Wednesday, July 11, 2012
പെട്ടിപ്പാലം: സ്ത്രീകള്‍ ഇന്ന് പഞ്ചായത്ത് ഓഫിസ് വളയും
പെട്ടിപ്പാലം: സ്ത്രീകള്‍ ഇന്ന്
പഞ്ചായത്ത് ഓഫിസ് വളയും
പഞ്ചായത്ത് ഓഫിസ് വളയും
തലശ്ശേരി: പെട്ടിപ്പാലം സമരവുമായി ബന്ധപ്പെട്ട് മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ന്യൂമാഹി പഞ്ചായത്ത് ഓഫിസ് വളയും. രാവിലെ പത്തിന് നടക്കുന്ന സമരം സുല്‍ഫത്ത് സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. മാലിന്യ പ്രശ്നത്തില്‍ ന്യൂമാഹി പഞ്ചായത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ് ഓഫിസ് വളയല്‍.
ചാലാട് സകാത്ത് കമ്മിറ്റി
ചാലാട് സകാത്ത് കമ്മിറ്റി
ചാലാട്: ഹിറ സെന്‍റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചാലാട് സകാത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളില്‍ പ്രസിഡന്‍റ് കെ.ഇ. മുഹമ്മദ് സാലി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്ലക്കുഞ്ഞി വരവുചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികള്‍: പി.പി. അബ്ദുറഹ്മാന്‍ (പ്രസി.), എം.കെ. അബ്ദുല്ലക്കുട്ടി (വൈസ് പ്രസി.) കെ. മുഹമ്മദ് റാസിഖ് (ജന. സെക്ര.), പി.എം. ഷറോസ് (ജോ. സെക്ര.) കെ.വി. അബ്ദുല്ലക്കുഞ്ഞി (ട്രഷ.). കെ. അബ്ദുല്‍ സലാം, ടി.കെ. ഖലീലുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.കെ. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.

നഴ്സുമാരോടുള്ള ക്രൂരത അവസാനിപ്പിക്കണം -സോളിഡാരിറ്റി
നഴ്സുമാരോടുള്ള ക്രൂരത അവസാനിപ്പിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ എട്ടുദിവസമായി നടത്തിവരുന്ന സമരത്തോട് കോളജ് അധികൃതര്‍ കാണിക്കുന സമീപനം അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മിനിമം വേതനം നല്‍കി റൂം വാടകയിലൂടെ വര്‍ധിപ്പിച്ച് വേതനം തിരിച്ചു പിടിക്കാനുള്ള കോളജ് അധികൃതരുടെ തീരുമാനം പുന$പരിശോധിക്കണമെന്നും പിന്‍വലിക്കാന്‍ തയാറാവാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
സമരം ചെയ്യുന്ന നഴ്സുമാരെ ജില്ലാ നേതാക്കളായ ഫാറൂഖ് ഉസ്മാന്‍, കെ. സാദിഖ്, ഫൈസല്‍ മാടായി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
കെ.എം. മഖ്ബൂല്‍, കെ. സാദിഖ്, പി.സി. ശമീം തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും കെ.എന്‍. ജുറൈജ് നന്ദിയും പറഞ്ഞു.

‘നിര്‍ത്തിവെക്കണം’
‘നിര്‍ത്തിവെക്കണം’
ചക്കരക്കല്ല്: നിര്‍ദിഷ്ട വിമാനത്താവളത്തിലേക്ക് തികച്ചും അശാസ്ത്രീയമായ രീതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നിര്‍ത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയ ആവശ്യപ്പെട്ടു. ബി.ഒ.ടി മുതലാളിമാര്‍ക്ക് കേരളത്തിലെ ഭൂമി പതിച്ചു നല്‍കുന്നതിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏരിയ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, ബഷീര്‍ മുണ്ടേരി, കെ. സജീം എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍
ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍
വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ പ്രദേശവാസികള്‍ വീണ്ടും തടഞ്ഞു. 62 സ്ത്രീകള്‍ ഉള്‍പ്പെടെ 144 പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം രോഷാകുലരായ ജനങ്ങള്‍ തടഞ്ഞിട്ടു.
ചാനല്‍ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് കാമറ കേടുവരുത്തി. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍, സര്‍വേ ഏറ്റെടുത്ത റൂബി കണ്‍സല്‍ട്ടന്‍റ് കമ്പനി ഡയറക്ടര്‍ ജോസ് കെ. വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മുഴപ്പാല നരിക്കോട് ഭാഗത്ത് സര്‍വേ നടന്നത്. കഴിഞ്ഞ ദിവസത്തെ സംഭവത്തത്തെുടര്‍ന്ന് കൂടുതല്‍ പേര്‍ സര്‍വേ തടയാനത്തെിയിരുന്നു. വന്‍ പൊലീസ് സന്നാഹവും രാവിലത്തെന്നെ എത്തി.
സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുടലെടുക്കുകയും കര്‍മസമിതി ഭാരവാഹികളായ ഡോ. എം. മുഹമ്മദലി, യു.ടി. ജയന്തന്‍, രാജന്‍ കാപ്പാട്, രമേശ് ചൊവ്വ, അമ്പന്‍ രാജന്‍, സി.കെ. നളിനി, സി.കെ. സുഷമ തുടങ്ങിയ 144 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിഷേധിച്ചു
ചക്കരക്കല്ല്: ഗ്രീന്‍ ഫീല്‍ഡ് റോഡുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാനത്തെിയ വേള്‍ഡ് വിഷന്‍ പ്രാദേശിക ചാനല്‍ കാമറാമാന്‍ കെ. ബിജുവിനെ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചക്കരക്കല്ല് പ്രസ് ഫോറം പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എ.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. രാജ് നാരായണന്‍, സി.പി. അശ്റഫ്, കെ.കെ. ഇബ്രാഹിം, ഇ.എം. ശ്രീകേഷ്, കെ.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

ഹര്‍ത്താല്‍ പൂര്‍ണം
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടഞ്ഞ പ്രദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണം. ചക്കരക്കല്ല്, മുഴപ്പാല, പനയത്താംപറമ്പ്, മാച്ചേരി, മൗവഞ്ചേരി, അപ്പക്കടവ് പ്രദേശങ്ങളിലായിരുന്നു ഹര്‍ത്താലാചരിച്ചത്.
സര്‍വേയുമായി
സഹകരിക്കണം -കലക്ടര്‍
കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന്‍െറയും നിലവിലുള്ള ചൊവ്വ-മട്ടന്നൂര്‍ റോഡ് വീതികൂട്ടുന്നതിന്‍െറയും പഠന സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍വേയുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍. രണ്ട് പഠന സര്‍വേകളുടെയും റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതിനു ശേഷം മുഴുവന്‍ ജനങ്ങളുമായി ചര്‍ച്ചചെയ്തു മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ. റോഡിന്‍െറ വീതി 45 മീറ്റര്‍ മാത്രമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Subscribe to:
Posts (Atom)