ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 27, 2013

"പ്രതിഷേധ തെരുവ്'

 
 
 
 
 വെല്‍ഫെയര്‍ പാര്‍ട്ടി
"പ്രതിഷേധ തെരുവ്'നടത്തി
കാഞ്ഞിരോട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജന¤്രദാഹ നയങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി കുടിക്കിമൊട്ട ബസാറില്‍ 'പ്രതിഷേധ തെരുവ്' സംഘടിപ്പിച്ചു. പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. യു. കെ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി.  എം. ഖദീജ അധ്യക്ഷത വഹിച്ചു. സി. ഇംതിയാസ് മുഹമ്മദ്, എം. പി. ഹാരിസ്, തുടങ്ങിയവര്‍ സംസാരിച്ചു. ബശീര്‍ മുണ്ടേരി സ്വാഗതവും സി. എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

MEDIAONE


SOLIDARITY


മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍

 
 
 
 
 
 
 മലര്‍വാടി വിജ്ഞാനോത്സവ വിജയികള്‍
കണ്ണൂര്‍: മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയ കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ വിജ്ഞാനോത്സവം-2013 നടത്തി. വിജയികള്‍-യു.പി വിഭാഗം: കെ.കെ. ശാരിക (കോയ്യോട് മദ്റസ യു.പി സ്കൂള്‍), കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍), വി.വി. ജിഷ്ണുദേവ് (ഏച്ചൂര്‍ വെസ്റ്റ് യു.പി സ്കൂള്‍). എല്‍.പി വിഭാഗം: കെ.കെ. സിതാര (കോയ്യോട് മദ്റസ യു.പി സ്കൂള്‍), കെ. അഭിഷേക് (വാരം യു.പി സ്കൂള്‍), ടി. സയന (വാരം യു.പി സ്കൂള്‍).
വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കെ. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അമീര്‍ മാസ്റ്റര്‍ സംസാരിച്ചു. മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ പി.സി.എം. അജ്മല്‍ സ്വാഗതം പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം

 മലര്‍വാടി വിജ്ഞാനോത്സവം
പഴയങ്ങാടി: മലര്‍വാടി ബാലസംഘം മാടായി ഏരിയതല മത്സരം പഴയങ്ങാടി ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ ടി.എസ്. ശിവപ്രസാദ്( ജി.യു.പി സ്കൂള്‍,പുറച്ചേരി), സി.എ. ഇസ്മായില്‍ അഹമ്മദ് (ഐ.എസ്.ടി സ്കൂള്‍, പയ്യന്നൂര്‍), ദേവിക ശ്രീജിത്ത് (നെരുവമ്പ്രം യു.പി സ്കൂള്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ മാടായി എല്‍.പി സ്കൂളിലെ തേജസ് കൃഷ്ണ, കുഞ്ഞിമംഗലം ജി.എം.എല്‍.പി സ്കൂളിലെ  ടി.പി. നന്ദന, പുറച്ചേരി ജി.യു.പി.എസിലെ  പി. നീരജ് എന്നിവര്‍ക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബി.പി. അബ്ദുല്‍ ഹമീദ് സമ്മാന വിതരണം നടത്തി. മത്സരങ്ങള്‍ക്ക് ഖലീല്‍ അബ്ദുല്ല, കെ.പി. ജമീല്‍, ഖന്‍സ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി ബാല സംഘം ഏരിയ കോഓഡിനേറ്റര്‍ ടി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും അനസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

എസ്.ഐ.ഒ സംവാദം

എസ്.ഐ.ഒ സംവാദം

തലശ്ശേരി: എസ്.ഐ.ഒ ബ്രണ്ണന്‍ കോളജ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘സ്ത്രീ സമൂഹം: പ്രശ്നപരിഹാരം’ എന്ന വിഷയത്തില്‍ തുറന്ന സംവാദം സംഘടിപ്പിച്ചു.   ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ആയിഷ തഹ്നിയ സംവാദം നിയന്ത്രിച്ചു.

