ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 19, 2011

OBIT_MAMMI

 മമ്മി
കാഞ്ഞിരോട്: പള്ളിക്കച്ചാലില്‍ മമ്മി (67) നിര്യാതനായി. കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: മുണ്ടാടന്‍കണ്ടി ബീവി. 
മക്കള്‍: സാബിറ, അനീസ്, സിറാജ്, സലീന. 
ജാമാതാക്കള്‍: അബ്ദുല്ലത്തീഫ് (റിയാദ്), അബ്ദുസ്സമദ് (റിയാദ്).

OBIT_USMAN

 ഉസ്മാന്‍
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കൊയപ്പാറ ബുഷ്റ മഹലില്‍ നരിക്കോടന്‍ ഉസ്മാന്‍ (73) നിര്യാതനായി. ഭാര്യ: കൊയപ്പാറയിലെ മുള്ളന്റകത്ത് കുഞ്ഞാമിന. മക്കള്‍: ബുഷ്റ, ഫാറൂഖ് ഉസ്മാന്‍ (സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്), മുബാറക്ക. മരുമക്കള്‍: ജമാല്‍ കടന്നപ്പള്ളി (ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാസമിതയംഗം), ആയിഷ എസ്.എല്‍.പി പുതിയങ്ങാടി, തുരുത്തുമ്മല്‍ യൂസഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കി
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം കൊയപ്പാറയില്‍ വെള്ളിയാഴ്ച നിര്യാതനായ പൌരപ്രമുഖന്‍ നരിക്കോടന്‍ ഉസ്മാന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹത്തില്‍ വിവിധ തുറകളിലുള്ള നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ടി.വി. രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം കെ. കുഞ്ഞിരാമന്‍, ബ്ലോക് പഞ്ചായത്തംഗം പി.ഒ.പി. മുഹമ്മദലി ഹാജി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, റസാഖ് പാലേരി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സെക്രട്ടറി കളത്തില്‍ ബഷീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസി. അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍, കേരള അമീര്‍ ടി. ആരിഫലി എന്നിവര്‍ അനുശോചനമറിയിച്ചു.
കുഞ്ഞിമംഗലത്തു നടന്ന അനുശോചന യോഗത്തില്‍ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.പി. സക്കരിയ്യ, മുസ്തഫ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി, ഫൈസല്‍, മുഷ്താഖ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

KAOSER SCHOOL

 സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം
കണ്ണൂര്‍: കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം  സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ^ആരോഗ്യ രംഗങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഈ നില തുടരാന്‍ നവസാങ്കേതിക വിദ്യയുടെ ഉപയോഗം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ആര്‍ട്സ് ക്ലബ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൌസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്  അധ്യക്ഷത വഹിച്ചു. പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.