രാജ്യത്ത് നിലനില്‍ക്കുന്നത് പ്രാകൃത
ജനാധിപത്യം -ഡോ. കൂട്ടില്‍ മുഹമ്മദലി
ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത പ്രാകൃത ജനാധിപത്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. ഒരു പ്രത്യേക ജനവിഭാഗത്തിന്‍െറ താല്‍പര്യസംരക്ഷണമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. രാജ്യത്തിന്‍െറ വിഭവം 99 ശതമാനം വരുന്ന ജനവിഭാഗത്തിന് ലഭ്യമാവാതെ ഒരു ശതമാനം വരുന്ന വരേണ്യ ജനവിഭാഗം ഉപയോഗിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസം മരീചികയായി മാറിയിരിക്കുകയാണ്. നിലവിലുള്ള സാംസ്കാരിക അസമത്വങ്ങള്‍ക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും മൗനത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസക്കാലം നീണ്ട അഞ്ചാം മന്ത്രി തര്‍ക്കം പ്രബുദ്ധകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മോഹനന്‍ കുഞ്ഞിമംഗലം ധര്‍മടം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം നിയുക്ത പ്രസിഡന്‍റ് എ.കെ. സതീഷ്ചന്ദ്രന് പാര്‍ട്ടി പതാക കൈമാറി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, ജില്ലാ വൈസ് പ്രസിഡന്‍റ് പി. നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ.കെ. സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.ടി. ഫൈസല്‍ സ്വാഗതവും വി.കെ. മുനീര്‍ നന്ദിയും പറഞ്ഞു.
ധര്‍മടം മണ്ഡലം പ്രസിഡന്‍റായി എ.കെ. സതീഷ്ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി വി.കെ. മുനീറിനെയും വൈസ് പ്രസിഡന്‍റായി എം.കെ. മറിയു, ജോയന്‍റ് സെക്രട്ടറിയായി ടി. കൃഷ്ണന്‍, ട്രഷററായി കെ.വി. അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയതെരു: അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ് സംസാരിച്ചു. രാജീവ് മഠത്തില്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്‍റ് ടി. നാണി ടീച്ചര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.
മണ്ഡലം പ്രസിഡന്‍റായി രാജീവ് മഠത്തിലിനെയും സെക്രട്ടറിയായി സി.എച്ച്. ഷൗക്കത്തലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ടി.പി. ഇല്യാസ് (വൈ. പ്രസി.), പി.വി. വിനോദ് (ജോ. സെക്ര.), ടി. സക്കീന (ട്രഷ.), ഇ.കെ. സാജിദ് പാപ്പിനിശ്ശേരി, എം.ബി.എം. ഫൈസല്‍, ടി.പി. ജാവിദ, എം.എം. സതീശന്‍, പി.എം. ഷറോസ്, പി.കെ. അബ്ദുസലാം, അബ്ദുല്ലത്തീഫ് അഴീക്കോട്, എന്‍. കോയ, അബ്ബാസ് അഴീക്കല്‍, ബി. ഹസന്‍ (അംഗങ്ങള്‍).