ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 13, 2013

TOPCO ZAMZAM


ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സദസ്സും നാളെ

ഡി. വിനയചന്ദ്രന്‍ അനുസ്മരണവും
സാംസ്കാരിക സദസ്സും നാളെ
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സായാഹ്നവും നാളെ വൈകീട്ട് 4.30ന് കണ്ണൂര്‍ പൊലീസ് ക്ളബില്‍ നടക്കും.
കെ.സി. ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യും. മാധവന്‍ പുറച്ചേരി, ബഷീര്‍ കളത്തില്‍, മനോജ് കാട്ടാമ്പള്ളി, സി.കെ. മുനവിര്‍, ടി.എ. ബിനാസ്, റംഷീദ് തളിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.

സോളിഡാരിറ്റി മാര്‍ച്ച് നടത്തി

 
 
 
 
 പരിയാരം മെഡിക്കല്‍ കോളജ് :
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സോളിഡാരിറ്റി മാര്‍ച്ച് നടത്തി. നൂറുകണക്കിന് വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് കൂടങ്കുളം ഐക്യദാര്‍ഢ്യ സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളം സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള ഉപജീവന മാര്‍ഗമായി മാത്രം സഹകരണ മേഖലയെ മാറ്റിയിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു. മാര്‍ച്ച് കവാടത്തിനരികെ പൊലീസ് തടഞ്ഞു.
കവാടത്തിന് മുന്നില്‍ ‘പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാല്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു’ എന്ന ബോര്‍ഡ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സാദിഖ് നാട്ടി.
 ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ജില്ല  സെക്രട്ടറി കെ. നിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.