ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label IDEAL ULIYIL. Show all posts
Showing posts with label IDEAL ULIYIL. Show all posts

Saturday, June 8, 2013

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് (08-06-2013)
ഇരിട്ടി: ഐഡിയല്‍ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം എട്ടിന് രാവിലെ 10ന് നരയമ്പാറ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Tuesday, May 28, 2013

മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി

മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: ഐഡിയല്‍ ട്രസ്റ്റിന്‍െറ കീഴില്‍ നരേമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന് സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. മൂന്ന് കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടി.

Friday, May 17, 2013

അഡ്മിഷന്‍ ആരംഭിച്ചു

അഡ്മിഷന്‍ ആരംഭിച്ചു
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ 2013-2014 വര്‍ഷത്തേക്കുള്ള അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ 0490-2434915/9995257951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Saturday, March 23, 2013

അവാര്‍ഡ് വിതരണം

അവാര്‍ഡ് വിതരണം  
മട്ടന്നൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ശോഭന ഭാവിക്ക് രക്ഷിതാക്കളുടെ ജാഗ്രത അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു.

Sunday, February 3, 2013

മൗണ്ട്ഫ്ളവര്‍ കിഡ്സ് ഫെസ്റ്റ്

മൗണ്ട്ഫ്ളവര്‍ കിഡ്സ് ഫെസ്റ്റ്
ഉളിയില്‍: ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലിം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് പ്രഫ. കെ. മൂസക്കുട്ടി, വി.കെ. കുട്ടു, വി. മാഞ്ഞുമാസ്റ്റര്‍, കെ. അബ്ദുറഷീദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍.എന്‍. അബ്ദുല്‍ഖാദര്‍, പി. ഹമീദ് മാസ്റ്റര്‍, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Monday, December 3, 2012

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: വിദ്യാ കൗണ്‍സില്‍ കണ്ണൂര്‍ മേഖലാ കിഡ്സ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം കീഴൂര്‍- ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ജന. സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.കെ. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു. ഇഗ്നോ ഫങ്ഷനല്‍ ഇംഗ്ളീഷ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ എ.കെ. വത്സരാജന്‍ മാസ്റ്റര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കിഡ്സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലീം ട്രോഫികള്‍ നല്‍കി. രക്ഷിതാക്കള്‍ക്കായി നടത്തിയ കൗണ്‍സലിങ് ക്ളാസ് വി.എന്‍. ഹാരിസ് നിയന്ത്രിച്ചു. മൗണ്ട് ഫ്ളവര്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Tuesday, November 13, 2012

അനുമോദിച്ചു

അനുമോദിച്ചു
ഉളിയില്‍: കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തരമേഖല ‘മജ്ലിസ് കിഡ്സ് ഫെസ്റ്റി’ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും അനുമോദിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.വി. സനീഷ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, സതി ടീച്ചര്‍, സ്കൂള്‍ ലീഡര്‍ മുഹമ്മദ് നബ്ഹാന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, October 7, 2012

രക്തദാനത്തിന് സജ്ജരായി 70 പെണ്‍കുട്ടികള്‍

രക്തദാനത്തിന് സജ്ജരായി
70 പെണ്‍കുട്ടികള്‍
മട്ടന്നൂര്‍: രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഉളിയില്‍ നരയമ്പാറ ഐഡിയല്‍ അറബിക് കോളജിലെ 70 വിദ്യാര്‍ഥിനികള്‍ മാതൃകയായി. വിദ്യാര്‍ഥിനികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോളജില്‍ രക്തദാന സേന രൂപവത്കരിച്ചു.
ഐഡിയല്‍ കോളജില്‍ ഗേള്‍സ് യൂനിയന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് സേന രൂപവത്കരിച്ചത്. രക്തദാനത്തിനുള്ള സമ്മത പത്രത്തില്‍ പെണ്‍കുട്ടികളെല്ലാം ഒപ്പിട്ടു.
ക്യാമ്പില്‍ രക്ത നിര്‍ണയവും ആരോഗ്യ ബോധവത്കരണ ക്ളാസും നടന്നു. ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് മട്ടന്നൂര്‍ ഗ്രെയ്സ് ഹോസ്പിറ്റലിലെ ഡോ. എ. ജോസഫ് ക്ളാസെടുത്തു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ കെ. അനീസ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ വി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. സാലിമ സ്വാഗതവും യു.യു.സി എന്‍.സി സല്‍വ നന്ദിയും പറഞ്ഞു.

