ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label KANHIRODE NEWS. Show all posts
Showing posts with label KANHIRODE NEWS. Show all posts

Saturday, July 27, 2013

കക്കാട് കോര്‍ജാന്‍ യു.പിയില്‍ ‘വെളിച്ചം’

 
കക്കാട് കോര്‍ജാന്‍
യു.പിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ യു.പി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് പാറക്കല്‍, സ്കൂള്‍ ലീഡര്‍ എം.പി. തേജസിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ബിസിനസ് ഡവലപ്മെന്‍റ് ഓഫിസര്‍ സി.സി. തബ്ഷീര്‍, കെ. ശരത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. സുധ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

Thursday, July 18, 2013

സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് മരത്തിലിടിച്ച്
21 പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍-ഇരിട്ടി റൂട്ടിലോടുന്ന അനഘ ബസാണ് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം മരത്തിലിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉണ്ണി (31) ആലക്കോട്, ഓമന (49) തില്ലങ്കേരി, സോനു (23) കോളിത്തട്ട്, സിസ്റ്റര്‍ ബെറ്ററ്റ് (61) ദേവഗിരി കോഴിക്കോട്, കുട്ടികൃഷ്ണന്‍ (62) പൊറോറ മട്ടന്നൂര്‍, ഷമാന്‍ (30) മൊറാഴ, ലത (46) ഉളിയില്‍, മീനാക്ഷി (44) പുന്നാട്, ആമിന (21) വടകര, ഖാദര്‍ (63) വയന്തോട്, കുഞ്ഞിരാമന്‍ (61) മയ്യില്‍, സുരേഷ് (38) കീഴൂര്‍, റിയാസ് (21) ഉളിയില്‍, വിജയ് (23) തൂവക്കുന്ന് എന്നിവരെ എ.കെ.ജി ആശുപത്രിയിലും സിസിലി (39) കുടിയാന്മല, ഷൈജു (39) തിരുമേനി, വിനോദ് (30) എരുവട്ടി, കണ്ണന്‍ (80), റസീന (29) മട്ടന്നൂര്‍, സാറു (36) മട്ടന്നൂര്‍, രാജന്‍ (65) ഇരിവേരി എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്.

Wednesday, July 10, 2013

അനുമോദിച്ചു

അനുമോദിച്ചു
മുണ്ടേരി: മുണ്ടേരി ജി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ളസ് ലഭിച്ചവര്‍ക്കും പ്ളസ്വണ്‍, പ്ളസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുമുള്ള അവാര്‍ഡ് വിതരണവും എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടര്‍ വിതരണവും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു.  ബ്ളോക് പഞ്ചായത്ത് മെംബര്‍ എം.പി മുഹമ്മദലി ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ, സി. ലത, പി.സി. നൗഷാദ്, മാമ്പള്ളി കൃഷ്ണന്‍, ഇ. രത്നാകരന്‍, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Thursday, July 4, 2013

അറബിക് ക്ളബ് രൂപവത്കരിച്ചു

 അറബിക് ക്ളബ് രൂപവത്കരിച്ചു
കാഞ്ഞിരോട്: എ.യു.പി സ്കൂള്‍ അലിഫ് അറബിക് ക്ളബ് രൂപവത്കരണം പ്രധാനാധ്യാപിക പി.കെ. യമുന ഉദ്ഘാടനം ചെയ്തു. എം. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. വസുമതി ടീച്ചര്‍, സി.എ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. അബൂബക്കര്‍  മാസ്റ്റര്‍ (ചെയര്‍.), സി.പി. അഹമ്മദ് സഹദ് (കണ്‍.), സി.കെ.സി. ജഅ്ഫര്‍ (ജോ. കണ്‍.).

