ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label COORG NEWS. Show all posts
Showing posts with label COORG NEWS. Show all posts

Saturday, March 30, 2013

മുസ്ലിം ഐക്യ വേദി രൂപീകരിച്ചു

മുസ്ലിം  ഐക്യ വേദി രൂപീകരിച്ചു
ഗോണിക്കുപ്പ : മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ഒരുമിച്ചു നില്ക്കുക എന്ന ഉദ്ദേശത്തോടെ " യുണൈട്ടഡു ജമാ'അത്ത് ഗോണിക്കുപ്പ " യാധാര്ത്യമായി. 
വർഘീയ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇടക്കിടെയുള്ള പ്രകോപനത്തിൽ  ഗോണി ക്കുപ്പ മുസ്ലിം സമൂഹം ചകിതരായ സന്ദർഭത്തിൽ ആണ് ഐക്യത്തിന്റെ ശ്രമം ആരംഭിച്ചതു.ജനാധിപത്യ മര്യാദയിലൂന്നി നിയമപരമായും നീതി പൂർവ വും പൊതു വിഷയങ്ങളെ സമീപിക്കുക എന്നതാണ് ഐക്യവേദിയുടെ നയം. 
ഗോണി ക്കുപ്പയിലെ എല്ലാ മസ്ജിദ് കമ്മിറ്റികളുടെയും   ഐക്യവേദിക്ക് വേണ്ടിയുള്ള  സ്തുത്യർഹമായ ശ്രമം മാതൃകാപരം തന്നെയാണ്. 
ഭാരവാഹികൾ :റഫി ചദ്‌ക്കാൻ (പ്രസിഡന്റ്‌), ഖലീമുള്ള (സെക്രട്ടറി ),അബ്ദുറഹ്മാൻ  ബൊമ്മത്തി  (ട്രഷറ ർ )

Saturday, May 19, 2012

കുടക് ജില്ലക്ക് ആറാം സ്ഥാനം

കുടക് ജില്ലക്ക് ആറാം സ്ഥാനം
വീരാജ്പേട്ട: കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുടക് ജില്ല ആറാം സ്ഥാനത്തത്തെി. 82.6 ശതമാനം വിജയം. വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂള്‍ നൂറുമേനി കരസ്ഥമാക്കി. ജില്ലയില്‍ 20 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയമുണ്ട്.

Saturday, April 28, 2012

താക്കോല്‍ദാനം

 താക്കോല്‍ദാനം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗോണിക്കുപ്പ ഹല്‍ഖ ചെന്നങ്കൊല്ലി പൈസാരിയിലെ സരോജിനിക്ക് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ ദാനം അരമേരി കളഞ്ചേരി മഠത്തിലെ മഠാധിപതി  ശാന്തമല്ലികാര്‍ജുന സ്വാമി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് തന്‍വീര്‍, ജോണ്‍സണ്‍, പൗരപ്രമുഖരായ സി.ബി. സോമയ്യ, പി.കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. യൂത്ത്വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീല്‍ ഖിറാഅത്തും നടത്തി.

Friday, March 30, 2012

കുടക് ജില്ലയില്‍ തീപിടിത്തം

 കുടക് ജില്ലയില്‍ തീപിടിത്തം; 
എണ്ണൂറോളം ഏക്കര്‍ വനം കത്തിനശിച്ചു
വീരാജ്പേട്ട: കുടക് ജില്ലയിലെ ചില  ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ എണ്ണൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു. തെക്കന്‍ കുടകിലെ ബാളലെ, നിട്ടൂര്‍, നാഗര്‍ഹൊളെ, തട്ടക്കരെ, കാര്‍മാട് പ്രദേശങ്ങളിലും വടക്കന്‍ കുടകിലെ കുശാല്‍നഗറിനടുത്ത ആത്തൂര്‍, ഹാറങ്കി, ആനെക്കാട്, മൈസൂര്‍ അതിര്‍ത്തിയിലെ കാര്‍മാട്, ചാമരാജ്, ബിളിഗിരി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അത്തൂര്‍ ഭാഗത്തെ നാനൂറോളം ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു. കുടക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ താമസിക്കുന്ന വനമാണ് കുശാല്‍നഗര്‍-മടിക്കേരി റോഡിലെ അത്തൂര്‍. തൊട്ടടുത്ത ആനെക്കാടുവില്‍ തീപിടിച്ച് ഹാറങ്കി വരെ എത്തിയതായി സമീപവാസികള്‍ പറഞ്ഞു. നാഗര്‍ഹൊളയിലെ തീപിടിത്തത്തില്‍ തേക്കിന്‍തൈകള്‍ കത്തിനശിച്ചു. മാനുകള്‍ അടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ ഓടിരക്ഷപ്പെടുകയായിരുന്നു. നാഗര്‍ഹൊളെയില്‍ ഇരുനൂറിലധികം വനംവകുപ്പ് ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. കുശാല്‍നഗര്‍-മടിക്കേരി റോഡിലെ കല്ലൂര്‍ബെട്ട, ഹേറൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വെളുപ്പിന് തീപിടിത്തമുണ്ടായി. കല്ലൂര്‍ബെട്ട ഫോറസ്റ്റിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. കുടകിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ചില്‍ ഇത് രണ്ടാംതവണയാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