Sunday, September 23, 2012

സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം

 സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ സ്റ്റുഡന്‍റ്സ് റിലീഫ് വിങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ്ച വിദ്യാര്‍ഥികള്‍ സേവന ദിനമായി ആചരിച്ചു. നരയമ്പാറ മസ്ജിദ് റോഡും പരിസരവും വിദ്യാര്‍ഥിനികള്‍ വൃത്തിയാക്കി. ഐ.ആര്‍.ഡബ്ള്യു ജില്ലാ കോഓഡിനേറ്റര്‍ എം.നാസര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. റിലീഫ് വിങ് കോളജ് കണ്‍വീനര്‍ മഹ്റൂഫ് സംസാരിച്ചു.

Friday, August 17, 2012

ഐടിയലില്‍ ഇഫ്താര്‍ സംഗമം നടത്തി


 
ഉളിയില്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐഡിയല്‍ അറബിക് കോളേജില്‍ ഇഫ്താര്‍ സംഗമം നടന്നു. ഐഡിയല്‍ സ്ഥാപന ബന്ധുക്കള്‍ക്ക് വേണ്ടി ഐഡിയല്‍ മാനെജ്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ നുറു കണക്കിനാളുകള്‍ പങ്കെടുത്തു. ഐഡിയല്‍ അറബിക് കോളേജിലെയും, മൗണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെയും സ്റ്റാഫ്‌കളും അവരുടെ കുടുംബവുമാണ് സംഗമത്തില്‍ ഒത്തു ചേര്‍ന്നത്. ഇഫ്താര്‍ സന്ദേശം പി.സി.മുനീര്‍ മാസ്റ്റര്‍ പകര്‍ന്നു നല്‍കി. സ്കൂള്‍ പ്രിന്‍സിപല്‍ പ്രഫ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപല്‍ മുഹമ്മദ്‌ സാദിഖ്‌ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രഫ.അബ്ദുള്ള, ടി.കെ.മുഹമ്മദാലി, ആര്‍.ടി.ചന്ദ്രന്‍, കെ.വി.നിസാര്‍, ഗഫൂര്‍ മാസ്റ്റര്‍, റോജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, June 12, 2012

അധ്യാപക പരിശീലന കളരി

 
 അധ്യാപക പരിശീലന കളരി
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു. ഡോ.വേണു ഗോപാല്‍ നേതൃത്വം നല്‍കി. മൗണ്ട് ഫ്ളവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞു. ഗഫൂര്‍ നന്ദി പറഞ്ഞു.

Sunday, May 27, 2012

അനുമോദിച്ചു

 
 അനുമോദിച്ചു
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ നൂറുമേനി വിജയം നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്‍റിന്‍െറയും പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദനത്തില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടിയ വിദ്യാര്‍ഥിനി കെ.വി. ജസ്മിനക്ക് ഡോ. പി. സലിം അവാര്‍ഡ് നല്‍കി. പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ ഗഫൂര്‍, കെ. മന്‍സൂര്‍ മാസ്റ്റര്‍, കെ.വി. നിസാര്‍, റോജ മനോളി, സമീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, May 22, 2012

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

Saturday, May 19, 2012

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി ഹഫ്സ മുഹമ്മദിനെയും സ്കൂളിന് നൂറുമേനി വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എയും അനുമോദിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാന വിതരണം നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, വി.കെ. കുട്ടു, പ്രഫ. മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും എ. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Thursday, March 1, 2012

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവുനല്‍കുന്നതില്‍ മാത്രം ഒതുങ്ങരുത് -പി.വി.സി

