ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 25, 2012

PRABODHANAM WEEKLY


MADHYAMAM WEEKLY


സംരക്ഷണം നല്‍കണം -ജമാഅത്തെ ഇസ്ലാമി

 അസം കലാപബാധിതര്‍ക്ക് തിരിച്ചത്തൊന്‍
സംരക്ഷണം നല്‍കണം  -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അസമില്‍ ബോഡോ കലാപത്തെ തുടര്‍ന്ന് നാടുവിട്ടോടിയവര്‍ക്ക് വീടുകളില്‍ തിരിച്ചത്തൊന്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള  അമീര്‍ ടി.ആരിഫലി.
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ആവശ്യമുന്നയിച്ചത്. ബോഡോ തീവ്രവാദികള്‍ നിയമവിരുദ്ധമായി കൈവശം വെച്ച ആയുധങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണം. ‘ബോഡോ ലാന്‍ഡ് ടെറിട്ടറി കൗണ്‍സില്‍’ നിയമത്തിലെ വിവേചനം അവസാനിപ്പിക്കണം. കലാപബാധിത മേഖലകളിലെ അരക്ഷിതാവസ്ഥ പരിഹരിച്ച് സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആരിഫലി ആവശ്യപ്പെട്ടു.
കലാപബാധിത മേഖലകളിലെ റിലീഫ് ക്യാമ്പുകള്‍ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അങ്ങേയറ്റം ശോചനീയമാണ് ക്യാമ്പുകളിലെ അവസ്ഥ. മഴ പല ക്യാമ്പുകളെയും വെള്ളത്തിലാക്കിയിരിക്കുന്നു. വൈദ്യസേവനം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. കേരളത്തില്‍നിന്ന് വന്ന ഐ.ആര്‍.ഡബ്ള്യു വളണ്ടിയര്‍മാരും എം.ഇ.എസ്. ഡോക്ടര്‍മാരും ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സംവിധാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  റിലീഫ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.
 298ല്‍ 70 ക്യാമ്പുകളുടെ പ്രവര്‍ത്തനം  ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തിട്ടുണ്ട്.
കേന്ദ്ര ജനസേവന വിഭാഗം സെക്രട്ടറി ശഫീഅ് മദനി നേതൃത്വം നല്‍കുന്നു. സെപ്റ്റംബര്‍ 20ന് അസമിലത്തെിയ കേരള സംഘത്തില്‍ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, സെക്രട്ടറി എന്‍.എം. അബ്ദുറഹ്മാന്‍, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം കെ.കെ. മമ്മുണ്ണി മൗലവി, ജനസേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍ എന്നിവരുമുണ്ടായിരുന്നു. എ.യു.ഡി.എഫ്, ജംഇ യ്യത്തുല്‍ ഉലമാ നേതാക്കളുമായി ഇവര്‍ സംസാരിച്ചു. അസം ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ള ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ 9446414307 നമ്പറില്‍ ബന്ധപ്പെടുക.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

എയര്‍ ഇന്ത്യാ സര്‍വീസുകള്‍
റദ്ദാക്കല്‍; വെല്‍ഫെയര്‍ പാര്‍ട്ടി
പ്രതിഷേധിച്ചു
തിരുവനന്തപുരം: സാധാരണക്കാരായ പ്രവാസികളെ ദുരിതത്തിലാക്കി 168 സര്‍വീസുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. വെക്കേഷന്‍ അവസാനിക്കുന്ന സമയമായതിനാല്‍ പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. പലരും ടിക്കറ്റ് എടുത്തിരിക്കെ ബദല്‍ സംവിധാനം പോലുമില്ലാതെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുത്തിയ എയര്‍ ഇന്ത്യ ഇപ്പോള്‍ വിമാനം റദ്ദാക്കിയും പ്രവാസികളെ ദ്രോഹിക്കുന്നു പ്രസ്താവനയില്‍ പറഞ്ഞു.  വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടി, സുരേന്ദ്രന്‍ കരീപ്പുഴ, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.