Monday, March 12, 2012

കൂട്ടുപുഴ പാലം അടച്ചിടുന്നത് മാറ്റി

കൂട്ടുപുഴ പാലം
അടച്ചിടുന്നത് മാറ്റി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന്‍െറ ഭാഗമായി 13ന് കൂട്ടുപുഴ പാലം അടച്ചിടാനുള്ള തീരുമാനം ജോലി സൗകര്യാര്‍ഥം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.

Thursday, March 1, 2012

നിവേദനം നല്‍കി

 നിവേദനം നല്‍കി
മടിക്കേരി: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ചാം ക്ളാസിലെയും എട്ടാം ക്ളാസിലെയും സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൈയൊഴിയണമെന്ന് ആവശ്യപെട്ട് എസ്.ഐ.ഒയുടെ നേതൃത്വത്തില്‍ അഡീഷനല്‍ ജില്ലാ കലക്ടര്‍ ചന്ദ്രേ ഗൗഢക്ക് നിവേദനം നല്‍കി. സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് നിവേദനത്തില്‍ പറഞ്ഞു. എസ്.ഐ.ഒ കുടഗ് ജില്ലാ കണ്‍വീനര്‍ സി.എച്ച്. അശ്റഫ്, അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Monday, December 26, 2011

തിന്മക്കെതിരെ ഉണരുക' കാമ്പയിന്‍ സമാപിച്ചു

 
 
 കാമ്പയിന്‍ സമാപിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക ഘടകം നടത്തിയ 'തിന്മക്കെതിരെ ഉണരുക' കാമ്പയിന്റെ കുടക് ജില്ലാതല സമാപനം വീരാജ്പേട്ടയില്‍ നടന്നു.സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.സാദിഖ്, ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തേ ജമാഅത്ത് പ്രവര്‍ത്തകര്‍ നഗരത്തിലെ ബ്രൈറ്റ് സ്കൂള്‍ സര്‍ക്കിളില്‍നിന്നും മലബാര്‍ റോഡിലെ ഹോട്ടല്‍ ഹില്‍പാലസ് വരെ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. അബ്ദുല്ല, കെ.പി.കെ. മുഹമ്മദ്, പി.പി. ഉമര്‍ ഹാജി, തന്‍വീര്‍ ഗോണിക്കുപ്പ, ഹനീഫ് മടിക്കേരി, യൂസുഫ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, November 15, 2011

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
മടിക്കേരി: പുതുസമൂഹത്തിന് യുവതികളുടെ പങ്ക് എന്ന വിഷയത്തില്‍ ജി.ഐ.ഒ സംഘടിപ്പിച്ച കാമ്പയിന്റെ ജില്ലാതല പരിപാടികള്‍ മടിക്കേരിയില്‍ സമാപിച്ചു. സെമിനാറില്‍ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി റുക്സാന അധ്യക്ഷത വഹിച്ചു. വീരാജ്പേട്ട സെന്റ് ആന്‍സ് കോളജ് യൂനിയന്‍ നേതാവ് സി.എസ്. ബൊള്ളമ്മ, മാധ്യമ പ്രവര്‍ത്തക സവിത റൈ, അധാപിക സുല്‍ഹത് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ സന്‍ജീദ, മദീഹ, റസിയ എന്നിവര്‍ സംസാരിച്ചു.
 
