ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, April 20, 2012

സ്നേഹസംഗമം

സ്നേഹസംഗമം
പഴയങ്ങാടി: ഏഴോം ഡയലോഗ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സ്നേഹസംഗമം നടത്തി. ഡയലോഗ് സെന്‍റര്‍ സംസ്ഥാന സെക്രട്ടറി ജി.കെ.എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എ.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ സ്വാഗതവും ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

FUTURE IS OURS

സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി

 
 സാധാരണക്കാര്‍ക്കും നിലവാരമുള്ള
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
ഇരിക്കൂര്‍: സമ്പന്ന വിഭാഗത്തിനു മാത്രമല്ല സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. കൊളപ്പയില്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് നോക്കിയല്ല പഠനം നിശ്ചയിക്കേണ്ടത്. പണം വാരിയെറിയുന്നവന് മികച്ച വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പാവപ്പെട്ടവന് അത് നിഷേധിക്കലാണ്.
മികച്ച പഠനത്തിനായി ദരിദ്ര വിഭാഗത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം. ഏത് ജാതി-മതവിഭാഗത്തില്‍പെട്ടവരായാലും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വളര്‍ത്തണം. ധാര്‍മികത പഠിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ഇല്ലാതാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയും ചെയ്യണം. ഉത്തരവാദിത്തമുള്ള മനുഷ്യനാകാന്‍ കുട്ടികളെ പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തോട് കടപ്പാടുള്ളവരായി കുട്ടികള്‍ വളരണം.
കുടുംബം ഭദ്രമായാലേ സമൂഹം ഭദ്രമാവുകയുള്ളൂവെന്ന കാര്യം രക്ഷിതാക്കള്‍ ഓര്‍ക്കണം. പാശ്ചാത്യ ലോകത്ത് കുടുംബഘടന തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇംഗ്ളീഷ് സംസ്കാരം നമ്മള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്ളീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം. ലോകോത്തര വ്യക്തിത്വങ്ങളായി മാറാന്‍ ഇംഗ്ളീഷ് ഭാഷ നമ്മെ സഹായിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നിലെന്നും വിദ്യാഭ്യാസ ആക്ടിവിസം മറ്റെല്ലാ ആക്ടിവിസത്തേക്കാളും വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.സുകുമാരന്‍, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീന പ്രദീപ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം കെ.പി. ഷാജിറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഷൈമ, കെ. ഗീത, കെ.എ. നാജിയ, എ.ഇ.ഒ കെ.വി. ജോസ്, പ്രഫ. എ.ആര്‍. മുഹമ്മദ് കോയമ്മ, കെ.കെ. കുഞ്ഞിക്കണ്ണന്‍, ടി.വി.വേണു മാസ്റ്റര്‍,ഇ.പി. ഷംസുദ്ദീന്‍, മേജര്‍ മോഹന്‍ നമ്പ്യാര്‍, ടി.കെ. മുഹമ്മദലി, കെ.എല്‍.ഖാലിദ്, എന്‍.വി. താഹിര്‍, എന്‍.പി. നസീര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.എ. സിദ്ദീഖ് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

SIO COLUMN

പൊതുയോഗം

പൊതുയോഗം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തില്‍ കരിയാട് പുതുശ്ശേരി മൂക്കില്‍ പൊതുയോഗം നടത്തി. നാസര്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  ഷംസുദ്ദീന്‍നദ്വി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യവണ്ടി തടഞ്ഞു; സംഘര്‍ഷം

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍
മാലിന്യവണ്ടി തടഞ്ഞു; സംഘര്‍ഷം
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് മാലിന്യമിറക്കാനത്തെിയ മൂന്നു വണ്ടികള്‍ നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷം.
 ഏറെ ദിവസത്തെ ഇടവേളക്കുശേഷം വന്‍ പൊലീസ് അകമ്പടിയോടെയാണ് മാലിന്യവണ്ടി എത്തിയത്. വിവരമറിഞ്ഞത്തെിയ പ്രദേശവാസികള്‍ മാലിന്യവണ്ടി തടയുകയായിരുന്നു. അതേസമയം, മാലിന്യവണ്ടിക്കൊപ്പമത്തെിയ നഗരസഭാ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ സമരക്കാര്‍ ആക്രമിച്ചെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
നഗരസഭാ വാഹനത്തിലെ ഡ്രൈവര്‍ ഖാലിദിനാണ്  (50) ആക്രമണമേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസിയായ പാറമ്മല്‍ ഹൗസില്‍ ഷിജു (32)വിനെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം,നഗരസഭയുടെ വാഹനത്തെ തടയുകയോ ഡ്രൈവറെ മര്‍ദിക്കുകയോ ചെയ്തിട്ടില്ളെന്നും മാലിന്യമിറക്കിയ വണ്ടികള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കര്‍മസമിതി ഭാരവാഹി കെ.കെ. മധു പറഞ്ഞു. മാത്രമല്ല, തടയാനത്തെിയ കര്‍മസമിതി പ്രവര്‍ത്തകരെ ജീപ്പിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയും പരിഹസിക്കുകയും ചെയ്തതായും ഇദ്ദേഹം പറഞ്ഞു.
കര്‍മസമിതി പ്രവര്‍ത്തകരെ നഗരസഭാധികൃതരുടെ നിര്‍ദേശപ്രകാരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും മധു പറഞ്ഞു.

വനിതാ സംഗമം

 
 വനിതാ സംഗമം
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എടയന്നൂരില്‍ നടന്ന വനിതാസംഗമം സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ഉദ്ഘടനം ചെയ്തു.  യൂനിറ്റ് പ്രസിഡന്‍റ് പി. സാജിത അധ്യക്ഷതവഹിച്ചു. വി. ഷാഹിന സ്വാഗതവും ടി.കെ. ഷിഫ  നന്ദിയും പറഞ്ഞു. ടി.കെ. ഫാത്തിമതുബ ഖിറാഅത്ത് നടത്തി.