Thursday, January 19, 2012
ചേലോറയില്‍ മാലിന്യനിക്ഷേപം നിര്‍ത്തും വരെ സമരം -കര്‍മ സമിതി
ചേലോറയില്‍ മാലിന്യനിക്ഷേപം
നിര്‍ത്തും വരെ സമരം -കര്‍മ സമിതി
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുംവരെ സമരം തുടരുമെന്ന് ചേലോറ മാലിന്യനിക്ഷേപ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മാലിന്യമുക്ത കേരളം' എന്ന സര്‍ക്കാര്‍ പ്രഖ്യാപിതനയത്തെ പിന്തുണച്ചാണ് ചേലോറയില്‍ സമരം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സമരത്തിന് ശക്തിപകരുകയാണ്. കെ. സുധാകരന്‍ എം.പി കണ്ണൂര്‍ നഗരസഭയുടെ മാത്രം എം.പിയല്ലെന്നും ചേലോറയുടെകൂടിയാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
ചേലോറയില്‍ ഇതുവരെ എത്തിനോക്കാതെയാണ് എം.പി അവിടത്തെ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗത്തില്‍ നിലപാടെടുക്കുന്നത്. പ്രാണികള്‍ക്ക് നാശം സംഭവിക്കുമെന്നു പറഞ്ഞ് പാപ്പിനിശേãരി കണ്ടല്‍ പാര്‍ക്ക് പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത എം.പി ചേലോറയിലെ ജനങ്ങളുടെ ജീവന് അത്രയെങ്കിലും പ്രാധാന്യം നല്‍കണം. 45 വര്‍ഷത്തോളം ലൈസന്‍സോടെ പ്രവര്‍ത്തിച്ച തെക്കീബസാര്‍ കള്ളുഷാപ്പ് പൂട്ടിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തിനും അധികാരമുണ്ടെന്ന് എം.പി ഓര്‍ക്കണം.
മാലിന്യപ്രശ്നത്തില്‍ നഗരസഭയും ജില്ലാ ഭരണകൂടവും തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കാറില്ല. ഇതുകാരണമാണ് സമിതി ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നത്.
ചേലോറ മാലിന്യപ്രശ്നം ചേലോറ പഞ്ചായത്തിന്റെ സജീവപരിഗണനയിലാണ്. അതിനാല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല.
മാലിന്യനിക്ഷേപം പഞ്ചായത്തിന്റെയോ നാട്ടുകാരുടെയോ അനുവാദത്തോടെയല്ല എന്ന് പഞ്ചായത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് എടുക്കുന്ന ഏതു തീരുമാനവും സമിതി അംഗീകരിക്കും.
ഓരോ തദ്ദേശസ്ഥാപനവും അവരവര്‍ക്ക് ആവശ്യമായ മാലിന്യസംസ്കരണ കേന്ദ്രം അവരവരുടെ പ്രവര്‍ത്തനപരിധിയില്‍ത്തന്നെ സ്ഥാപിക്കണം. അത് മറ്റുള്ളവരുടെ ഇടങ്ങളിലല്ല വേണ്ടത്. ശുദ്ധവായുവും കുടിവെള്ളവും അന്യമാക്കുകയാണ്. തങ്ങളും മനുഷ്യരാണെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചാലോടന്‍ രാജീവന്‍, കെ. പ്രദീപന്‍, പി.എം. അബ്ദുല്‍ മജീദ്, കെ.പി. അബ്ദുല്‍ ഖാദര്‍, ടി.വി. സലാം ഹാജി എന്നിവര്‍ പങ്കെടുത്തു.

മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: സര്‍വകക്ഷി യോഗത്തില്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം തുടരാമെന്ന മന്ത്രിയുടെ നിര്‍ദേശം 1999 നവംബര്‍ 12ന് സമരവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്ക് എതിരാണെന്നും ഇതിനെതിരെ മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്ടിപ്പാലം, ചേലോറ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള അധികൃതരുടെ ധാര്‍ഷ്ട്യത്തിനെതിരെ പൊതുസമൂഹം ഉണരണം.
പ്രശ്നപരിഹാരത്തിന് ദീര്‍ഘനാള്‍ കാലാവധി നല്‍കിയിട്ടും പരിഹാരം സാധിക്കാത്തവര്‍ ആറുമാസംകൊണ്ട് പരിഹാരം കാണുമെന്നത് ശുദ്ധ വഞ്ചനയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപക്ഷത്തുനിന്ന് പിന്മാറുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സര്‍വകക്ഷി തീരുമാനം. സമരക്കാരെയും പിന്തുണക്കുന്നവരെയും തീവ്രവാദി മുദ്രകുത്തി തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, മുഹമ്മദ് ഷാന്‍ എന്നിവരും പങ്കെടുത്തു.