 
മടിക്കേരിയില്‍ ജി.ഐ.ഒ കാമ്പയിന്‍ ജില്ലാതല സമാപന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി റുക്സാന സംസാരിക്കുന്നു

Monday, October 31, 2011

'വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാകരുത്'

 'വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നവരാകരുത്'
മടിക്കേരി: സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാകരുതെന്ന് എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ്  അഷ്ഫാക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. കുടക് ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിക്കേരിയിലും വീരാജ്പേട്ടയിലും നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. അഫ്സര്‍, സംസ്ഥാന കാമ്പസ് സെക്രട്ടറി എം.വൈ. തൌസീഫ് അഹമ്മദ്, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറി കെ. സാദിഖ് , ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ജി.എച്ച്.മുഹമ്മദ് ഹനീഫ് എന്നിവര്‍ സംസാരിച്ചു.

Sunday, October 23, 2011

വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.

  വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.
വീരാജ്പേട്ട: വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. നന്നേ വീതികുറഞ്ഞ റോഡുകളും ക്രമമല്ലാത്ത പാര്‍ക്കിങ്ങുമാണ് ടൌണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വീരാജ്പേട്ട  ടൌണിന്റെ ചൌക്കില്‍നിന്നും എഫ്.എം.സി റോഡ് മെയിന്‍റോഡിന് ആകെ ആറുമീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിങ്ങുള്ളത്.
ശരിയായ ഫുട്പാത്തോ പാര്‍ക്കിങ് ഇടമോ ഇല്ലാത്തതിനാല്‍ ചൌക്കി മുതല്‍ ബദ്രിയ ജങ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.
ട്രാഫിക് പൊലീസിന്റെ അനാസ്ഥയും ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നു. ബദ്രിയ ജങ്ഷന്‍ മുതല്‍ സുണ്ണദബീദി വഴി ഗോണിക്കുപ്പ റോഡ് (ബ്രൈറ്റ് ജങ്ഷന്‍) വരെയും ബ്രൈറ്റ് ജങ്ഷന്‍ മുതല്‍ ചൌക്കി വരെയുമുള്ള റോഡ് തകര്‍ന്നതിനാല്‍  ഈ വഴിയുള്ള ഗതാഗതവും നരകതുല്യമാണ്.
മാത്രമല്ല, ഇവ വണ്‍വേ ആയതിനാല്‍ വന്‍ വാഹന തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. ഗോണിക്കുപ്പ റോഡില്‍ ഫൂട്പാത്തില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്.

Wednesday, September 28, 2011

COORG NEWS

 
 മാലിന്യത്തില്‍ വീര്‍പ്പുമുട്ടി സിദ്ധാപുരം ടൌണ്‍
വീരാജ്പേട്ട്: സിദ്ധാപുരം ടൌണിലെ മാലിന്യ കൂമ്പാരം ദുരിതമാകുന്നു. കുടകില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് സിദ്ധാപുരം. ടൌണിലെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ടൌണിന് സമീപത്തെ ബി.ബി.ടി.സി കമ്പനിയുടെ സ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതിനായി  ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
ബസ്സ്റ്റാന്‍ഡ് പരിസരം, മൈസൂര്‍ റോഡ്, മടിക്കേരി റോഡ്, വീരാജ്പേട്ട^അമ്മത്തിറോഡ് എന്നിവിടങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. മാലിന്യനിര്‍മാര്‍ജനത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരികളും നാട്ടുകാരും അറിയിച്ചു.

Saturday, June 25, 2011

COORG NEWS

അന്തര് സംസ്ഥാന ഗതാഗതം ദുരിതത്തില്
 സീഗത്തോട് പാലം അപ്രോച്ച് റോഡ് തകര്ന്നു
 ണിഗുപ്പ: മൈസൂര്-തലശേãരി ഹൈവേയിലെ സീഗത്തോട് പാലത്തിനോടനുബന്ധിച്ച് പുതുതായി നിര്മിച്ച റോഡ് തകര്ന്ന് ചളിക്കുളമായി. റോഡ് ഉപയോഗശൂന്യമായതിനാല് വാഹനങ്ങള് ദുര്ബലമായ പഴയപാലത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മൂന്ന് മാസം മുമ്പ് പണി പൂര്ത്തിയായ റോഡിന്റെ ഇരുവശവും തകര്ന്നിട്ടുണ്ട്. കണ്ണൂര്-മൈസൂര്-ഹൂന്സൂര്-വീരാജ്പേട്ട റൂട്ടില് ഓടുന്ന ചരക്ക് വാഹനങ്ങളടക്കം വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മിച്ച പഴയ പാലം തകര്ച്ച നേരിട്ടതിനാലാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തിന്റെയും റോഡിന്റെയും നിര്മാണം കെ.ആര്.ഡി.സി.എല്ലിനെ ഏല്പിച്ചത്. നിര്മാണത്തിലെ അപാകതയാണ് പാലം റോഡ് തകര്ച്ചക്ക് കാരണമെന്ന് നാട്ടുകാര് പറയുന്നു

