ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 7, 2012

SOLIDARITY KANNUR


രക്തദാനത്തിന് സജ്ജരായി 70 പെണ്‍കുട്ടികള്‍

രക്തദാനത്തിന് സജ്ജരായി
70 പെണ്‍കുട്ടികള്‍
മട്ടന്നൂര്‍: രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഉളിയില്‍ നരയമ്പാറ ഐഡിയല്‍ അറബിക് കോളജിലെ 70 വിദ്യാര്‍ഥിനികള്‍ മാതൃകയായി. വിദ്യാര്‍ഥിനികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോളജില്‍ രക്തദാന സേന രൂപവത്കരിച്ചു.
ഐഡിയല്‍ കോളജില്‍ ഗേള്‍സ് യൂനിയന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് സേന രൂപവത്കരിച്ചത്. രക്തദാനത്തിനുള്ള സമ്മത പത്രത്തില്‍ പെണ്‍കുട്ടികളെല്ലാം ഒപ്പിട്ടു.
ക്യാമ്പില്‍ രക്ത നിര്‍ണയവും ആരോഗ്യ ബോധവത്കരണ ക്ളാസും നടന്നു. ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് മട്ടന്നൂര്‍ ഗ്രെയ്സ് ഹോസ്പിറ്റലിലെ ഡോ. എ. ജോസഫ് ക്ളാസെടുത്തു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ കെ. അനീസ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ വി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. സാലിമ സ്വാഗതവും യു.യു.സി എന്‍.സി സല്‍വ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ പ്രദര്‍ശനം

വിദ്യാഭ്യാസ പ്രദര്‍ശനം
മുണ്ടേരി: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തി. ശാസ്ത്രം, ഗണിതം, സാമൂഹികം, ഐ.ടി, പ്രവൃത്തി പരിചയം വിഭാഗങ്ങളില്‍ മത്സരമുണ്ടായി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.എ. മദനന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ ഉദ്ഘാടനം ചെയ്തു. കെ.പി. ഗംഗാധരന്‍ സ്വാഗതവും ഹരിതസേന കണ്‍വീനര്‍ സി.കെ. ജയകുമാര്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മ നാളെ

സുലൈമാന്‍ മാസ്റ്ററുടെ മരണം:
പ്രതിഷേധ കൂട്ടായ്മ നാളെ
അത്താഴക്കുന്ന്: കൗസര്‍ സ്കൂള്‍ അധ്യാപകനായ സുലൈമാന്‍ മാസ്റ്ററുടെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് അത്താഴക്കുന്ന് ബസ്സ്റ്റോപ്പില്‍ നടക്കുന്ന കൂട്ടായ്മയില്‍ വിവിധ രാഷ്ട്രീയ ബഹുജന സംഘടനാ നേതാക്കളും സുലൈമാന്‍ മാസ്റ്ററുടെ ബന്ധുക്കളും പങ്കെടുക്കും.

ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണം -സോളിഡാരിറ്റി

ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണം -സോളിഡാരിറ്റി
കണ്ണൂര്‍: പരിയാരം പഞ്ചായത്തില്‍ പൊന്നുരുക്കിപ്പാറയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ടയര്‍ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ വകവെക്കാതെ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന അധികാരികള്‍ക്കെതിരെ പ്രദേശവാസികള്‍ക്കൊപ്പം സോളിഡാരിറ്റിയും സമരത്തിനിറങ്ങുമെന്ന് ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, പി.സി. ശമീം, സി.എച്ച്. മിഫ്താഫ്, ശിഹാബ് പയ്യന്നൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

തുറന്ന സംവാദം നാളെ

 ബസ് ചാര്‍ജ് വര്‍ധന:
തുറന്ന സംവാദം നാളെ
കോഴിക്കോട്: ‘ബസ് ചാര്‍ജ് വര്‍ധന അനിവാര്യമോ, വാദവും പ്രതിവാദവും’ സോളിഡാരിറ്റി ഓപണ്‍ ഫോറം തിങ്കളാഴ്ച രാവിലെ 11ന് തൃശൂര്‍ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഭാരവാഹികളായ പി.കെ. മൂസ, പി. ഗോപിനാഥന്‍, സാമൂഹികപ്രവര്‍ത്തകരായ സിജോ കാപ്പന്‍, സി.എം. ശെരീഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് എന്നിവര്‍ പങ്കെടുക്കും. ബസ് ചാര്‍ജ് വര്‍ധനയുടെ അനിവാര്യതയും എതിര്‍വാദങ്ങളും അവതരിപ്പിച്ചശേഷം ചര്‍ച്ചയില്‍ ഇടപെടാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും. അനുകൂലവും പ്രതികൂലവുമായ വാദം അവതരിപ്പിക്കാന്‍ വ്യക്തികള്‍ക്കും ക്ളബുകള്‍ക്കും സംഘടനകള്‍ക്കും സൗകര്യം ലഭിക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിങ്കള്‍ രാവിലെ 11ന് മുമ്പായി തൃശൂര്‍ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അറിയിച്ചു.

ARAMAM MONTHLY