക് മുമ്പ് നമുക്ക് പരിചിതമായ പദം പുരോഗതിയായിരുന്നു. പുരോഗതിയായിരുന്നു ഗാന്ധിജിയും ലക്ഷ്യമിട്ടിരുന്നത്. ദുര്‍ബല ജന വിഭാഗത്തിന്‍െറ ഉയര്‍ച്ചയാണ് പുരോഗതിയെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് വികസനം. അങ്ങനെയാണ് പുരോഗതിക്ക് പകരം  ജിമ്മും എമര്‍ജിങ് കേരളയും വികസനമായി പുനരവതരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഒരു കമ്പനിയും ആണവ പദ്ധതികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നില്ല. പണം മരത്തില്‍ കായ്ക്കില്ളെന്ന് പ്രധാന മന്ത്രി പറയുന്നു. 15 രൂപ നല്‍കി കുപ്പിവെള്ളം കുടിക്കുന്ന സാക്ഷരകേരളത്തിന്‍െറ ദുരവസ്ഥ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കും ചര്‍ച്ചയല്ല. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി മുദ്രാവാക്യം രചിക്കാന്‍ പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.   രാസവും ജൈവവും മാറ്റി കൃഷിയെകുറിച്ച് സംസാരിക്കാന്‍ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനാക്ളേ മലിനീകരണ വിരുദ്ധ കൂട്ടായ്മകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എല്‍.പി. നാസര്‍, ടി.പി. അബ്ബാസ് ഹാജി, എം. ദാവൂദ്, എസ്.എ.പി. സിറാജ് എന്നിവരെ പൊന്നാട അണിയിച്ചു. വിഭവ സമാഹരണം വി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. സാജിദ് നദ്വി സ്വാഗതവും  ടി.കെ. റിയാസ് നന്ദിയും പറഞ്ഞു.

കൂടങ്കുളം വിഭവശേഖരണ ദിനം

കൂടങ്കുളം വിഭവശേഖരണ ദിനം
കണ്ണൂര്‍: കൂടങ്കുളം സമരക്കാരെ സഹായിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി നടത്തുന്ന വിഭവശേഖരണ ദിനത്തിന്‍െറ കണ്ണൂര്‍ ഏരിയാതല ഉദ്ഘാടനം ഡോ. ഡി. സുരേന്ദ്രനഥ് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഷുഹൈബ് മുഹമ്മദിന് നല്‍കി നിര്‍വഹിച്ചു. വികസിത രാഷ്ട്രങ്ങള്‍ ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ സ്വന്തം ജനതയുടെ ശക്തമായ പ്രതിഷേധം അവഗണിച്ച് ആണവനിലയങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയം അപലപനീയമാണെന്നും കേരള ജനത സമരം ഏറ്റെടുക്കണമെന്നും ഡോ. ഡി. സുരേന്ദ്രനഥ്  പറഞ്ഞു. കെ.എന്‍. ജുറൈജ്, ടി. അസീര്‍, സാബിഖ്, ഹിശാം എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനതല വനിതാ ഖുര്‍ആന്‍ പാരായണം

 
 സംസ്ഥാനതല വനിതാ ഖുര്‍ആന്‍ പാരായണം:
നുഹാ അബ്ദുറഹീം ഒന്നാമത്
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സംസ്ഥാന തലത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍ 12’ല്‍ നുഹാ അബ്ദുല്‍ റഹീമിന് (എറണാകുളം) ഒന്നാം സ്ഥാനം. വി.ഐ. സുമയ്യ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 25,000 രൂപ, രണ്ടാംസ്ഥാനത്തിന് 15,000, മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് സമ്മാനം. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുള്ള സെക്കന്‍ഡറി മത്സരത്തില്‍ വിജയികളായ 10 പേരാണ് ഞായറാഴ്ച നടന്ന മെഗാ ഫൈനലില്‍ പങ്കെടുത്തത്.
അവാര്‍ഡ് വിതരണവും  സമാപന സമ്മേളനവും ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം നാസിറാ ഖാനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അവാര്‍ഡ് പ്രഖ്യാപനം നടത്തി.
ഖുര്‍ആന്‍ പാരായണത്തില്‍ ഒരുപാട് പുരോഗതിയുണ്ടായെങ്കിലും പുരുഷന്മാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകളുടെ ഖുര്‍ആന്‍ പാരായണം പൊതുരംഗത്തേക്ക് വരുകയാണെന്നും  ആരിഫലി പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ, വനിതാലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നീസ അന്‍വര്‍, എം.ജി.എം കേരള പ്രസിഡന്‍റ് ഖദീജ നര്‍ഗീസ്, ഖാലിദ് മൂസ നദ്വി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്  ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പി. റുക്സാന നന്ദി പറഞ്ഞു.

