ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label KOODAMKULAM. Show all posts
Showing posts with label KOODAMKULAM. Show all posts

Wednesday, January 2, 2013

കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി

കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: കൂടങ്കുളം  ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘പുതുവര്‍ഷം കൂടങ്കുളത്തോടൊപ്പം’ സമരത്തിന്‍െറ ഭാഗമായി നടന്ന ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും ഡോ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.  അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ആണവ വിവുദ്ധ പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, പൗരാവകാശ സംരക്ഷണ സമിതി പ്രതിനിധി കെ. സുനില്‍കുമാര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍, ലോഹ്യ വിചാരവേദി സംസ്ഥാന വൈ. പ്രസിഡന്‍റ് വി.വി. രാഘവന്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈ. പ്രസിഡന്‍റ്  പള്ളിപ്രം പ്രസന്നന്‍, അഡ്വ. കസ്തൂരിദേവന്‍, ടി.പി.ആര്‍. നാഥ്, കെ. ചന്ദ്രബാബു, കെ. രമേശന്‍, അഡ്വ. ഇ. സനൂപ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതവും മേരി അബ്രഹാം നന്ദിയും പറഞ്ഞു.

Sunday, November 25, 2012

ജമാഅത്ത് നേതാക്കളെ തടഞ്ഞത് അപലപനീയം

ജമാഅത്ത് നേതാക്കളെ
തടഞ്ഞത് അപലപനീയം
ചെന്നൈ: ഇടിന്തകരയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുള്‍പ്പെടെ 30 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ കൂടങ്കുളം ആണവനിലയ വിരുദ്ധ സമരസമിതി അപലപിച്ചു. ഇടിന്തകര മേഖലയില്‍ നിരോധാജ്ഞ പ്രാബല്യത്തില്‍ ഇല്ളെന്നിരിക്കെ കൂടങ്കുളം സമരത്തിന് സമാധാനപരമായ മാര്‍ഗത്തില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിയവരെ കാരണംകൂടാതെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. തമിഴ്നാട് പൊലീസിന്‍െറയും കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകളുടെയും അതിരുകടന്ന നടപടിയെ സമരസമിതി അപലപിച്ചു.

Sunday, March 11, 2012

കൂടങ്കുളം ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും

കൂടങ്കുളം ഐക്യദാര്‍ഢ്യ
പരിപാടികള്‍ സംഘടിപ്പിക്കും
കോഴിക്കോട്: മാര്‍ച്ച് 11 ലോകത്തുടനീളം ഫുകുഷിമ ദുരന്തത്തിന്‍െറ സ്മരണകള്‍ പങ്കിടുമ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ റസാഖ് പാലേരി അറിയിച്ചു.
 മനുഷ്യരാശിയെ വിനാശത്തിലേക്ക് നയിക്കുന്ന ആണവോര്‍ജ സ്രോതസ്സുകളില്‍നിന്ന് ലോകം പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗവണ്‍മെന്‍റും ആണവോര്‍ജത്തിനനുകൂലവും കൂടങ്കുളം സമരത്തിനെതിരെയും സ്വീകരിക്കുന്ന വഴിവിട്ട നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്.
ഫുകുഷിമ ദിനത്തില്‍ കാസര്‍കോട് ബേക്കല്‍ ബീച്ച്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കൃഷ്ണമേനോന്‍ വനിതാ കോളജ് കാമ്പസ്, പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര പന്തല്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും പ്രധാന ടൗണുകളിലും ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങളും സമര പ്രതിജ്ഞയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ കൂടങ്കുളം സമര പന്തലിലേക്ക് ഫുകുഷിമ സ്മൃതിയാത്ര സംഘടിപ്പിക്കും.
കൂടങ്കുളത്തെയും പരിസരത്തെയും തൊഴിലാളികള്‍ തൊഴില്‍ ഉപേക്ഷിച്ച് ഫുകുഷിമ സ്മൃതിയാത്രയില്‍ പങ്കുചേരും. എന്‍. സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍, പി.ഐ. നൗഷാദ്, കെ. സഹദേവന്‍ തുടങ്ങിയ സമര നേതാക്കള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഫുകുഷിമ സ്മൃതി പ്രഭാഷണം നടത്തും.
 യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ റസാഖ് പാലേരി, കണ്‍വീനര്‍, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി (ഫോണ്‍: 094446461176യുമായി ബന്ധപ്പെടണം.

Saturday, October 1, 2011

KOODAMKULAM

 
 ആണവനിലയ വിരുദ്ധ 
ഐക്യദാര്‍ഢ്യ യാത്ര തുടങ്ങി
പാടിയോട്ടുചാല്‍: ആണവനിലയ സമരം വിജയിച്ച  പെരിങ്ങോത്തുനിന്ന് തമിഴ്നാട്ടിലെ കൂടംകുളത്തേക്കുള്ള ആണവ നിലയ വിരുദ്ധ ഐക്യദാര്‍ഢ്യ യാത്ര എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ എന്നാല്‍, മനുഷ്യരാണെന്നും മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംവിധാനമായി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. മാനവരാശിയുടെ നിലനില്‍പിന് ഭീഷണി വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അത് ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.  യാത്ര ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഞാന്‍ സന്തോഷവതിയാണ്. എന്‍ഡോസള്‍ഫാനെതിരെ ഞാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിധി എനിക്ക് അനുകൂലമായത് ഇന്നാണ്-അവര്‍ പറഞ്ഞു.
ചില സമയത്ത് നിരക്ഷരര്‍ നടത്തുന്ന സമരപ്രവര്‍ത്തനങ്ങള്‍ പോലും അംഗീകരിക്കേണ്ടിവരുമെന്നും ആദിവാസികള്‍ നിലനില്‍പിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള ചലനങ്ങളാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ആണവ നിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ആണവനിലയ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എഴുത്തുകാരന്‍ കെ. രാമചന്ദ്രന്‍, പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍, ഫെയര്‍ട്രേഡ് ചെയര്‍മാന്‍ തോമസ് കുളപ്പുരക്കല്‍, വി.ആര്‍.കൃഷ്ണയ്യര്‍, ലോ ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി തലവില്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു.
ജാഥ പയ്യന്നൂരില്‍നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടും. കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രണ്ടിന് തമിഴ്നാട് കൂടംകുളത്ത് എത്തും.
ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കുക, കൂടംകുളത്തെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുക എന്നിവയാണ് ജാഥയുടെ മുദ്രാവാക്യം. വടക്കന്‍ മേഖല ജാഥയെ സിവിക് ചന്ദ്രന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, എം.എ. റഹ്മാന്‍ എന്നിവര്‍ നയിക്കും.  കോതമംഗലത്ത് നിന്നുവരുന്ന തെക്കന്‍ മേഖല ജാഥയും ഒക്ടോബര്‍ രണ്ടിന് കൂടംകുളത്ത് സംഗമിക്കും.