ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY EDAKKAD AREA. Show all posts
Showing posts with label SOLIDARITY EDAKKAD AREA. Show all posts

Tuesday, September 4, 2012

വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തണം -സോളിഡാരിറ്റി

വ്യാപാരികളുടെ പുനരധിവാസം 
ഉറപ്പുവരുത്തണം -സോളിഡാരിറ്റി

എടക്കാട്:  നാടിനെ നടുക്കിയ  ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടറി യോഗം അനുശോചനം രേഖപ്പെടുത്തി. ചാല പ്രദേശത്ത് സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളുടെ കാര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, സെക്രട്ടറി കെ.ടി. റസാഖ്, എ.ടി. വര്‍ഷാദ്, സി.സി.ഒ ആസിഫ് എന്നിവര്‍ സംസാരിച്ചു.

Friday, June 1, 2012

പഠനോപകരണം വിതരണം ചെയ്തു

പഠനോപകരണം
വിതരണം ചെയ്തു
മുഴപ്പിലങ്ങാട്: സോളിഡാരിറ്റി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ടി. റസാഖ് സ്വാഗതവും എ.ടി. വര്‍ഷാദ് നന്ദിയും പറഞ്ഞു.

Wednesday, April 18, 2012

സോളിഡാരിറ്റി ജനസേവന കേന്ദ്രം തുറന്നു

 
 സോളിഡാരിറ്റി ജനസേവന
കേന്ദ്രം തുറന്നു
മുഴപ്പിലങ്ങാട്: കുളം ബസാര്‍ പൊലീസ് സ്റ്റേഷനുടത്ത് ഡിസ്പെന്‍സറി റോഡില്‍ സോളിഡാരിറ്റി എടക്കാട് ഏരിയയുടെ കീഴില്‍ ജനസേവന കേന്ദ്രം തുടങ്ങി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് അഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി.  സോളിഡാരിറ്റി നയിച്ച സമരങ്ങളുടെ ഫോട്ടോ പ്രദര്‍ശനത്തിന് ഫൈസല്‍ നേതൃത്വം നല്‍കി. ഏരിയാ സെകട്ടറികെ.ടി. റസാഖ് സ്വാഗതം പറഞ്ഞു. എ.ടി. വര്‍ഷാദ് നന്ദിയും പറഞ്ഞു.

Thursday, March 29, 2012

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
എടക്കാട്: ജനകീയ സമരങ്ങള്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നതില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സമിതി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്തവരെ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, ഫൈസല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Tuesday, January 3, 2012

പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം
മുഴപ്പിലങ്ങാട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ എടക്കാട് ഏരിയാതല ഉദ്ഘാടനം എടക്കാട് ബസാറിലെ ഭീമ ബേക്കറി ഉടമ എ.പി. ഹമീദിന്റെ മകന്‍ ടി.കെ. ഹാരിസ് എടക്കാട് ഏരിയാ സമിതിയംഗം എ.ടി. മര്‍ഷാദിനു നല്‍കി നിര്‍വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ടി. റസാഖ്, മുഹമ്മദ് സാലിം, അശീല്‍, റാഷിദ് എന്നിവര്‍ സംബന്ധിച്ചു. ജനുവരി ഒന്നുമുതല്‍ 31വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനഫണ്ട് വിജയിപ്പിക്കാന്‍ ഏരിയാ സ്ക്വാഡിന് രൂപം നല്‍കി.

Sunday, July 31, 2011

SOLIDARITY EDAKKAD AREA

ലോറി സമരം ഉടന്‍ പിന്‍വലിക്കണം'
എടക്കാട്: ജില്ലയിലെ ലോറി  ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമരംമൂലം സിമന്റ് ക്ഷാമം രൂക്ഷമായതിനാല്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധി നേരിടുകയാണ്. ജോലിയില്ലാതെ ഈ മേഖലയിലെ തൊഴിലാളികളും പ്രയാസമനുഭവിക്കുന്നുണ്ട്. സിമന്റ് കമ്പനികളും ലോറിയുടമകളും തമ്മിലെ പ്രശ്നം രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നത്തില്‍ ഇടപെട്ട് സമരം ഒത്തുതീര്‍ക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് സോളിഡാരിറ്റി യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റൌഫ്, പി.ആര്‍. സെക്രട്ടറി കെ.ടി.റസാഖ്, പി.കെ. റഷാദ് എന്നിവര്‍ സംസാരിച്ചു.

Sunday, May 15, 2011

SOLIDARITY EDAKKAD AREA

സോളിഡാരിറ്റി ഏരിയ പ്രഖ്യാപന കണ്വെന്ഷന്
എടക്കാട്: എടക്കാട് സോളിഡാരിറ്റി ഏരിയ പ്രഖ്യാപന കണ്വെന്ഷന് എടക്കാട് ഇഖ്റഅ് കള്ച്ചറല് സെന്ററില് നടന്നു. ജില്ലാ സെക്രട്ടറി എന്.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. കണ്ണൂര് ഏരിയ പ്രസിഡന്റ് കെ.എം. ജുറൈദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് സാലിം സ്വാഗതവും സയ്യിദ് (തലശേãരി ഏരിയ പ്രസിഡന്റ്) നന്ദിയും പറഞ്ഞു.പ്രഥമ ഏരിയ കമ്മിറ്റി ഭാരവാഹികളായി അഹമ്മദ് സാലിം (പ്രസി.), പി.കെ. മുഹമ്മദ് റൌഫ് (ജന. സെക്ര.), കെ. ഹുസൈന് (വൈസ് പ്രസി.), വി.കെ. റഷാദ് (സമരം, സമൂഹം), .ടി. ബര്ഷിദ് (സേവനം), എന്.കെ. ഫഹദ് (അസി. സെക്ര.), കെ.ടി. റസാഖ് (പി.ആര്. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.