 
 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവുനല്‍കുന്നതില്‍
മാത്രം ഒതുങ്ങരുത് -പി.വി.സി
ഉളിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതില്‍ മാത്രം ഒതുങ്ങി പ്പോകരുതെന്ന് കണ്ണൂര്‍ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ.പി.  കുട്ടികൃഷ്ണന്‍. ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
സമൂഹത്തിലെ പ്രശ്നങ്ങളെ ക്രിയാത്മകമായി കാണാനുള്ള ബോധം വിദ്യാര്‍ഥികളില്‍ ഉണ്ടാകണം. നേടിയ അറിവിനെ സമൂഹത്തിന്‍െറ കൂട്ടായ്മക്ക് പ്രയോജനപ്പെടുത്താനാകണം. കലാലയങ്ങള്‍ വെറുംവിദ്യാഭ്യാസ സ്ഥാപനമായി ഒതുങ്ങാതെ പുരോഗമനപരമായ പല പരിപാടികളിലേക്കും ഇറങ്ങിച്ചെല്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സംസാരിച്ചു. ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി. നിസാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണംനടത്തി. പി.വി. സാബിറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.കെ. മറിയം ടീച്ചര്‍, സജ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹന നൂറുദ്ദീന്‍ സ്വാഗതവും എന്‍.എന്‍. ഷമീമ നന്ദിയും പറഞ്ഞു.
ആരാധ്യവസ്തുക്കളും തിരുശേഷിപ്പുകളുംതേടി നടക്കുന്നതിലേക്ക് സമുദായമത്തെിനില്‍ക്കുന്നത് വേഷഭൂഷാദികളില്‍ മാത്രം പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ ഉള്ളതുകൊണ്ടാണെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത സമൂഹത്തിന് മാത്രമേ സമൂഹത്തെയും സമുദായത്തെയും നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ പണ്ഡിതന്മാരുടെ പാണ്ഡിത്യം ഭാവങ്ങളിലും വേഷത്തിലും മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി.സലീം, പഴശ്ശി മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് സലീം, ഉളിയില്‍ പഴയ ജുമുഅത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. മമ്മു, മട്ടന്നൂര്‍ ഹിറ മസ്ജിദ് പ്രസിഡന്‍റ് കെ.പി. റസാഖ്, ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എം.അലി, കവി കെ.വി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
ഐഡിയല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞു മാസ്റ്റര്‍ സ്വാഗതവും ഐഡിയല്‍ അറബിക് കോളജ് ലെക്ചറര്‍ കെ. മഅ്റൂഫ് നന്ദിയും പറഞ്ഞു. കെ.പി. ജഅ്ഫര്‍ ഖുര്‍ആന്‍ പാരായണം നടത്തി.  നാദിറയും സംഘവും സ്വാഗതഗാനമാലപിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

Wednesday, February 29, 2012

ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ഇന്ന്

ഐഡിയല്‍ അറബിക് കോളജ്
വാര്‍ഷികാഘോഷം ഇന്ന്
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷം ബുധനാഴ്ച നടക്കും. വനിതാ സമ്മേളനം, സാംസ്കാരിക സമ്മേളനം, സമാപന സമ്മേളനം എന്നിവയാണ് പരിപാടികള്‍. രാവിലെ 10ന് വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ജനപ്രതിനിധികള്‍  എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം ഏഴിന് സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, ഐഡിയല്‍ ട്രസ്റ്റ്  ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍, വിവിധ മഹല്ല് സ്ഥാപന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

Monday, February 27, 2012

IDEAL ULIYIL

 
 
 

കോളജ് വാര്‍ഷികാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 കോളജ് വാര്‍ഷികാഘോഷം:
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇരിട്ടി: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1994ലാണ് ഉളിയില്‍ ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്. കോളജിന്‍െറ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വനിതാസമ്മേളനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 29ന് രാവിലെ പത്തിന് നടക്കുന്ന വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.വി. സാബിറ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി. നിസാര്‍, പി.ടി.എ മെംബര്‍ ടി.കെ. റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. രവീന്ദ്രന്‍, കെ. മഹറൂഫ് മാസ്റ്റര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.