Monday, June 24, 2013

മരമില്ല് തകര്‍ന്നു

മരമില്ല് തകര്‍ന്നു
ചക്കരക്കല്ല്: കനത്ത മഴയില്‍ മരമില്ല് ഭാഗികമായി തകര്‍ന്നു. ഏച്ചൂരിലെ കാപ്പാട് തറമ്മല്‍ ജാനകിയുടെ ഉടമസ്ഥതയിലുള്ള സഹജ ടിമ്പര്‍ ഇന്‍ഡസ്ട്രീസാണ് ഭാഗികമായി തകര്‍ന്നുവീണത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ 15 മീറ്ററോളം ഉയരമുള്ള ഭാഗമാണ് തകര്‍ന്നത്.

Saturday, June 22, 2013

മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’

 മുണ്ടേരി ജി.എച്ച്.എസ്.എസില്‍ ‘വെളിച്ചം’
മുണ്ടേരി: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. സ്കൂള്‍ ലീഡര്‍ ഇമ്രാന്‍ നാസറിന് പത്രം നല്‍കി എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി. അഹമ്മദ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എല്‍.കെ. ജീജ അധ്യക്ഷത വഹിച്ചു. സി.എന്‍. മദനന്‍ മാസ്റ്റര്‍, ടി.ഒ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ സ്വാഗതവും കരുണാകരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി. അഹമ്മദ്, എ. മുഹമ്മദ് എന്നിവരാണ് സ്കൂളിലേക്ക് പത്രം സ്പോണ്‍സര്‍ ചെയ്തത്.

Thursday, June 20, 2013

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.

 
 

തുണി സഞ്ചി വിതരണം ഉല്‍ഘാടനം ചെയ്തു.
മുണ്ടേരി ഗ്രാമപഞ്ചായത്ത്  വാര്‍ഡ് 16 ആരോഗ്യ ശുചിത്വ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ളാസ്റ്റിക് നിയന്ത്രണപരിപാടി "സുസ്ഥിര"യുടെ ഭാഗമായി എല്ലാ വീടുകള്‍ക്കും തുണിസഞ്ചി നല്‍കുതിന്‍്റെ ഉല്‍ഘാടനം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ശ്രീമതി ശ്യാമള ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ കട്ടേരി പ്രകാശന്‍  അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടംബശ്രീ പ്രവര്‍ത്തക ശ്രീമതി അനിത  തുണിസഞ്ചി ഏറ്റുവാങ്ങി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ കെ സതീശന്‍ പനിനിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ളാസ്സെടുത്തു. പരിപാടിയില്‍ ഭാസ്കരന്‍ മാസ്റ്റര്‍, ഷമില്‍ എം. വി, ഷീലത എിവര്‍ സംസാരിച്ചു.  ് പ്രീത്ത് അഴീക്കോട്  മഴക്കാലരോഗ ബോധവല്‍ക്കരണ മാജിക് ഷോ അവതരിപ്പിച്ചു.

Tuesday, June 11, 2013

വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

 വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം
മായന്‍മുക്ക്: മായന്‍മുക്ക് സി.എച്ച് സെന്‍റര്‍ ഒന്നാം വാര്‍ഷികവും വിദ്യാഭ്യാസ പദ്ധതികളും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡും ‘മാറ്റ്’ കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിതരണം ചെയ്തു.
കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദിനെ എ.കെ. കമാല്‍ ഹാജിയും കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഐ.ടി സ്പീച്ച് റെക്കഗ്നേഷന്‍ തീസിസിന് ഡോക്ടറേറ്റ് ലഭിച്ച ഡോ. ടി.എം. തസ്ലീമയെ നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദും ഉപഹാരം നല്‍കി ആദരിച്ചു. എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, ടി.എന്‍.എ. ഖാദര്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. അബ്ദുല്‍ സലാം, പി. ഇബ്രാഹിം, എ. മഹറൂഫ് മാസ്റ്റര്‍, അശ്റഫ് കാഞ്ഞിരോട്, ഖാദര്‍ മുണ്ടേരി, ആശിഖ് മുക്കണ്ണി, കെ. റഷീദ് എന്നിവര്‍ സംസാരിച്ചു. പി.സി. നൗഷാദ് നന്ദി പറഞ്ഞു.