'തീരുമാനം കോടതിവിധിക്കെതിരെ'
ന്യൂമാഹി: സര്‍വകക്ഷി യോഗ തീരുമാനം തീരദേശ നിയമത്തെയും ഹൈകോടതി വിധിയുടെയും ലംഘനമാണെന്ന് പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. പെട്ടിപ്പാലം സമരം എണ്‍പതുനാള്‍ പിന്നിട്ടിട്ടും മന്ത്രി ഒരു തവണപോലും സമരപന്തലിലെത്തിയിട്ടില്ല. കെ. സുധാകരന്‍ എം.പിയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയും ജനവിരുദ്ധ വികസന നയം ജനങ്ങളുടെ മേല്‍ കെട്ടിവെക്കാമെന്ന് വ്യാമോഹിക്കേണ്ട. പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കള്‍ കണ്ണൂര്‍ യോഗത്തില്‍ നഗരസഭക്കൊപ്പം നിന്ന് ദേശവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമിതി അറിയിച്ചു. പുന്നോലില്‍ മന്ത്രിയുടെ നടപടിക്കെതിരെ പ്രകടനം നടത്തി. കെ. മോഹനന്‍, സി.കെ. മുഹമ്മദ്, പി.ശങ്കരന്‍, കെ.സി. നൌഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
'ജനങ്ങളോടുള്ള വെല്ലുവിളി'
കണ്ണൂര്‍: മാലിന്യ പ്രശ്നത്തില്‍ സര്‍വകക്ഷി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. മന്ത്രിയും മറ്റ് ജനപ്രതിനിധികളും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ടൌണില്‍ നടന്ന പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറിമാരായ കെ. സാദിഖ്, പി.സി. ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി: സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യദാര്‍ഢ്യ സമരസമിതി പുന്നോലില്‍ പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു.
തലശേãരി: സോളിഡാരിറ്റി പെട്ടിപ്പാലം ഐക്യദാര്‍ഢ്യ സമരസമിതി പുന്നോലില്‍ പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു.
വയല്‍ നികത്തല്‍: കര്‍ശന നടപടി സ്വീകരിക്കണം -സോളിഡാരിറ്റി
വയല്‍ നികത്തല്‍: കര്‍ശന നടപടി സ്വീകരിക്കണം
-സോളിഡാരിറ്റി
തളിപ്പറമ്പ്: കുപ്പം-മുക്കുന്ന് പ്രദേശങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി കുപ്പം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് കെ.കെ. ഖാലിദിന്റെ നേതൃത്വത്തില്‍ ഉസ്മാന്‍, യാക്കൂബ് എന്നിവരടങ്ങുന്ന സംഘം വില്ലേജ് അധികാരികള്‍ക്ക് പരാതി നല്‍കി.
മലര്‍വാടി വിജ്ഞാന പരീക്ഷ
മലര്‍വാടി വിജ്ഞാന പരീക്ഷ
ഇരിക്കൂര്‍: ഇരിക്കൂര്‍ കാര്‍കൂന്‍ ഹല്‍ഖയുടെ നേതൃത്വത്തില്‍ ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലെ എല്‍.പി, യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലര്‍വാടി വിജ്ഞാന പരീക്ഷ നടത്തി.
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളില്‍ നടന്ന മത്സരത്തിന് എന്‍.എന്‍. ജലീല്‍, കെ. മഹ്റൂഫ്, കെ. അശ്റഫ്, മുഹമ്മദ് റിയാസ്, എ. അബ്ദുല്‍ ഗഫൂര്‍, കെ. സാജിദ എന്നിവര്‍ നേതൃത്വം നല്‍കി.

സൌജന്യ ക്ലിനിക് ഉദ്ഘാടനം
സൌജന്യ ക്ലിനിക് ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിനു സമീപം സ്ഥാപിച്ച കൌസര്‍ മെഡികെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടിലാണ് ചടങ്ങ്. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Subscribe to:
Posts (Atom)