ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY PAYANGADI. Show all posts
Showing posts with label SOLIDARITY PAYANGADI. Show all posts

Friday, January 4, 2013

അഭിപ്രായ സര്‍വ്വെ

കടുത്ത ശിക്ഷയുടെ അഭാവവും
 ധാര്‍മിക ബോധമില്ലായ്മയും
പീഡനത്തിന് കാരണമെന്ന് 
അഭിപ്രായ സര്‍വ്വെ
 പഴയങ്ങാടി:  ധാര്‍മിക ചിന്തയുടെ അഭാവം, കടുത്ത കുറ്റത്തിന് പോലും പര്യാപ്തമായ ശിക്ഷ ലഭ്യമാവാത്ത അവസ്ഥ, വസ്ത്രധാരണത്തിലെ അധാര്‍മികത എന്നിവ രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനത്തിന് കാരണമാകുന്നതായി അഭിപ്രായ സര്‍വെ.
സ്ത്രീകള്‍ക്ക് നേരെ കൈയേറ്റം, മാനഭംഗം, പീഡനം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റാണ് പൊതുജനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയത്. ചോദ്യാവലികള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച സര്‍വേയില്‍  നല്ല ജനപങ്കാളിത്തം ഉണ്ടായതായി സംഘാടകര്‍ വിലയിരുത്തി. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മിക ബോധമാണ് അപചയത്തിന്‍െറ പ്രധാന കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പൊതു വിലയിരുത്തല്‍. സ്ത്രീകളുടെ വസ്ത്രധാരണ രീതി സദാചാരത്തിന്‍െറ സീമകള്‍ ലംഘിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റമടക്കമുള്ള ദുരാചാര പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് സ്വാഭാവികമെന്നാണ് ചിലര്‍ പ്രതികരിച്ചത്.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കമുള്ളവ നല്‍കണമെന്നാണ്  40 ശതമാനം ആളുകളുടെ വിലയിരുത്തല്‍.
സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്‍റ് ഫൈസല്‍ മാടായി, സെക്രട്ടറി എം.പി. അസീസ്, നൗഫല്‍ പഴയങ്ങാടി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

Thursday, March 1, 2012

തുറക്കാത്ത പാലത്തിന്‍െറ തുറന്ന ചര്‍ച്ച ശ്രദ്ധേയമായി

 തുറക്കാത്ത പാലത്തിന്‍െറ
തുറന്ന ചര്‍ച്ച ശ്രദ്ധേയമായി
പഴയങ്ങാടി: ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കി പൊളിച്ച സുല്‍ത്താന്‍ തോട് പാലത്തിന്‍െറ അപ്രോച് റോഡ് പണി, മൂന്ന് വര്‍ഷം പൂര്‍ത്തിയാകാറായിട്ടും ആരംഭിക്കുക പോലും ചെയ്യാത്ത അധികൃതരുടെ നടപടിയില്‍  പ്രദേശവാസികള്‍ ശക്തമായി പ്രതിഷേധിച്ചു.
‘തുറക്കാത്ത പാലംതുറന്ന ചര്‍ച്ച’ എന്ന തലക്കെട്ടില്‍  പുതിയങ്ങാടി മൊട്ടാമ്പ്രത്ത്  സോളിഡാരിറ്റി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം ഇരമ്പിയത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയും പിന്നീട്  പങ്കെടുക്കാതെ ഒഴിഞ്ഞു മാറുകയും ചെയ്ത മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം പ്രതിനിധികള്‍ക്കെതിരെയും  ജനം പ്രതിഷേധിച്ചു.
ജനകീയ കൂട്ടായ്മയില്‍ സമരം ശക്തിപ്പെടുത്താനും ജനകീയ സമരത്തിന് പിന്തുണ വാഗ്ദാനം ചെയ്തുമാണ് ചര്‍ച്ച സമാപിച്ചത്.
പി.കെ.സാജിദ് നദ്വി ചര്‍ച്ച നിയന്ത്രിച്ചു. എച്.എ.കെ.അഷ്റഫ്,  ഗോപാലന്‍ എന്‍ജിനിയര്‍, മാധ്യമ പ്രവര്‍ത്തകന്‍  മഹ്മൂദ് വാടിക്കല്‍, വി.പി.പി. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Tuesday, February 28, 2012

സുല്‍ത്താന്‍ തോട് പാലം: ഇന്ന് സംവാദം

സുല്‍ത്താന്‍ തോട് പാലം:
ഇന്ന് സംവാദം
പഴയങ്ങാടി: സുല്‍ത്താന്‍ തോട് പാലം  നിര്‍മാണ പ്രവൃത്തിയെക്കുറിച്ച്  സോളിഡാരിറ്റി സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട്  എഴിന് മൊട്ടാമ്പ്രത്ത് നടക്കുന്ന സംവാദത്തില്‍ ഏ.പി. ബദറുദ്ദീന്‍, നൗഷാദ് വാഴ വളപ്പില്‍, രഞ്ജിത്ത്, എച്ച്.എ.കെ.അഷ്റഫ്, മഹ്മൂദ് വാടിക്കല്‍, എ.പി.വി. മുസ്തഫ എന്നിവര്‍ പങ്കെടുക്കും.

Thursday, February 17, 2011

SOLIDARITY PAYANGADI

ജനകീയ കൃഷി
പഴയങ്ങാടി: വിലക്കയറ്റത്തെ പ്രതിരോധിക്കുക കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മാടായി ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ജനകീയ കൃഷിയുടെ ഉദ്ഘാടനം പി.വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍സലാം, ബി.പി. അബ്ദുല്‍ ഹമീദ്, സി. അബ്ദുല്‍ഗനി, എസ്.വി.പി. ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
ജനകീയ കൃഷിയും ബോധവത്കരണവും
പെരിങ്ങാടി: സോളിഡാരിറ്റി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന വിലക്കയറ്റത്തിനെതിരെയുള്ള കാമ്പയിനോടനുബന്ധിച്ച് ജനകീയ കൃഷിയുടെ ഏരിയാതല ഉദ്ഘാടനവും ബോധവത്കരണവും അല്‍ഫലാഹ് കാമ്പസില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
സോളിഡാരിറ്റി ചൊക്ലി ഏരിയ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകശ്രേഷ്ഠന്‍ വി.എന്‍.കെ. അഹമ്മദ് ഹാജിയെ ആദരിച്ചു. എന്‍.എം. ബഷീര്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുറഹ്മാന്‍, ആയിഷ ലാമിയ, നസല്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
17-02-2011

Sunday, February 13, 2011

SOLIDARITY PAYANGADI

 സോളിഡാരിറ്റി പ്രകടനം
പഴയങ്ങാടി : ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ പതനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഈജിപ്ഷ്യന്‍ ജനതക്ക് അഭിവാദ്യമര്‍പ്പിച്ചും സോളിഡാരിറ്റി  മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൌണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് അബ്ദുല്‍ ഗനി, ഫാറൂഖ് ഉസ്മാന്‍ എിന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011