Thursday, June 6, 2013

പരിസ്ഥിതിദിനം

 പരിസ്ഥിതിദിനം
 കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. യമുന സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വിഷയമാക്കി പോസ്റ്റര്‍ രചന, കഥാരചന, കുറിപ്പ് തയാറാക്കല്‍ എന്നിവയും നടന്നു. എം. വന്ദന, കെ. വസുമതി, കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, June 5, 2013

ഭാരവാഹികള്‍

 
ഭാരവാഹികള്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂനിറ്റ്: എം. മൊയ്തു (പ്രസി.), 
എസ്.പി. റഫീഖ് (സെക്ര.),
 കെ. മോഹനന്‍ (ട്രഷ.).

Tuesday, May 14, 2013

സായാഹ്ന സദസ്സ് നടത്തി

 സായാഹ്ന സദസ്സ് നടത്തി
മുണ്ടേരി: തീവ്രവാദത്തെ തിരിച്ചറിയുക, സമാധാനത്തിനായി ഒന്നിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മുണ്ടേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറമ്പില്‍ സായാഹ്ന സദസ്സ് നടത്തി. എം.വി. റിയാസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി അശ്റഫ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു.
എം.പി. മുഹമ്മദലി, അബ്ദുല്ലത്തീഫ് പന്നിയൂര്‍, റഷീദ് സഖാഫി മെരുവമ്പായി, കെ.പി.എ. വഹാബ്, ഹാഷിം അരിയില്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. സലാം, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ആഷിഖ് മുക്കണ്ണി സ്വാഗതവും എം. മഹറൂഫ് നന്ദിയും പറഞ്ഞു.

Monday, May 13, 2013

PRINCIPAL WANTED


നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ ബന്ധമില്ളെന്ന് ബന്ധുക്കള്‍

നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ
ബന്ധമില്ളെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കള്ളമാണെന്നും നാറാത്ത് കേസില്‍ പ്രതിയാക്കപ്പെട്ട ഫഹദിന് തീവ്രവാദ ബന്ധമില്ളെന്നും ഫഹദിന്‍െറ ബന്ധുവും സുഹൃത്തുക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് ഹഫദിന്‍െറ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. കുടുക്കിമൊട്ടയില്‍ ശറഫിയ ട്രാവല്‍സ് നടത്തുന്ന ഫഹദിന്‍െറ അക്കൗണ്ടിലേക്ക് യാത്രാടിക്കറ്റുകളുമായി ബന്ധപ്പെട്ടും, വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫറിന്‍െറ ഏജന്‍സി നടത്തുന്നതിനാല്‍ ഇടപാടുകാര്‍ അയക്കുന്ന പണവും എത്തിയിരുന്നു. കൂടാതെ ഖത്തറിലെ ഫഹദിന്‍െറ സുഹൃത്തായ സലീം വീട് നിര്‍മിക്കുന്നതിനായി ഫഹദിന്‍െറ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. അനധികൃത ഇടപാടു നടത്തിയതായുള്ള ഒരു രേഖയും ട്രാവല്‍സ് റെയ്ഡ് ചെയ്ത  പൊലീസിന് കണ്ടത്തൊനായിട്ടില്ല. 
ഫഹദിന്‍െറ വീട് ഇതുവരെ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ല. നാട്ടുകാരും ഈ കുടുംബത്തെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഫഹദിന്‍െറ സഹോദരീ ഭര്‍ത്താവ്  എ.വി. സമ്രം, സുഹൃത്തുക്കളായ ടി.സി. സജിന്‍, ടി.വി. അബ്ദുല്‍ ഖാദര്‍, പി.സി. ഷഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Courtesy:Madhyamam

Sunday, May 12, 2013

അപകട ഭീഷണിയുയര്‍ത്തി മത്സ്യമാര്‍ക്കറ്റ്

 അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.