Monday, June 20, 2011

COORG NEWS

സിദ്ധാപുരം-മടിക്കേരി
റോഡ് ചളിക്കുളമായി
സിദ്ധാപുരം: സിദ്ധാപുരം-മടിക്കേരി റോഡില്‍കാവേരി പുഴയ്ക്ക് കുറുകേ സിദ്ധാപുരത്ത് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച്  റോഡ് തകര്‍ന്ന് ചളിക്കുളമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കുന്നതിന് മുമ്പേയാണ് റോഡ് തകര്‍ന്നത്്.
കോഴിക്കോട്^ഹാസന്‍ ഹൈവേയിലെ ഈ പാലം ഏഴ് കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. 128 വര്‍ഷം പഴക്കമുള്ള പഴയപാലം ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് പുതിയ പാലത്തിന്റെ പണി മുംബൈയിലെ ഗാമന്‍ ഇന്ത്യന്‍ കമ്പനിക്ക് പൊതുമരാമത്ത് നല്‍കിയത്.
അഞ്ച് വര്‍ഷമാണ് പാലം പണിപൂര്‍ത്തിയാക്കാന്‍ എടുത്തത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള റോഡുകള്‍ ചളിക്കുണ്ടുകളായി മാറിയിരിക്കയാണ്. ഇപ്പോള്‍ മിക്ക വാഹനങ്ങളും പഴയ പാലത്തെയാണ് ഗതാഗതത്തിന് ആശ്രയിക്കുന്നത്.

Friday, June 17, 2011

COORG NEWS

 
അപകടങ്ങള്‍ കുറക്കാന്‍ മെറ്റല്‍ ബീം ക്രോസ്
വീരാജ്പേട്ട-മാക്കൂട്ടം ചുരം റോഡ് നിര്‍മാണം:
രണ്ടാംഘട്ടം ഈമാസം അവസാനം തീരും.
വീരാജ്പേട്ട: പെരുമ്പാടി ചെക്പോസ്റ്റില്‍ നിന്നും മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രം വരെയുള്ള  റോഡിന്റെ ഭാഗമായ കൂട്ടുപുഴ മാക്കൂട്ടം ചെക്പോസ്റ്റ് വരെയുള്ള 1.75 കി.മീ റോഡിന്റെ മുഴുവന്‍ നിര്‍മാണവും ഈ മാസവും 30നുള്ളില്‍ തീരുമെന്ന് മടിക്കേരി അസി. എക്സി. എന്‍ജിനീയര്‍ ധര്‍മരാജ് അറിയിച്ചു.
മൊത്തം 28.4 കോടി രൂപയാണ് മാക്കൂട്ടം ചുരം റോഡ് പുനര്‍നിര്‍മാണത്തിന് ചെലവിട്ടത്. തെരഞ്ഞെടുക്കപെട്ട ഭാഗങ്ങളില്‍ 'മെറ്റല്‍ ബീം ക്രോസ്' നിര്‍മിച്ചിട്ടുണ്ട്.
 റോഡിന്റെ ഇരുഭാഗങ്ങളിലും നിര്‍മിച്ച ഈ മെറ്റല്‍ ബീം അപകടങ്ങള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വീരാജ്പേട്ട കേന്ദ്രമായി സ്ഥിരം ഗുണനിലവാരം കേന്ദ്രം തന്നെ തുടങ്ങിയിരുന്നു.
കുശാല്‍നഗറില്‍
കാട്ടാന കൃഷി നശിപ്പിച്ചു
വീരാജ്പേട്ട: കുടക് ജില്ലയില്‍ കുശാല്‍ നഗറിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന അക്രമത്തില്‍ അത്തൂരിലെ കര്‍ഷകരുടെ കൃഷി നശിച്ചു. മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാണ്.
അത്തൂര്‍, ആനക്കാട്, ഗുഡെഹൊസൂര്‍, രംഗസമുദ്ര, ഹെബ്ബാലെ എന്നിവിടങ്ങളില്‍ ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ സന്ധ്യയാവുന്നതോടെ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്കാവുന്നുള്ളൂ. ദിനംപ്രതി ഇത് തുടരുമ്പോഴും വനംവകുപ്പ് അധികൃതര്‍ മൌനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. ഈ ഭാഗങ്ങളിലെ പകുതിയിലധികം കര്‍ഷകര്‍ കേരളത്തില്‍നിന്ന് കുടിയേറിയവരാണ്.
ഫോറസ്റ്റ് അതിര്‍ത്തിയില്‍ കാട് വെട്ടി ബാങ്ക് ലോണും മറ്റുമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഈ മേഖലയിലെ കര്‍ഷകരധികവും. ഏറുമാടം കെട്ടിയും കമ്പിവേലി കെട്ടിയും കാട്ടാനകളെയും മറ്റും തുരത്തുന്നത് വിഫലമാണെന്നും കര്‍ഷകര്‍ പറയുന്നു.