സോളിഡാരിറ്റി അവാര്‍ഡ്

പി. സുരേഷ് ബാബുവിനും അനീഷ് ബര്‍സോമിനും
സോളിഡാരിറ്റി അവാര്‍ഡ്
കോഴിക്കോട്: സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ക്ക് പി. സുരേഷ് ബാബുവിനെയും അനീഷ് ബര്‍സോമിനെയും തെരഞ്ഞെടുത്തു. എസ്. അജിത് കുമാറിന് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.
നെല്ലിയാമ്പതി വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’യില്‍ ‘നെല്ലിയാമ്പതിയിലെ നെല്ലും പതിരും’ എന്ന പരമ്പര തയാറാക്കിയ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി. സുരേഷ് ബാബുവിന് പത്ര മാധ്യമ അവാര്‍ഡും റിപ്പോര്‍ട്ടര്‍ ടി.വി ചാനലിലെ അടയാളം പരമ്പരയില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ചും ഫീച്ചര്‍ തയാറാക്കിയ അനീഷ് ബര്‍സോമിന് ദൃശ്യ മാധ്യമ അവാര്‍ഡും നല്‍കും.
ദലിത്-ഗോത്ര പാരമ്പര്യ സംഗീതവുമായി ബന്ധപ്പെട്ട് ‘ത്രീഡി കാസ്റ്റ് സ്റ്റീരിയോ’ ഡോക്യുമെന്‍ററി സംവിധാനം ചെയ്ത എ.എസ്. അജിത്കുമാറിനാണ് പ്രത്യേക ജൂറി പുരസ്കാരം.
മാധ്യമം ആഴ്ചപ്പതിപ്പ് അസോസിയേറ്റ് എഡിറ്റര്‍ പ്രഫ. യാസീന്‍ അഷ്റഫ്, ദലിത് എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മാസ് മീഡിയ കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ഡോ. എം. മുഹമ്മദലി, ഡോക്യുമെന്‍ററി സംവിധായകന്‍ പി. ബാബുരാജ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പത്ര-ദൃശ്യ മാധ്യമ അവാര്‍ഡും 5,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രത്യേക ജൂറി അവാര്‍ഡും ജനുവരി 28ന് തിരുവനന്തപുരം പ്രസ്ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ സമ്മാനിക്കും.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
സംസ്ഥാന സംഗമം 27ന് കല്‍പറ്റയില്‍
 കല്‍പറ്റ: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും ജനുവരി 27ന് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
11.30ന് നടക്കുന്ന സെമിനാറില്‍ ‘വിശുദ്ധ ഖുര്‍ആനിന്‍െറ അമാനുഷികത’ എന്ന വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ‘വിശുദ്ധ ഖുര്‍ആനിന്‍െറ ആത്മീയത’ എന്ന വിഷയത്തില്‍ എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, ‘സ്ത്രീ വിശുദ്ധ ഖുര്‍ആനില്‍’ എന്ന വിഷയത്തില്‍ പി.വി. റഹ്മാബി, ‘വിശുദ്ധ ഖുര്‍ആനും സമൂഹ സംവിധാനവും’ എന്ന വിഷയത്തില്‍ വി.കെ. അലി എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് 2.30ന് അവാര്‍ഡ് ദാന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയം പള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ്ദാനം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിക്കും. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ്, ശാന്തപുരം അല്‍ ജാമിഅ ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിരായന്‍ ഹാജി എന്നിവര്‍ സംസാരിക്കും.
കേരളത്തില്‍ 1997ല്‍ രൂപവത്കരിച്ച ഖുര്‍ആന്‍ പഠനവേദിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള. ആയിരത്തിലധികം പഠനകേന്ദ്രങ്ങളും പതിനയ്യായിരത്തിലധികം പഠിതാക്കളുമുണ്ട്.
ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ എന്ന ക്രമത്തില്‍ ഒമ്പതു വര്‍ഷംകൊണ്ട് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും പഠിക്കാവുന്ന തരത്തിലാണ് സിലബസ്. നാല് ബാച്ചുകള്‍ ഇതിനകം പുറത്തിറങ്ങി. ഹ്രസ്വകാല കോഴ്സുകളും പൊതുക്ളാസുകളും നടത്തുന്നുമുണ്ട്.