കിണറ്റില്‍ മലിനജലം; വെള്ളത്തിനായി നെട്ടോട്ടം

 
 കിണറ്റില്‍ മലിനജലം;
വെള്ളത്തിനായി നെട്ടോട്ടം
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറ്റില്‍ മലിനജലം. വ്യാപാരികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കിണറിലെ വെള്ളം മലിനമായതിനാല്‍ ടൗണിലെ ഹോട്ടലുകളും ജ്യൂസ് കടകളും പൂട്ടിയിരിക്കുകയാണ്.
കിണറിനരികെയുള്ള തണല്‍മരത്തിലെ പക്ഷികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളുടെയും അറവു മാലിന്യങ്ങളുടെയും ഭാഗങ്ങള്‍  കിണറ്റിലാണ് പതിക്കുന്നത്.
ഇവയുടെ കാഷ്ഠവും വന്‍തോതില്‍ കിണറുകളില്‍ പതിക്കുന്നുണ്ട്. കിണറ്റിലെ വെള്ളം മലിനമായിട്ട് മാസങ്ങളായെങ്കിലും കുടിവെള്ളത്തിന് മറ്റ് പരിഹാരമായിട്ടില്ല.
വ്യാപാരികള്‍ പരിസരത്തുള്ള വീടുകളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.

Monday, May 6, 2013

ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു

 ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍നിന്ന്
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ചക്കരക്കല്ല്: മുണ്ടേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത പറമ്പിന് സമീപത്തുനിന്ന് ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു. രണ്ട് തടിച്ച ദണ്ഡുകളടക്കം നാലെണ്ണമാണ് ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം.കച്ചേരിപ്പറമ്പില്‍ മുണ്ടേരി വില്ളേജ് ഓഫിസിന് പിറകിലുള്ള ഇടവഴിയില്‍നിന്നാണ് ദണ്ഡുകള്‍ കണ്ടെടുത്തത്. കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. രണ്ട് പൈപ്പുകളില്‍ മരക്കഷണം കുത്തിനിറക്കുകയും പ്ളാസ്റ്റിക് കയര്‍ ചുറ്റിക്കെട്ടിയ നിലയിലുമായിരുന്നു. ദണ്ഡുകള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് സമീപത്തെ പറമ്പുകളില്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തി. അഡീഷനല്‍ എസ്.ഐ ദാമോദരനും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Courtesy:Madhyamam

Friday, April 26, 2013

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍
കുടിവെള്ള ക്ഷാമം രൂക്ഷം
ചക്കരക്കല്ല്: കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ വീട്ടുകിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വേനല്‍ കടുത്തതോടെ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രൂക്ഷമായ വരള്‍ച്ച നേരിടുകയാണ് പ്രദേശവാസികള്‍. പ്രദേശത്ത് പത്തിലധികം വീടുകളില്‍ ഒട്ടനേകം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഏതാനും വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു. പാരമ്പര്യമായി കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്നവരാണിവര്‍. ജലക്ഷാമം നേരിടുന്നതിനാല്‍ കന്നുകാലികളെ വില്‍ക്കാനൊരുങ്ങുകയാണ് പലരും.
അതേസമയം വെളിയമ്പ്രയില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നുപോകുന്ന പഴയ പൈപ്പ്ലൈനില്‍ വായു സമ്മര്‍ദമില്ലാതിരിക്കാന്‍ പഴുതുകള്‍ ഇട്ടിരുന്നു. ഈ പഴുതുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം കിണറുകളിലേക്കത്തൊറുണ്ടായിരുന്നെന്നും, ഈയിടെ പഴയ പൈപ്പ്ലൈന്‍ മാറ്റിയപ്പോള്‍ ‘എയര്‍ഹോള്‍’ ഇടാത്തത് കിണറുകളിലെ വെള്ളം താഴാന്‍ കാരണമായതായും നാട്ടുകാര്‍ പറയുന്നുണ്ട്. പ്രദേശത്ത് കുഴല്‍കിണറുകള്‍ വര്‍ധിക്കുന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയില്ളെന്ന് കോളനിവാസികള്‍ പറഞ്ഞു.
Courtesy:Madhyamam