Sunday, May 29, 2011

COORG NEWS

കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
മടിക്കേരി: കാലവര്‍ഷം വൈകിയത് കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലും വാണിജ്യകേന്ദ്രമായ കുശാല്‍നഗറിലും മേയ് മാസം ആദ്യവാരംതന്നെ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
മടിക്കേരി ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരുന്ന 'കൂട്ട്ഹൊള' വരണ്ട നിലയിലാണ്. മടിക്കേരി ടൌണില്‍ ഇപ്പോള്‍ ആഴ്ചയില്‍ നാലു ദിവസം മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. അനധികൃത ഹോംസ്റ്റേകളും റിസോര്‍ട്ടുകളും വെള്ളമൂറ്റുന്നതും വേനലവധിയായതിനാല്‍ വിനോദസഞ്ചാരികള്‍ വര്‍ധിച്ചതുമാണ് ഒരു കാരണം.
വീരാജ്പേട്ട നഗരത്തില്‍ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം കുറവാണെങ്കിലും ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബേത്തരി പുഴയും കദനൂര്‍ പുഴയും വരണ്ടുകിടപ്പാണ്. കാലവര്‍ഷം താമസിക്കുകയാണെങ്കില്‍ വെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
കുശാല്‍നഗര്‍ ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബൈല്‍കൊപ്പയിലെ കാവേരി പുഴയിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കുടകിലെ മിക്ക നഗരങ്ങളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, ജില്ലാ ഭരണകൂടം പ്രത്യേക കുടിവെള്ള പദ്ധതിക്കുവേണ്ടി 8.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

Thursday, April 28, 2011

COORG NEWS

കുടക് ജില്ലയില്‍ നേരിയ
ഭൂചലനം; നാശനഷ്ടമില്ല
മടിക്കേരി: കുടക് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലെ 10.55ന് നേരിയ തോതില്‍ ഭൂചലനമുണ്ടായി. എന്നാല്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടിക്കേരിയിലെ രാജാസീറ്റ്, ഹില്‍വ്യൂ, ആസാദ് നഗര്‍, ത്യാഗരാജ, ഗദ്ദികെ, മെയിന്‍ഗേറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ത്യാഗരാജയിലും ആസാദ് നഗറിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍വിട്ട് നിരത്തിലിറങ്ങി. മൂന്നു വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവിച്ചു. രാജാസീറ്റ്, ഹില്‍വ്യൂ എന്നിവിടങ്ങളില്‍ ഇടിമുഴക്കംപോലെ ശബ്ദം അനുഭവപ്പെട്ടുവെന്ന് ജനങ്ങള്‍ പറഞ്ഞു. 33 സെക്കന്‍ഡ് ഭൂചലനം ഉണ്ടായതായി ജില്ലാ അധികൃതര്‍ പറഞ്ഞു.

