ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 3, 2012

SOLIDARITY

SOLIDARITY

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തെ തുടച്ചു നീക്കും - കെ എ പട്ടേരി

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തെ തുടച്ചു നീക്കും - കെ എ പട്ടേരി
കവിയൂര്‍ : ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ  നടപ്പാക്കുന്ന രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കാന്‍ കഴിയുമെന്ന്‍ പ്രമുഖ ഗാന്ധിയന്‍ ആക്ടിവിസ്റ്റ്  കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി പ്രസ്താവിച്ചു . ജമാഅത്തെ ഇസ്ലാമി കവിയൂര്‍ - വയലില്‍ പള്ളി  വനിതാ പ്രവര്‍ത്തകര്‍ നടത്തുന്ന കൈത്താങ്ങ്‌  പലിശ രഹിത പരസ്പര സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.  പലിശക്കെണിയില്‍  നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഒരു കൂട്ടം വനിതകള്‍ മുന്നോട്ട് വന്നത് രാജ്യത്തിനു മാതൃകയാണ് . ഇതൊരു സേവന പ്രവര്ത്തനമെന്നതിലുപരി പലിശക്കെതിരെയുള്ള ശക്തമായ ഒരു വിദ്യാഭ്യാസമാണ്  കൈത്താങ്ങ്‌ നിര്‍വഹിക്കുന്നതെന്നും , ഇത്തരം സംരംഭങ്ങള്‍ നാട്ടിലെല്ലായിടത്തും വളര്‍ന്നു വരേണ്ടതുണ്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി . ജമാഅത്തെ ഇസ്ലാമി കാസര്‍ക്കോട് ജില്ലാ പ്രസിടന്റ്റ് യു പി സിദ്ദീഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു . വാര്‍ഡു  മെമ്പര്‍ സിന്ധു മനോഹരന്‍ , അഡ്വക്കേറ്റ് രവീന്ദ്രന്‍ , എം ദാവൂദ്  എന്നിവര്‍  സംസാരിച്ചു. ബുഷ്‌റ പി റിപ്പോര്‍ട്ട്‌ അവതരിപ്പുച്ചു . കൈത്താങ്ങ്‌ പ്രസിടന്റ്റ് പി സി ഷമീമ അദ്ദ്യക്ഷത വഹിച്ചു , സെക്രട്ടറി  സി ഹസീന സ്വാഗതം പറഞ്ഞു.

പൊതുയോഗം

പൊതുയോഗം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം താഴെമൗവ്വഞ്ചേരിയില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

നേതൃപരിശീലന ക്യാമ്പ്

നേതൃപരിശീലന ക്യാമ്പ്
വിളയാങ്കോട്: ക്ളാസ്മുറിയുടെ നാല്‍ചുവരുകള്‍ക്കുള്ളില്‍നിന്നും സമൂഹത്തിലെ പൊള്ളുന്ന കാഴ്ചകളിലേക്ക് വിദ്യാര്‍ഥികള്‍ കണ്ണുകള്‍ തുറന്നുവെക്കണമെന്ന് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പറഞ്ഞു. വിറാസ് കോളജ് യൂനിയനും എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷംസീര്‍ സ്വാഗതവും സെക്രട്ടറി കെ.എം. ആനിസ നന്ദിയും പറഞ്ഞു. അജ്മല്‍ പ്രാര്‍ഥന നടത്തി. മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍ അതിഥികളെ പരിചയപ്പെടുത്തി.
രണ്ടുദിവസമായി നടന്ന ശില്‍പശാലയില്‍ ഒലിപ്പീല്‍ നിയാസ് (ഇഫക്ടിവ് ലീഡര്‍ഷിപ്), നിസാര്‍ അഹ്മദ് (ഹൗ ടു സ്പീക്), സാദിഖ് മമ്പാട്, ആബിദ് (ഇവന്‍റ് മാനേജ്മെന്‍റ്) എന്നിവര്‍ ക്ളാസെടുത്തു. ഓസ്കര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സിനിമ ‘എ സെപറേഷന്‍’ പ്രദര്‍ശനവും നടന്നു.

വാര്‍ഷികാഘോഷവും യാത്രയയപ്പും

വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: വിരമിക്കുന്ന അധ്യാപിക കെ.കെ. ഭാര്‍ഗവിക്ക് പുറവൂര്‍ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് മെംബര്‍ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 ഉപഹാര സമര്‍പ്പണം പി.ടി.എ പ്രസിഡന്‍റ് എ. രമേശന്‍ നിര്‍വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്‍റ് ഫൗസിയ എന്‍ഡോവ്മെന്‍റ് വിതരണം നിര്‍വഹിച്ചു. സബ്ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ് നേടിയ സുഹാനക്ക് അശ്റഫ് പുറവൂര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പി.കെ. പാര്‍വതി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഐ.വി. രമേശന്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും പി. ഹാഷിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം


 ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം:
ചേലോറയില്‍ കുടിവെള്ളവിതരണം 
മുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു
കണ്ണൂര്‍ നഗരസഭയുടെ മാലിന്യംതള്ളല്‍ കാരണം കുടിവെള്ളം മലിനമായ ചേലോറയില്‍ നഗരസഭ നടത്തിയിരുന്ന കുടിവെള്ള വിതരണം നിലച്ചിട്ട് 100 ദിവസം പിന്നിട്ടു. 2011 ഡിസംബര്‍ 23 മുതലാണ് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് നഗരസഭയുടെ കുടിവെള്ളവിതരണം മുടങ്ങിയത്. ഇതത്തേുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ മാലിന്യവിരുദ്ധ സമരം തുടങ്ങി.
നിരന്തരമായ മാലിന്യനിക്ഷേപം കാരണം പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതിനാലാണ് നഗരസഭ ബദല്‍ സംവിധാനമേര്‍പ്പെടുത്തിയത്. ഇതിന് പരിഹാരം വേണമെന്നും ചേലോറ മാലിന്യമുക്ത ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.
എന്നാല്‍, സമരം അവസാനിപ്പിച്ചാല്‍ കുടിവെള്ളം നല്‍കാമെന്ന വാശിയിലാണ് നഗരസഭ. നാട്ടുകാരും നഗരസഭ അധികൃതരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒട്ടനേകം കുടുംബങ്ങളിലെ കുടിവെള്ളസ്വപ്നം പാടെ നിലക്കുകയായിരുന്നു.
കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് കുഴിപ്പിച്ച കിണറും ഉപയോഗശൂന്യമാണ്. നഗരസഭ സ്ഥാപിച്ച കുടിവെള്ളപൈപ്പിന് മുന്നില്‍ പാത്രങ്ങള്‍ നിരത്തിവെച്ച് വല്ലപ്പോഴും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ചേലോറക്കാര്‍.
നഗരസഭയുടെ കുടിവെള്ളം മുടങ്ങുമ്പോള്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തധികൃതര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താറുണ്ടായിരുന്നു. എന്നാല്‍, മാലിന്യം തള്ളുന്ന വിഷയത്തില്‍ പഞ്ചായത്തും നഗരസഭയോടൊപ്പം ചേര്‍ന്നതോടെ അതും നിലച്ച മട്ടാണ്.
കുടിവെള്ളത്തിനായി പഞ്ചായത്തധികൃതരെയും നഗരസഭാധികൃതരെയും പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.

പെട്ടിപ്പാലം: പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം

 പെട്ടിപ്പാലം: 
പൊലീസ് ഭീഷണിക്കെതിരെ  പ്രതിഷേധം
തലശ്ശേരി: മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് അതിക്രമത്തിനുശേഷവും പുന്നോല്‍ നിവാസികളെ കള്ളക്കേസില്‍ കുടുക്കിയും ഭീഷണി മുഴക്കിയുമുള്ള പൊലീസ് നടപടിക്കെതിരെ പുന്നോലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ പ്രതീകാത്മക തടവറയും മൗന പ്രതിഷേധവുമാണ് ഇന്നലെ നടത്തിയത്.
കൈയും വായും മൂടിക്കെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പൊലീസ് അതിക്രമത്തിന്‍െറയും പിഞ്ചുകുട്ടികളെ കാക്കിധാരികള്‍ ആക്രമിക്കുന്ന ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു.  പൊലീസും നഗരസഭയും ഭരണകൂടവും ചേര്‍ന്ന് എന്തു നടപടി സ്വീകരിച്ചാലും പെട്ടിപ്പാലത്ത് വിജയംവരെ സമരം ചെയ്യുമെന്ന് ജനങ്ങള്‍ മൗനപ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസര്‍, കെ.കെ. അബൂബക്കര്‍, കെ.പി. സജീവന്‍, എന്‍.കെ. ഉമര്‍കുട്ടി, മറിയം ജമീല, കെ.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ജി.ഐ.ഒ ടീന്‍സ് മീറ്റ്

ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ (ടീന്‍സ് മീറ്റ്) ഏപ്രില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ വിളയാങ്കോട് വാദിസലാമില്‍ നടത്തും. ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
 ഫോണ്‍: 9995953016, 8129604080.

ടാലന്‍റീന്‍: മെഗാഫൈനല്‍

 ടാലന്‍റീന്‍:  മെഗാഫൈനല്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാലന്‍റീന്‍ ഇന്‍റര്‍നാഷനല്‍ ടാലന്‍റ് സര്‍ച് എക്സാമിന്‍െറ മെഗാഫൈനല്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് നടക്കും. വിജയികള്‍ക്ക് ഒരുലക്ഷത്തിന്‍െറ സ്കോളര്‍ഷിപ് നല്‍കും. മെഗാഫൈനല്‍ റൗണ്ടിലേക്ക് ജില്ലയില്‍നിന്ന് പയ്യന്നൂര്‍ എടാട്ട് വി.ഇ.എസ് വിദ്യാലയത്തിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ജയദേവ് മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജയദേവ് മേനോനെ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അഭിനന്ദിച്ചു.

പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു

 
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
ന്യൂമാഹി: അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ ചിത്രകാരന്‍ പ്രശാന്ത് ഒളവിലത്തെ സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ് സംയുക്ത യോഗം അനുമോദിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ കെ. അബ്ദുറഹീം പ്രശാന്ത് മാസ്റ്റര്‍ക്ക് മെമന്‍േറാ കൈമാറി. മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നൂറുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
 25 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിതയെ ആദരിച്ചു. മജ്ലിസ് എം.ടി.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, അല്‍ഫലാഹ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ടി.എ പ്രസിഡന്‍റ് അഹമ്മദ് പെരിങ്ങാടി വിതരണം ചെയ്തു. അല്‍ഫലാഹ് 30ാം വാര്‍ഷിക സപ്ളിമെന്‍റ് അബ്ദുറഹീം പ്രകാശനം ചെയ്തു. അല്‍ഫലാഹ് ട്രസ്റ്റ് മെംബര്‍ കെ.കെ. അബ്ദുല്ല, വെല്‍വിഷേര്‍സ് ഫോറം സെക്രട്ടറി കെ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡി. ഷീജ, അജിത, സബ്രീന എന്നിവര്‍ സംസാരിച്ചു.