സൗന്ദര്യമത്സര വേദിയിലേക്ക് സോളിഡാരിറ്റി മാര്‍ച്ച്

 
 സൗന്ദര്യമത്സര വേദിയിലേക്ക്
സോളിഡാരിറ്റി മാര്‍ച്ച്; ലാത്തിച്ചാര്‍ജ്
 കൊല്ലം: സൗന്ദര്യമത്സര വേദിയിലേക്ക് സോളിഡാരിറ്റിയുടെ പ്രതിഷേധമാര്‍ച്ച്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടുമര്‍ദിച്ചു. 20 പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സ്ത്രീ വില്‍പനച്ചരക്കല്ളെന്നും  ഉന്നതരുടെ ഒത്താശയോടെ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം നമ്മുടെ സംസ്കാരത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സൗന്ദര്യമത്സരം നടക്കുന്ന തേവള്ളിയിലെ സ്വകാര്യ ഹോട്ടലിന്‍െറ കവാടത്തില്‍ കൊല്ലം വെസ്റ്റ് സി.ഐ കമറുദ്ദീന്‍, ഈസ്റ്റ് സി.ഐ സുഗതന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്  തടഞ്ഞു. തുടര്‍ന്ന് ഉദ്ഘാടനത്തിന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എ.എ കബീര്‍ എത്തുകയും പ്രവര്‍ത്തകര്‍ ഇരിക്കുകയും ചെയ്തപ്പോഴാണ് സമീപം നിലയുറപ്പിച്ചിരുന്ന സി.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവര്‍ത്തകരെ മര്‍ദിച്ചത്.  പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഹോട്ടലിലേക്ക് ഒരു കാര്‍ കടത്തിവിടാനാണ് പൊലീസ് മര്‍ദിച്ചത്. പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തുകൊണ്ടുപോകാന്‍ നിര്‍ത്തിയിരുന്ന പൊലീസ് വാഹനത്തിന്‍െറ വാതിലിനുസമീപമായിരുന്നു മര്‍ദനം. അറസ്റ്റിലായ 20 പ്രവര്‍ത്തകരെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Post title‘തര്‍തീല്‍ 12’: മെഗാഫൈനലില്‍ 10 പേര്‍

‘തര്‍തീല്‍ 12’:  മെഗാഫൈനലില്‍ 10 പേര്‍
കോഴിക്കോട്:  ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ)  സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍12’ ന്‍െറ മെഗാഫൈനല്‍ ഞായറാഴ്ച  നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്‍െറ സ്ക്രീനിങ് ശനിയാഴ്ച കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തില്‍ നടന്നു. സെക്കന്‍ഡറിതല മത്സരങ്ങളില്‍ വിജയികളായ 34 പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ ഫൈനലില്‍ മാറ്റുരക്കും.  മറിയം റൈഹാന്‍, ഹിബാ ലിയാക്കത്ത് അലി (കാസര്‍കോട്), നാജിയ മുഹ്്യുദ്ദീന്‍ അബ്ദുറഹ്മാന്‍ (കോഴിക്കോട്), നുഹ അബ്ദുറഹീം, വി.ഐ. സുമയ്യ  (എറണാകുളം), റഫീഹ അബ്ദുല്‍ഖാദര്‍ (കണ്ണൂര്‍), ഫാത്തിമ തസ്്നീം (കോട്ടയം), സകിയ മുഹ്യുദ്ദീന്‍, എ.ടി. ഫര്‍ഹാന , വി.പി. റസ്ലി  (മലപ്പുറം) എന്നിവരാണ് മെഗാഫൈനല്‍ മത്സരാര്‍ഥികള്‍.