Tuesday, April 19, 2011

COORG

കുടകില്‍ മലയാളികള്‍ക്കുനേരെ അക്രമം:
നടപടിയെടുക്കണമെന്ന് കോടിയേരി
തലശേãരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍ മലയാളികളായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നേരെയുള്ള സാമൂഹികവിരുദ്ധ അക്രമങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കര്‍ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. നിരവധി മലയാളികള്‍ കൂര്‍ഗില്‍ കൃഷിക്കും വ്യാപാരത്തിനുമായി താമസിക്കുന്നുണ്ട്. അടുത്തകാലത്തായി സാമൂഹികവിരുദ്ധരായ ചിലര്‍ മലയാളികള്‍ക്കുനേരെ അക്രമം നടത്തുകയാണ്. തലശേãരി സ്വദേശികളായ പാറന്റവിട ഉസ്മാനും മുനീറും ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തോടെ കുടകിലെ മലയാളി സമൂഹം കടുത്ത ഭീതിയിലാണെന്നും അക്രമസംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും മന്ത്രി കര്‍ണാടക സര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മാക്കൂട്ടം ചുരംറൂട്ടില്‍ അവശ്യ ബസ്
സര്‍വീസില്ല; യാത്രക്കാര്‍ ദുരിതത്തില്‍
ഇരിട്ടി: ഏറെകാലത്തെ മുറവിളികള്‍ക്കുശേഷം മാക്കൂട്ടം ചുരംറോഡ് അറ്റകുറ്റ പണിപൂര്‍ത്തിയാക്കിയിട്ടും റൂട്ടിലൂടെ ആവശ്യത്തിന് ബസ് സര്‍വീസ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മാക്കൂട്ടം ചുരംറോഡ് പണിപൂര്‍ത്തിയായതോടെ ഇരിട്ടി വഴി കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. മാനന്തവാടി ചുറ്റിപ്പോകുന്നതിനുപകരം ഇരിട്ടിവഴി കൂട്ടുപുഴ മാക്കൂട്ടം ചുരംറോഡിലൂടെ കര്‍ണാടകയിലേക്കെത്താന്‍ എളുപ്പമായതോടെ യാത്രക്കാര്‍ കൂടുതലും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായ ബസ് സര്‍വീസുകള്‍ ഇവിടേക്കില്ല.
കേരള, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട്, ടൂറിസ്റ്റ് ബസുള്‍പ്പെടെ നാമമാത്രമായ ബസുകള്‍ മാത്രമാണ് ഇരിട്ടിവഴി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ ഏതാനും സ്വകാര്യ ബസുകളുമുണ്ട്.
എന്നാല്‍, ഈ സൌകര്യങ്ങളൊന്നും യാത്രക്കാര്‍ക്ക് മതിയാകാത്ത അവസ്ഥയാണുള്ളത്. ആഘോഷവേളകളിലാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. മിക്ക ബസുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞുനിന്നിട്ടുവേണം യാത്ര ചെയ്യാന്‍. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇരു സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന ആവശ്യം ശകതമായിട്ടുണ്ട്.
Courtesy: Madhyamam/19-04-2011

Sunday, February 27, 2011

MADIKERI

മടിക്കേരിയില്‍ നിരോധാജ്ഞ രണ്ടു ദിവസത്തേക്കുകൂടി നീട്ടി
മടിക്കേരി: വ്യാഴാഴ്ച ഹിന്ദു സമാജോത്സവ ഘോഷയാത്രയുടെ സമയത്തുണ്ടായ സംഘര്‍ഷത്തെയും കല്ലേറിനെയും തുടര്‍ന്ന് മടിക്കേരി ടൌണില്‍ ഏര്‍പ്പെടുത്തിയ നിരോധാജ്ഞ രണ്ടു ദിവസത്തേക്കുകൂടി നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഘോഷയാത്രാ സമയത്ത് നടന്ന കല്ലേറില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും മടിക്കേരി പട്ടണത്തില്‍ ഹര്‍ത്താലിന് തുല്യമായ സ്ഥിതിയായിരുന്നു. വെള്ളിയാഴ്ചയും രണ്ടു കടകള്‍ക്കുനേരെ കല്ലേറുണ്ടായി. വൈകീട്ട് രണ്ടിടങ്ങളില്‍ പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. ശനിയാഴ്ച സ്ഥിതി ശാന്തമാണ്. വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. പരീക്ഷകള്‍ നടന്നു.
Courtesy:Madhyamam/27-02-2011

Sunday, January 23, 2011

കര്‍ണാടക ബന്ദ്: കുടക് നിശ്ചലമായി




കര്‍ണാടക ബന്ദ്:
കുടക് നിശ്ചലമായി
മടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി.
സിദ്ധാപുരത്ത് ബി.ജെ.പി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനതാദള്‍ പ്രവര്‍ത്തകന്‍ അശ്റഫിനു പരിക്കേറ്റു.
അശ്റഫിനെ സിദ്ധാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിദ്ധാപുരം പൊലീസ് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മടിക്കേരി, വീരാജ്പേട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ കോലം കത്തിച്ചു. നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യെദിയൂരപ്പ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Courtesy: Madhyamam/23-01-11